തുടര്‍ച്ചയായ നാലാം ദിവസവും വിപണിയില്‍ ആവേശക്കുതിപ്പ്. ഐടി വിഭാഗം ഓഹരികളിലും റിലയന്‍സിലും പ്രകടമായ മുന്നേറ്റം പ്രധാന സൂചികകളെ നിര്‍ണായക നിലവാരത്തിലേക്ക് ഉയര്‍ത്തി. ഇതോടെ നിഫ്റ്റി 180 പോയിന്റ് മുന്നേറി 16,520-ലും സെന്‍സെക്സ് 630 പോയിന്റ് കുതിച്ചുയര്‍ന്ന് 55,398-ലും വ്യാപാരം അവസാനിപ്പിച്ചു. നേട്ടത്തോടെ ആരംഭിച്ച വ്യാപാരം അവസാന ഘട്ടം വരെയും നിലനിര്‍ത്തുകയായിരുന്നു. ബുധനാഴ്ച വിപണിയില്‍ ദൃശ്യമായ മുന്നേറ്റത്തിനുള്ള പ്രധാന 5 കാരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
കുതിപ്പിനുള്ള കാരണം
- നികുതി വെട്ടിക്കുറച്ചത്- രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്നതിനെ തുടര്‍ന്ന് എണ്ണക്കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 'വിന്‍ഡ്ഫോള്‍ ടാക്സി'ല്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തി. കൂടാതെ കയറ്റുമതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന റീഫൈനറികളെ നികുതിയില്‍ നിന്നും ഒഴിവാക്കി. ഇതോടെ 'ഹെവി വെയിറ്റ് ഇന്‍ഡക്സ്' ഓഹരിയായ റിലയന്‍സ് ഓഹരികളില്‍ കുതിപ്പുണ്ടായത്, സൂചികകളേയും ഉയര്‍ത്തി.
കുതിപ്പിനുള്ള കാരണം
- കമ്മോഡിറ്റികളിലെ വിലയിടിവ്- ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ ഉള്‍പ്പെടെയുള്ള കമ്മോഡിറ്റികളുടെ വിലയില്‍ നേരിടുന്ന തിരുത്തല്‍ ആഭ്യന്തര വിപണിക്ക് ഗുണകരമാകുന്നു. പ്രത്യേകിച്ചും ആവശ്യകതയുടെ 85 ശതമനവും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിലേക്ക് താഴ്ന്നത് ആശ്വാസമാണ്.
- ആര്‍ബിഐ നയം- കഴിഞ്ഞ 2 തവണകളേക്കാള്‍ താഴ്ന്ന തോതിലുള്ള പലിശ നിരക്ക് വര്‍ധനയേ അടുത്ത റിസര്‍വ് ബാങ്ക് ധനനയ സമിതി യോഗത്തില്‍ ഉണ്ടാകുകയുള്ളൂ എന്ന പ്രത്യാശ. ആഗസ്റ്റ് 4-ന് ചേരുന്ന എംപിസി യോഗത്തില്‍ 25 അടിസ്ഥാന പോയിന്റ് വര്‍ധനയേ നടപ്പാക്കൂ എന്നാണ് വിപണിയുടെ പ്രതീക്ഷ.
കുതിപ്പിനുള്ള കാരണം
- മണ്‍സൂണ്‍- നേരത്തെ കണക്കുക്കൂട്ടിയതിനേക്കാളും വേഗത്തില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയുടെ വ്യാപനം. ഇതോടെ അടുത്ത ആഴ്ചകളില്‍ വിതയ്ക്കല്‍ നടപടികള്‍ ഉഷാറാകുമെന്നാണ് വിലയിരുത്തല്‍. ഭക്ഷ്യഎണ്ണയുടേയും കമ്മോഡിറ്റികളിലേയും വിലക്കുറവിന്റെ കൂടി പശ്ചാത്തലത്തില്‍ മികച്ച മഴ ലഭിക്കുന്നത് പണപ്പെരുപ്പം താഴാന്‍ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു.
