തുടര്‍ച്ചയായ മൂന്ന് ദിവസത്തെ മുന്നേറ്റത്തിന് ശേഷം വിപണിയില്‍ നഷ്ടത്തോടെയുള്ള ക്ലോസിങ്. പ്രധാന സൂചികയായ നിഫ്റ്റി 16,600-നും താഴെയാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. ഉയര്‍ന്ന നിലവാരങ്ങളിലേക്ക് എത്തിയപ്പോള്‍ നിക്ഷേപകര്‍ ലാഭമെടുക്കാന്‍ തുനിഞ്ഞതും ആഗോള വിപണികളില്‍ നിന്നും പിന്തുണ ലഭിക്കാതെയും വന്നപ്പോള്‍ ആഭ്യന്തര വിപണി ചാഞ്ചാട്ടത്തിലേക്ക് വഴിമാറുകയായിരുന്നു.
ഒടുവില്‍ എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റി-50, 76 പോയിന്റ് നഷ്ടത്തോടെ 16,584-ലും ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്സ് 359 പോയിന്റ് ഇടിഞ്ഞ് 55,566-ലും അവസാനിപ്പിച്ചു. ചൊവ്വാഴ്ചത്തെ വ്യാപാരത്തിനിടെ നിഫ്റ്റി സൂചികയുടെ ഉയര്‍ന്ന നിലവാരം 16,690-ലും താഴ്ന്ന നിലവാരം 16,521-ലും കുറിച്ചു. നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച സൂചിക, നേട്ടങ്ങളിലേക്ക് മുന്നേറിയെങ്കിലും ഒടുവില്‍ നഷ്ടത്തിലേക്ക് വഴിമാറുകയും ഓപ്പണിങ് നിലവാരത്തിന് സമീപം തന്നെ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ പ്രധാന സൂചികയായ നിഫ്റ്റി ബാങ്ക് 339 പോയിന്റ് നഷ്ടത്തില്‍ 35,487-ലും ക്ലോസ് ചെയ്തു.
ടെക്നിക്കല്‍ അനാലിസിസ്
നിഫ്റ്റി സൂചികയുടെ ഇന്‍ട്രാഡേ ചാര്‍ട്ടില്‍ 'ഡബിള്‍ ടോപ്', 'ഡോജി' പാറ്റേണുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് രണ്ടും തുടര്‍ന്നും വിപണി ദുര്‍ബലമാകാം എന്ന സൂചന നല്കുന്നവയാണ്. അതിനാല്‍ 16,700 നിലവാരം ശക്തമായ പ്രതിരോധം തീര്‍ക്കാം. അതുപോലെ 16,450- 16,400 നിലവാരത്തിലേക്ക് നിഫ്റ്റി പിന്തള്ളപ്പെടാനുള്ള സാധ്യതയുമുണ്ട്. മറിച്ച് 16,700 നിലവാരം മറികടക്കാന്‍ സാധിച്ചാല്‍ മാത്രമേ നിഫ്റ്റിയില്‍ പുതിയ മുന്നേറ്റത്തിനുള്ള വഴി തെളിയുകയുള്ളൂ. ഇതിലൂടെ റേഞ്ച് ബ്രേക്കൗട്ടിനുള്ള സാഹചര്യവും ഉരുത്തിരിയും.
ഇന്നത്തെ റിപ്പോര്‍ട്ട്
അതേസമയം, ഇന്നത്തെ വ്യാപാരത്തില്‍ എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ 5 എണ്ണം നേട്ടത്തിലും 10 എണ്ണം നഷ്ടത്തിലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. റിയാല്‍റ്റി വിഭാഗം 2 ശതമാനത്തിലേറെ മുന്നേറിയപ്പോള്‍ മീഡിയ, മെറ്റല്‍ വിഭാഗം ഒരു ശതമാനത്തിലേറെയും നേട്ടത്തോടെ ക്ലോസ് ചെയ്തു. അതേസമയം പിഎസ്യു ബാങ്ക് സൂചിക ഒരു ശതമാനത്തിലേറെ തിരിച്ചടി നേരിട്ടു. ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐടി, ഫാര്‍മ, ഓയില്‍ & ഗ്യാസ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നീ സൂചികകള്‍ നേരിയ തോതിലും നഷ്ടം രേഖപ്പെടുത്തി വ്യാപാരം അവസാനിപ്പിച്ചു.
എന്‍എസ്ഇയുടെ മിഡ് കാപ്-100 സൂചിക 0.13 ശതമാനം നഷ്ടത്തിലും സ്മോള്‍ കാപ്-100 സൂചിക 1.24 ശതമാനം മുന്നേറ്റവും രേഖപ്പെടുത്തി. ഇതിനിടെ ഇന്ന് എന്‍എസ്ഇയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,129 ഓഹരികളില്‍ 1,096 എണ്ണവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. 957 ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 1.15-ലേക്ക് താഴ്ന്നു. ഇന്നലെ എഡി അനുപാതം 2.95 നിലവാരത്തിലായിരുന്നു.
അതേസമയം വിപണിയിലെ ചാഞ്ചാട്ടം വെളിവാക്കുന്ന വിക്സ് നിരക്കുകളില്‍ 2.5 ശതമാനം ഉയര്‍ന്ന് 20.48-ലേക്കെത്തി. വിക്സ് സൂചിക 20 നിലവാരം മറികടക്കുന്നത് ഗുണകരമല്ല. എന്‍എസ്ഇയിലെ 22 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയപ്പോള്‍ 35 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്കും വീണു. ഇന്ന് 135 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 72 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും വ്യ്ാപാരം പൂര്‍ത്തിയാക്കി.
- നേട്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ ഒഎന്‍ജിസി 5.21 %, എന്‍ടിപിസി 4.44 %, മഹീന്ദ്ര & മഹീന്ദ്ര 3.37 %, കോള്‍ ഇന്ത്യ 3.29 %, ടാറ്റ കണ്‍സ്യൂമര്‍ 3.18 %, ജെഎസ്ജബ്ല്യൂ സ്റ്റീല്‍ 3.04 %, ബ്രിട്ടാണിയ 2.51 % വീതവും നേട്ടത്തോടെ ക്ലോസ് ചെയ്തു.
- നഷ്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ കൊട്ടക് മഹീന്ദ്ര ബാങ്ക് -3.48 %, സണ്‍ ഫാര്‍മ -2.61 %, എച്ച്ഡിഎഫ്സി -1.81 %, റിലയന്‍സ് -1.55 %, ശ്രീ സിമന്റ്സ് -1.48 %, എസ്ബിഐ -1.47 %, ആക്സിസ് ബാങ്ക് -1.38 % വീതവും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications