ചാഞ്ചാട്ടം നേരിട്ടെങ്കിലും വിപണിയില്‍ തുടര്‍ച്ചയായ നാലാം ദിവസവും നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. പ്രധാന സൂചികകളായ നിഫ്റ്റി 18 പോയിന്റ് ഉയര്‍ന്ന് 15,850-ലും സെന്‍സെക്സ് 16 പോയിന്റ് നേട്ടത്തോടെ 53,177-ലും ക്ലോസ് ചെയ്തു. നഷ്ടത്തോടെയാണ് നിഫ്റ്റി വ്യാപാരം ആരംഭിച്ചതെങ്കിലും 15,700 നിലവാരത്തില്‍ നിന്നും പിന്തുണയാര്ജിച്ച ശേഷം ക്രമാനുഗതമായി നഷ്ടം നികത്തുകയും ഉച്ചയ്ക്കു ശേഷം 15,800 നിലവാരം തിരികെ പിടിച്ച് സൂചിക നിലയുറപ്പിക്കുകയായിരുന്നു.
ടെക്നിക്കല്‍ റിപ്പോര്‍ട്ട്
നിഫ്റ്റി സൂചിക 15,650 നിലവാരത്തിന് മുകളിൽ തുടരുന്നിടത്തോളം പോസിറ്റീവ് നീക്കം പ്രതീക്ഷിക്കാമെന്ന് എല്‍കെപി സെക്യൂരിറ്റീസിലെ രൂപക് ഡെ വ്യക്തമാക്കി. നിലവില്‍ സൂചികയ്ക്ക് 15,650- 15,700 നിലവാരങ്ങളില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. അതേസമയം 15,900/ 16,000 നിലവാരങ്ങളില്‍ പ്രതിരോധം പ്രതീക്ഷിക്കാം. ഇതിനിടയില്‍ ടെക്നിക്കല്‍ സൂചകമായ ആര്‍എസ്ഐയില്‍ 'ബുള്ളിഷ് ക്രോസ്ഓവര്‍' പ്രകടമായതും ഉയരുന്നതും ശുഭസൂചനയാണ്.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) ബുധനാഴ്ച വ്യാപാരം ചെയ്യപ്പെട്ട ആകെ 2,131 ഓഹരികളില്‍ 1,112 എണ്ണവും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. 943 ഓഹരികള്‍ മാത്രമാണ് നഷ്ടം നേരിട്ടു. ഇതോടെ ഓഹരികളുടെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.18 നിലവാരത്തിലേക്ക് താഴ്ന്നു. ഇന്നലത്തെ എഡി റേഷ്യോ 2.94 നിരക്കിലായിരുന്നു. വിപണിയില്‍ 'ബുള്ളുകള്‍'ക്കെതിരേ 'ബെയറു'കള്‍ ശക്തമായ പോരാട്ടം കടുപ്പിച്ചുവെന്നാണ് എഡി റേഷ്യോ താഴ്ന്നതിലൂടെ സൂചന നല്‍കുന്നത്.
എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ 6 എണ്ണം നഷ്ടത്തിലും 9 എണ്ണം നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. ഓയില്‍ & ഗ്യാസ് വിഭാഗം സൂചിക 2.27 ശതമാനം നേട്ടത്തോടെ മുന്നിലെത്തി. മെറ്റല്‍, ഓട്ടോ വിഭാഗം സൂചികകളും 1 ശതമാനത്തിലേറെ വര്‍ധന രേഖപ്പെടുത്തി.
അതേസമയം കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, പ്രൈവറ്റ് ബാങ്ക്, ഫാര്‍മ, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, നിഫ്റ്റി ബാങ്ക് സൂചികകള്‍ നഷ്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. അതുപോലെ മിഡ് കാപ്-100 സൂചിക നേരിയ നേട്ടത്തിലും സ്മോള്‍ കാപ്-100 സൂചിക നേരിയ നഷ്ടത്തോടെയും ക്ലോസ് ചെയ്തു.
അതേസമയം നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 102 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 55 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 15 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വിലനിലവാരം കുറിച്ചപ്പോള്‍ 26 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന വിലനിലവാരത്തിലേക്കും പതിച്ചു. ഇതിനിടെ വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് നിരക്കുകള്‍ 2 ശതമാനത്തിലധികം ഉയര്‍ന്ന് 21.45-ലേക്കെത്തി.
നിഫ്റ്റി-50 സൂചികയിലെ ഓഹരികൡ 29 എണ്ണം നേട്ടത്തിലും 21 ഓഹരികള്‍ നഷ്ടത്തോടെയും വ്യാപാരം പൂര്‍ത്തിയാക്കി.
- നേട്ടം:- ഒഎന്‍ജിസി 5.16 %, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് 4.46 %, കോള്‍ ഇന്ത്യ 2.58 %, മഹീന്ദ്ര & മഹീന്ദ്ര 2.57 %, ടെക് മഹീന്ദ്ര 1.97 % വീതവും മുന്നേറ്റത്തോടെ ക്ലോസ് ചെയ്തു.
- നഷ്ടം:- ടൈറ്റന് കമ്പനി -3.44 %, ഏഷ്യന്‍ പെയിന്റ്സ് -3.40 %, ബജാജ് ഫിന്‍സേര്‍വ് -1.94 %, ഡിവീസ് ലാബ് -1.81 %, ബജാജ് ഫൈനാന്‍സ് -1.36 % വീതവും നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications