വിപണിയില്‍ കടുത്ത ചാഞ്ചാട്ടം തുടരുന്നു. വ്യാപാരത്തിന്റെ ഇടവേളകളില്‍ ഹരിത, രക്ത ശോഭകള്‍ സൂചികയില്‍ മാറിമാറി തെളിഞ്ഞു. ഒടുവില്‍ തുടര്‍ച്ചയായ ആറാം ദിവസവും നഷ്ടം രേഖപ്പെടുത്തിയാണ് പ്രധാന സൂചികകള്‍ ക്ലോസ് ചെയ്തത്. എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റി50-യില്‍ 67 പോയിന്റ് താഴ്ന്ന് 15,293-ലും ബിഎസ്ഇയുടെ പ്രധാന സൂചികയായ സെന്‍സെക്സ് 135 പോയിന്റ് ഇടിഞ്ഞ് 51,360-ലും വ്യാപാരം അവാസനിപ്പിച്ചു. രണ്ട് സൂചികകളും ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്.
കൂടാതെ രണ്ട് വര്‍ത്തിനിടയിലെ ഏറ്റവും നഷ്ടം നേരിട്ട വ്യാപാര ആഴ്ച കൂടിയാണ് കടന്നു പോകുന്നത്. ജൂണ്‍ 17-ന് അവസാനിച്ച വ്യാപാര ആഴ്ചയില്‍ 5.6 ശതമാനം നഷ്ടമാണ് നിഫ്റ്റി രേഖപ്പെടുത്തിയത്. ഐടി, മെറ്റല്‍ വിഭാഗം ഓഹരികളാണ് ഏറ്റവും കനത്ത തിരിച്ചടി നേരിട്ടത്. മെറ്റല്‍ സൂചിക 9.14 ശതമാനവും ഐടി സൂചിക 8.18 ശതമാനവും വീതവും ഈയാഴ്ചയില്‍ നഷ്ടം നേരിട്ടു. നിഫ്റ്റി ബാങ്കില്‍ 5 ശതമാനത്തിലേറേ ഇടിഞ്ഞു.
അതേസമയം 88 പോയിന്റ് നഷ്ടത്തോടെ 15,272-ലാണ് വെള്ളിയാഴ്ചത്തെ വ്യാപാരം പുനരാരംഭിച്ചത്. തുടര്‍ന്ന് 15,200 നിലവാരവും തകര്‍ത്ത് 15,183-ല്‍ നിഫ്റ്റി ഇന്നത്തെ താഴ്ന്ന നിലവാരം രേഖപ്പെടുത്തി. തുടര്‍ന്ന് 15,400-ല്‍ ഉയര്‍ന്ന നിലവാരം കുറിച്ച ശേഷം 15,293-ല്‍ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 5 എണ്ണം നേട്ടത്തിലും 10 സൂചികകള്‍ നഷ്ടത്തിലും ക്ലോസ് ചെയ്തു. നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മീഡിയ, മെറ്റല്‍, പ്രൈവറ്റ് ബാങ്ക് വിഭാഗം സൂചികകളാണ് നേരിയ നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കിയത്. അതേസമയം ഫാര്‍മ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ & ഗ്യാസ് വിഭാഗം സൂചികകള്‍ 2 ശതമാനത്തിലേറെ നഷ്ടം നേരിട്ടു. നിഫ്റ്റി ഓട്ടോ, ഐടി, ഹെല്‍ത്ത്കെയര്‍ വിഭാഗം സൂചികകള്‍ 1 ശതമാനത്തിലധികവും ഇടിഞ്ഞു.
എന്‍സ്ഇയില്‍ വെള്ളിയാഴ്ച വ്യാപാരം നടന്ന 2,134 ഓഹരികളില്‍ 676 എണ്ണമാണ് നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ളവയില്‍ 1,406 ഓഹരികള്‍ നഷ്ടത്തോടെയും 52 ഓഹരികള്‍ മാറ്റമൊന്നും രേഖപ്പെടുത്താതെയും ക്ലോസ് ചെയ്തു. വ്യാപാരം ചെയ്യപ്പെട്ട ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.48-ലേക്ക് മെച്ചപ്പെട്ടു. എങ്കിലും വിപണിയില്‍ 'കരടി'കളുടെ ആധിപത്യമായിരുന്നു എന്നാണ് റേഷ്യോ 1-ന് താഴെ നില്‍ക്കുന്നതിലൂടെ സൂചിപ്പിക്കുന്നത്.
അതേസമയം വിപണിയിലെ ചാഞ്ചാട്ടം വെളിവാക്കുന്ന വിക്സ് നിരക്കുകള്‍ 0.48 ശതമാനം ഇടിഞ്ഞത് ശ്രദ്ധേയമായി. ഇന്നത്തെ വ്യാപാരത്തിനിടെ 4 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയപ്പോള്‍ 395 ഓഹരികള്‍ താഴ്ന്ന നിലവാരവും കുറിച്ചു. ഇതിനിടെ 26 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 160 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും വ്യാപാരം പൂര്‍ത്തിയാക്കി.
- നേട്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ ബജാജ് ഫിന്‍സെര്‍വ് 2.76 %, ബജാജ് ഫൈനാന്‍സ് 2.73 %, കോള്‍ ഇന്ത്യ 2.25 %, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ 2.11 %, റിലയന്‍സ് 1.76 %, ഐസിഐസിഐ ബാങ്ക് 1.55 %, എച്ച്ഡിഎഫ്സി ബാങ്ക് 1.20 %, ഐടിസി 1.07 %, അപ്പോളോ ഹോസ്പിറ്റല്‍സ് 1.05 % വീതവും നേട്ടം രേഖപ്പെടുത്തി.
- നഷ്ടം:- നിഫ്റ്റി സൂചികയിലെ ഓഹരികളില്‍ ടൈറ്റന് കമ്പനി -6.09 %, വിപ്രോ -3.77 %, ശ്രീ സിമന്റ്സ് -3.66 %, എച്ച്ഡിഎഫ്സി ലൈഫ് -3.29 %, ബിപിസിഎല്‍ -3.10 %, ഡോ. റെഡ്ഡീസ് -3.06 %, സണ്‍ ഫാര്‍മ -2.90 %, ഏഷ്യന്‍ പെയിന്റ്സ് -2.88 % വീതവും നഷ്ടം കുറിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications