ആഗോളതലത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കിലും ആഭ്യന്തര വിപണിയില്‍ ആവേശക്കുതിപ്പ്. ബാങ്ക്, ധനകാര്യം, റിയാല്‍റ്റി, ഓട്ടോ, എഫ്എംസിജി ഓഹരികളിലെ മുന്നേറ്റം പ്രധാന സൂചികകളേയും നിര്‍ണായക നിലവാരങ്ങളിലേക്ക് ഉയര്‍ത്തി. ബുധനാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 179 പോയിന്റ് നേട്ടത്തോടെ 15,990-ലും സെന്‍സെക്‌സ് 617 പോയിന്റ് കുതിച്ചുയര്‍ന്ന് 53,751-ലും ക്ലോസ് ചെയ്തു. മിഡ് കാപ്, സ്‌മോള്‍ കാപ് വിഭാഗത്തിലും ഉണര്‍വ് പ്രകടമായിരുന്നു. ഇന്ന് വിപണിയെ അനുകൂലമായി സ്വാധീനിച്ച 5 ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

5 കാരണങ്ങള്‍
- ക്രൂഡ് ഓയില്‍ വില ഇടിഞ്ഞത്- കഴിഞ്ഞ ദിവസത്തെ വ്യാപാരത്തിനിടെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിരുന്നു. 111.63 ഡോളര്‍ നിരക്കിലുണ്ടായിരുന്ന ബ്രെന്‍ഡ് ക്രൂഡ് ഒറ്റയടിക്ക് 9 ഡോളര്‍ ഇടിഞ്ഞ് 102.77 ഡോളറിലേക്ക് താഴ്ന്നു. ഒരു ഘടത്തില്‍ ക്രൂഡ് വില 100 ഡോളറിനും താഴേക്ക് പതിച്ചു. അതേസമയം ആവശ്യകതയുടെ 80-85 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക്, ക്രൂഡ് ഓയിലിന്റെ ഓരോ വിലയിടിവും നേട്ടമാണ്.

കാരണങ്ങള്‍
- മെറ്റല്‍ വിഭാഗമൊഴികെ ബാക്കിയെല്ലാ ഓഹരികളും ഉണര്‍വ് നേടിയതോടെ വിശാല വിപണിയില്‍ അനുഭവപ്പെട്ട ഉത്തേജനം. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദഫലം ഈയാഴ്ച മുതല്‍ പുറത്തു വരുന്നതിന്റെ പശ്ചാത്തലത്തില്‍ ഓഹരികള്‍ കേന്ദ്രീകരിച്ചും മുന്നേറ്റമുണ്ടാകുന്നതും വിപണിയെ തുണച്ചു.
- ടെക്‌നിക്കല്‍ സൂചകങ്ങള്‍ നല്‍കുന്ന ബുള്ളിഷ് സൂചനകളും നിക്ഷേപകരുടെ വിശ്വാസത്തെ ബലപ്പെടുത്തി. സ്റ്റൊക്കാസ്റ്റിക് ആര്‍എസ്‌ഐ സൂചകത്തില്‍ 'ബുള്ളിഷ് ക്രോസ്ഓവര്‍' ദൃശ്യമായതും ട്രേഡര്‍മാരെ പ്രോത്സാഹിപ്പിച്ചു.

കാരണങ്ങള്‍
- ആഗോള വിപണികള്‍ ചൊവ്വാഴ്ച സമ്മിശ്രമായാണ് വ്യാപാരം ആരംഭിച്ചത്. ചൈന, ഹോങ്കോംഗ് വിപണികള്‍ നഷ്ടം നേരിട്ടപ്പോള്‍ യൂറോപ്യന്‍ വിപണികള്‍ ശക്തമായി മുന്നേറിയത് ആഭ്യന്തര വിപണിക്കും പിന്തുണയേകി.
- വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന ഇന്ത്യാ വിക്‌സ് നിരക്കുകളില്‍ നേരിടുന്ന തിരുത്തല്‍. കഴിഞ്ഞ ദിവസങ്ങൡ ക്രമാനുഗതമായി ഇറങ്ങി വിക്‌സ് സൂചിക 20 നിലവാരത്തിലേക്ക് വന്നത് പോസിറ്റീവ് ഘടകമാണ്.

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ബുധനാഴ്ച വ്യാപാരം ചെയ്യപ്പെട്ട 2,137 ഓഹരികളില്‍ 1,221 എണ്ണവും നേട്ടം കുറിച്ചു. ബാക്കിയുള്ള 846 ഓഹരികള്‍ നഷ്ടത്തിലും 70 ഓഹരികള്‍ക്ക് മാറ്റമൊന്നും രേഖപ്പെടുത്താനാകാതെയും ക്ലോസ് ചെയ്തു. ഇതോടെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.44-ലേക്ക് ഉയര്‍ന്നു. ഇന്നലെ എഡി അനുപാതം 1.03 നിലവാരത്തിലായിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ എഡി റേഷ്യോ 1-ന് മുകളില്‍ തുടരുന്നത് 'കരടി'കള്‍ക്കെതിരായ പോരാട്ടത്തില്‍ 'കാള'കള്‍ ശക്തി പ്രാപിക്കുന്നതിന്റെ സൂചനയാണ്.

എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ ഓയില്‍ & ഗ്യാസ് സൂചികയൊഴികെ ബാക്കിയെല്ലാ ഓഹരി സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഓട്ടോ, എഫ്എംസിജി, റിയാല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികകള്‍ 2 ശതമാനത്തിലേറെ മുന്നേറി. അതേസമയം ഇന്നത്തെ വ്യാപാരത്തില്‍ 20 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയപ്പോള്‍ 30 ഓഹരികള്‍ താഴ്ന്ന വിലയും കുറിച്ചു. ഇതിനിടെ 71 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 65 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.

നിഫ്റ്റി-50 സൂചികയില്‍ 40 ഓഹരികളില്‍ നേട്ടവും 10 എണ്ണത്തില്‍ നഷ്ടവും രേഖപ്പെടുത്തി.
- നഷ്ടം-: ബജാജ് ഫൈനാന്‍സ് 4.75 %, ബജാജ് ഫിന്‍സേര്‍വ് 4.72 %, ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ് 4.69 %, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ 4.31 %, ഐഷര്‍ മോട്ടോര്‍സ് 3.86 % വീതവും നേട്ടത്തില്‍ ക്ലോസ് ചെയ്തു.
- നഷ്ടം-: ഒഎന്‍ജിസി -4.83 %, പവര്‍ ഗ്രിഡ് -1.24 %, ഹിന്‍ഡാല്‍കോ -1.01 %, എച്ച്ഡിഎഫ്‌സി ലൈഫ് -1.00 %, എന്‍ടിപിസി -0.83 % വീതവും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.