- ഡോളര്‍ ഇന്‍ഡക്സ്- അടുത്ത യുഎസ് ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ 100 അടിസ്ഥാന പോയിന്റ് പലിശ നിരക്കില്‍ വര്‍ധന വരുത്തിയേക്കില്ലെന്ന നിഗമനം ശക്തിപ്പെടുന്നതിനാല്‍ ഡോളര്‍ സൂചികയും തിരുത്തല്‍ നേരിട്ടു. പലിശ നിരക്കില്‍ 75 അടിസ്ഥാന പോയിന്റ് വര്‍ധന നടപ്പാക്കിയേക്കുമെന്നാണ് നിലവിലെ നിഗമനം.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
ബുധനാഴ്ച എന്‍എസ്ഇയില്‍ ട്രേഡ് ചെയ്യപ്പെട്ട ആകെ 2,154 ഓഹരികളില്‍ 1,082 എണ്ണം നേട്ടം രേഖപ്പെടുത്തിയും 746 ഓഹരികള്‍ നഷ്ടത്തിലും ക്ലോസ് ചെയ്തു. ഇതോടെ ആകെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.33 നിലവാരം കുറിച്ചു. അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന ഇന്ത്യാ വിക്സ് നിരക്കുകള്‍ 2 ശതമാനത്തിലധികം താഴ്ന്ന് 16.82-ലേക്ക് എത്തിയത് ശ്രദ്ധേയമായി.
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ 15 ഓഹരി വിഭാഗം സൂചികകളില്‍ 3 എണ്ണം ഒഴികെ ബാക്കിയുള്ളവ നേട്ടത്തില്‍ വ്യാപാം അവസാനിപ്പിച്ചു. നിഫ്റ്റി ഓട്ടോ, മീഡിയ, റിയാല്‍റ്റി സൂചികകളാണ് നഷ്ടം രേഖപ്പെടുത്തിയത്. 3 ശതമാനത്തോളം മുന്നേറിയ ഐടി സൂചിക നേട്ടക്കണക്കില്‍ മുന്നിലെത്തി. എഫ്എംസിജി, മെറ്റല്‍, ഓയില്‍ & ഗ്യാസ് വിഭാഗം സൂചികകള്‍ ഒരു ശതമാനത്തിലേറെയും ഉയര്‍ന്നു.
അതേസമയം ഇന്നത്തെ വ്യാപാരത്തില്‍ എന്‍എസ്ഇയിലെ മിഡ് കാപ് സൂചിക 0.19 ശതമാനവും സ്മോള്‍ കാപ് സൂചിക 0.81 ശതമാനം നേട്ടത്തോടെയും ക്ലോസ് ചെയ്തു.
നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 34 എണ്ണം നേട്ടത്തിലും 16 ഓഹരികള്‍ നഷ്ടത്തിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.
- നേട്ടം-ഃ- ഒഎന്‍ജിസി 3.71 %, ടെക് മഹീന്ദ്ര 3.60 %, ടിസിഎസ് 2.82 %, എച്ച്സിഎല്‍ ടെക് 2.79 %, റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2.54 %, സിപ്ല 2.23 % വീതവും മുന്നേറ്റം കുറിച്ചു.
- നഷ്ടം-ഃ- എച്ച്ഡിഎഫ്സി ലൈഫ് -1.99 %, മഹീന്ദ്ര & മഹീന്ദ്ര -1.82 %, സണ്‍ ഫാര്‍മ -1.13 %, ഐഷര്‍ മോട്ടോര്‍സ് -1.07 %, കൊട്ടക് മഹീന്ദ്ര ബാങ്ക് -0.81 %, അദാനി പോര്‍ട്ട്സ് -0.78 % വീതവും നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

റൈറ്റ്സ് ലിമിറ്റഡ് ബോർഡ് യോഗം ഓഗസ്റ്റ് 4-ന്; ലാഭവിഹിതം പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയിൽ

ആർഡി ഇൻഡസ്ട്രീസ് ഐപിഒ: വൻ പ്രതികരണവുമായി രണ്ടാം ദിവസം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ക്രൂഡ് ഓയിൽ വില ഇടിവ്: നിഫ്റ്റി ഓട്ടോ, ടയർ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത

എയർടെൽ ഒന്നാം പാദ ഫലം ഇന്ന്: ബ്രോക്കറേജ് വിലയിരുത്തലുകളും നിക്ഷേപകർ ഉറ്റുനോക്കുന്ന പ്രധാന മാറ്റങ്ങളും



Click it and Unblock the Notifications