ഓഹരി വിപണിയിൽ ഇന്ന് മികച്ച നേട്ടം. കൊറോണ വൈറസ് അണുബാധയ്ക്കും ചൈനയുമായുള്ള അതിർത്തിയിലെ പിരിമുറുക്കങ്ങൾക്കിടയിലും ഓയിൽ-ടു-ടെലികോം കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് നെറ്റ്-ഡെറ്റ് ഫ്രീ ആയി മാറിയതിനെ തുടർന്ന് ഇന്ത്യൻ സൂചികകൾ ഇന്ന് കുത്തനെ ഉയർന്നു. സെൻസെക്സ് 523 പോയിന്റ് ഉയർന്ന് 34,732 ലും നിഫ്റ്റി 153 പോയിന്റ് ഉയർന്ന് 10,244 ലും ക്ലോസ് ചെയ്തു.
രണ്ട് സൂചികകളും നേട്ടത്തിൽ ഈ ആഴ്ച പൂർത്തിയാക്കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി 1.69 ലക്ഷം കോടി രൂപ (22.15 ബില്യൺ ഡോളർ) സമാഹരിച്ച റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഇന്ന് ആറ് ശതമാനത്തിലധികം ഉയർന്ന് റെക്കോഡ് നേട്ടം കൈവരിച്ചു. വിപണി മൂലധനം 11 ലക്ഷം കോടി രൂപ കടന്നു. ബജാജ് ഫിൻസേർവ്, ബജാജ് ഫിനാൻസ്, ടാറ്റ മോട്ടോഴ്സ്, ഭാരതി ഇൻഫ്രാറ്റെൽ എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.

ഇൻഡസ്ഇൻഡ് ബാങ്ക്, വേദാന്ത, എച്ച്സിഎൽ ടെക്, എം ആൻഡ് എം, ഐടിസി എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകൾ യഥാക്രമം 0.9 ശതമാനവും 1.8 ശതമാനവും ഉയർന്നു. നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ ഒഴികെയുള്ള എല്ലാ മേഖലകളും ഇന്ന് കുതിച്ചുയർന്നു. നിഫ്റ്റി റിയൽറ്റി ഏറ്റവും ഉയർന്നത് ആറ് ശതമാനത്തിലധികമാണ്. നിഫ്റ്റി ബാങ്ക് രണ്ട് ശതമാനം ഉയർന്നു. നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫിൻ സർവീസസും 1.5 ശതമാനം വീതം നേട്ടമുണ്ടാക്കി.
എന്നാൽ നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ എന്നിവയ്ക്ക് യഥാക്രമം 0.35 ശതമാനവും 0.06 ശതമാനവും നഷ്ടമായി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
