ഇന്ത്യൻ സൂചികകൾ ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. ബാങ്കുകൾ, ഫിനാൻഷ്യൽസ്, ഐടി തുടങ്ങിയ ഓഹരികളാണ് ഇന്നത്തെ നഷ്ടത്തിന്റെ ആക്കം കൂട്ടുന്നത്. രാവിലെ 9:18 ന് സെൻസെക്സ് 152 പോയിൻറ് കുറഞ്ഞ് 46,101 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 51 പോയിൻറ് കുറഞ്ഞ് 13,507 ലെത്തി. മിഡ്കാപ്പ്, സ്മോൾക്യാപ്പ് സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

ഏകദേശം 947 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ, 1321 ഓഹരികൾ ഇടിഞ്ഞു. 101 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. നിഫ്റ്റി 50 സൂചികയിൽ ഐഷർ മോട്ടോഴ്സ്, എൻടിപിസി, എച്ച്ഡിഎഫ്സി ലൈഫ്, ഡോ. റെഡ്ഡീസ്, ഡിവിസ് ലാബ്സ് എന്നിവയാണ് മികച്ച നേട്ടം കൈവരിച്ച ഓഹരികൾ. ആക്സിസ് ബാങ്ക്, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ്, എം ആൻഡ് എം, ഐസിഐസിഐ ബാങ്ക് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക രണ്ട് ശതമാനം ഇടിഞ്ഞു. കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഐഒബി തുടങ്ങിയ ബാങ്കുകളാണ് പിഎസ്യു ബാങ്ക് സൂചികകളുടെ നഷ്ടത്തിന് കാരണം. ഊർജ്ജം, എഫ്എംസിജി, മെറ്റൽ സൂചികകൾ ഇന്ന് ഒരു ശതമാനം വീതം ഇടിഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
