ആഗോള ഘടകങ്ങള്‍ വകവെയ്ക്കാതെ സെന്‍സെക്‌സില്‍ 300 പോയിന്റ് നേട്ടം; ഇതു നിലനിര്‍ത്തുമോ?

മൂന്ന് ദിവസത്തെ നഷ്ടക്കഥകള്‍ക്ക് വിരാമമിട്ട് ആഭ്യന്തര വിപണിയില്‍ ഇന്ന് മുന്നേറ്റം. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ യോഗത്തിന് മുന്നോടിയായി ആഗോള വിപണികള്‍ നഷ്ടത്തില്‍ തുടരുമ്പോഴാണ് ആഭ്യന്തര വിപണി നേട്ടത്തിലേക്ക് മടങ്ങിയെത്തിയത്. പിഎസ്‌യു ബാങ്ക്, എഫ്എംസിജി വിഭാഗം ഓഹരികളിലെ ഉണര്‍വ് സൂചികകള്‍ക്ക് പിന്തുണയേകി. തിങ്കളാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 91 പോയിന്റ് നേട്ടത്തോടെ 17,622-ലും സെന്‍സെക്‌സ് 300 പോയിന്റ് വര്‍ധനയോടെ 59,141-ലും ക്ലോസ് ചെയ്തു.

നിഫ്റ്റിയില്‍ ഇനിയെന്ത് ?

നിഫ്റ്റിയില്‍ ഇനിയെന്ത് ?

നിഫ്റ്റിയിലെ അടിയൊഴുക്കുകള്‍ ചാഞ്ചാട്ടമാണ് സൂചിപ്പിച്ചതെങ്കിലും 'ഡബിള്‍ ബോട്ടം' സപ്പോര്‍ട്ട് മേഖലയില്‍ നിന്നും ലഭിച്ച പിന്തുണയില്‍ എന്‍എസ്ഇയുടെ അടിസ്ഥാന സൂചിക ആശ്വാസ കുതിപ്പ് കാഴ്ചവെച്ചു. 17,550 നിലവാരം ചൊവ്വാഴ്ച നിലനിര്‍ത്താനായാല്‍ ഈ പുള്‍ബാക്ക് റാലി നീണ്ടുനില്‍ക്കും. നിലവില്‍ 17,675-ലും 17,800-ലും പ്രതിരോധം നേരിടാം. അതേസമയം 17,550 നിലവാരം തകര്‍ന്നാല്‍ നിഫ്റ്റി സൂചിക 17,450/ 17,400 നിലവാരങ്ങളിലേക്ക് തിരുത്തപ്പെടാം എന്നും കൊട്ടക് സെക്യൂരിറ്റീസ് സൂചിപ്പിച്ചു.

ബാങ്ക് നിഫ്റ്റിയില്‍ ഇനിയെന്ത് ?

ബാങ്ക് നിഫ്റ്റിയില്‍ ഇനിയെന്ത് ?

എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ പൊതുസൂചികയായ ബാങ്ക് നിഫ്റ്റിയില്‍ ഇന്നു 40,500-നും 41,500-നും ഇടയിലുള്ള സ്ഥിരതയാര്‍ജിക്കലിനാണ് സാക്ഷ്യംവഹിച്ചത്. ആഗോള വിപണികള്‍ക്ക് ഏറെ നിര്‍ണായകമായ യുഎസ് ഫെഡറല്‍ റിസര്‍വ് യോഗം വരേയും ഈ സ്ഥിരതയാര്‍ജിക്കല്‍ ഘട്ടം പ്രതീക്ഷിക്കാം. നിലവിലെ ഡെറിവേറ്റീവ് വിഭാഗത്തിലെ ഡേറ്റായുടെ അടിസ്ഥാനത്തില്‍ 40,000 നിലവാരത്തില്‍ സപ്പോര്‍ട്ടും 41,500 നിലവാരത്തില്‍ പ്രതിരോധവും പ്രതീക്ഷിക്കാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് സൂചിപ്പിച്ചു.

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

തിങ്കളാഴ്ച എന്‍എസ്ഇയില്‍ വ്യാപാരം ചെയ്യപ്പെട്ട ആകെ 2,204 ഓഹരികളില്‍ 820 എണ്ണമാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. ബാക്കിയുള്ള 1,038 ഓഹരികള്‍ നഷ്ടത്തോടെയുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതോടെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.80-ലേക്ക് മെച്ചപ്പെട്ടു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.23 നിലവാരത്തിലേക്ക് താഴ്ന്നിരുന്നു. അതേസമയം ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) സൂചിക ഇന്ന് നേരിയ തോതില്‍ ഉയര്‍ന്ന് 19.94 നിലവാരത്തില്‍ ക്ലോസ് ചെയ്തു.

ഓഹരി

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എന്‍എസ്ഇ) 15 ഓഹരി വിഭാഗം സൂചികകളില്‍ മൂന്നെണ്ണം മാത്രമാണ് ഇന്ന് നഷ്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. നിഫ്റ്റി മെറ്റല്‍, നിഫ്റ്റി റിയാല്‍റ്റി, നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നീ സൂചികളാണ് 1 ശതമാനത്തോളം നഷ്ടം നേരിട്ടത്. അതേസമയം 2.03 ശതമാനം മുന്നേറിയ നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചികയാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. നിഫ്റ്റി ഓട്ടോ, നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി മീഡിയ സൂചികകള്‍ ഒരു ശതമാനത്തിലേറം നേട്ടവും കരസ്ഥമാക്കി.

നിഫ്റ്റി-50

നിഫ്റ്റി-50 സൂചികയിലെ 35 ഓഹരികള്‍ നേട്ടത്തിലും 15 എണ്ണം നഷ്ടത്തോടെയുമാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്.

മുന്നേറ്റം-: എം & എം 3.39 %, ബജാജ് ഫൈനാന്‍സ് 3.14 %, അദാനി പോര്‍ട്ട്‌സ് 2.64 %, എസ്ബിഐ ലൈഫ് 2.57 %, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ 2.05 %, എസ്ബിഐ 1.90 % വീതവും നേട്ടം രേഖപ്പെടുത്തി.

ഇടിവ്-: ടാറ്റ സ്റ്റീല്‍ -2.37 %, ടാറ്റ മോട്ടോര്‍സ് -1.62 %, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ -1.39 %, ബ്രിട്ടാണിയ -1.27 %, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ -1.08 %, സിപ്ല -0.97 % വീതം നഷ്ടവും നേരിട്ടു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X