ഏഷ്യന്‍, യൂറോപ്യന്‍ വിപണികള്‍ തിരിച്ചടി നേരിടുന്നതിനിടെയിലും ആഭ്യന്തര ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു. വിദേശ നിക്ഷേപകരുടെ ഉത്സാഹവും പ്രതീക്ഷിച്ചതിലും മികച്ച പിഎംഐ നിരക്കുകള്‍ പുറത്തുവന്നതും വിപണിയെ നേട്ടത്തിലേക്ക് നയിച്ചു. ബാങ്കിംഗ്, മെറ്റല്‍ ഓഹരികളിലെ ഉണര്‍വും വിപണിക്ക് തുണയേകി. ഇതോടെ പ്രധാന സൂചികകളായ സെന്‍സെക്സ് 443 പോയിന്റ് ഉയര്‍ന്ന് 59,246-ലും നിഫ്റ്റി 126 പോയിന്റ് നേട്ടത്തോടെ 17,666-ലും ക്ലോസ് ചെയ്തു.
പിഎംഐ നിരക്ക് ഉയര്‍ന്നു
ആഗോള റേറ്റിങ് ഏജന്‍സിയായ എസ് & പി ഗ്ലോബല്‍ ഇന്നു പുറത്തുവിട്ട ഇന്ത്യയിലെ സേവന മേഖലയുടെ പിഎംഐ നിരക്കുകള്‍ മികച്ചതായിരുന്നു. ഉയരുന്ന ആവശ്യകതയുടെ പിന്‍ബലത്തില്‍ ഓഗസ്റ്റ് മാസത്തിലെ പിഎംഐ നിരക്ക് 57.2-ലേക്കാണ് ഉയര്‍ന്നത്. ജൂണില്‍ രേഖപ്പെടുത്തിയ നാലു മാസത്തെ താഴ്ന്ന നിലവാരമായ 55.5-ല്‍ നിന്നാണ് ഈ കുതിപ്പ്. ഇതു തുടര്‍ച്ചയായ 13-ആം മാസമാണ് രാജ്യത്തിന്റെ പിഎംഐ നിരക്കുകള്‍ 50 നിലവാരത്തിന് മുകളില്‍ തുടരുന്നത്.
അതേസമയം ഓഗസ്റ്റിലെ പിഎംഐ നിരക്ക് 55 ശതമാനത്തില്‍ ഒതുങ്ങുമെന്നായിരുന്നു വിപണി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കരുതിയതിനേക്കാളും ഉയര്‍ന്ന പിഎംഐ നിരക്കുകള്‍ പുറത്തുവന്നത് വിപണിയെ നേട്ടം നിലനിര്‍ത്തുന്നതിനും സഹായിച്ചു.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
ആഗോള സാമ്പത്തിക മാന്ദ്യ ഭീഷണിയും യൂറോപ്പിലെ ഊര്‍ജ പ്രതിസന്ധിയും പ്രതികൂല ഘടകങ്ങളാണ്. എന്നാല്‍ ബാങ്കിംഗ്, ധനകാര്യം, മെറ്റല്‍, കാപിറ്റല്‍ ഗുഡ്സ് വിഭാഗം ഓഹരികള്‍ ഉണര്‍വിലാണ്.
അതേസമയം നിഫ്റ്റിയുടെ ദിവസ ചാര്‍ട്ടില്‍ ഇന്ന് ബുള്ളിഷ് കാന്‍ഡിലാണ് രൂപപ്പെട്ടത്. നിലവില്‍ 20-ഡിഎംഎ നിലവാരത്തിന് സമീപം സൂചിക പോസിറ്റീവായുള്ള കണ്സോളിഡേഷന് ഘട്ടത്തിലാണ്. 17,550 നിലവാരം കാത്തുസൂക്ഷിക്കുന്നിടത്തോളം നിഫ്റ്റി 17,750/ 17,800 നിലവാരത്തിലേക്ക് ഉയരാം. എന്നാല്‍ 17,550 നിലവാരം തകര്‍ന്നാല്‍ പുതിയ വില്പന സമ്മര്‍ദം ശക്തമാകാനും സൂചിക 17,450/ 17,400 നിലവാരത്തിലേക്ക് തിരുത്തപ്പെടാനും സാധ്യതയുണ്ടെന്ന് കൊട്ടക് സെക്യൂരിറ്റീസ് സൂചിപ്പിച്ചു.
ഇന്നത്തെ മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ തിങ്കളാഴ്ച വ്യാപാരം ചെയ്യപ്പെട്ട 2,223 ഓഹരികളില്‍ 1,191 എണ്ണവും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ബാക്കിയുള്ളവയില്‍ 651 ഓഹരികള്‍ നഷ്ടം നേരിട്ടും വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ ഓഹരികളിലെ നേട്ടവും നഷ്ടവും അനുപാതമായ എഡി റേഷ്യോ 1.78 നിലവാരം രേഖപ്പെടുത്തി. ഇതനിടെ 94 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം കുറിച്ചപ്പോള്‍ 17 ഓഹരികള്‍ താഴ്ന്ന നിലവാരത്തിലേക്കും പതിച്ചു.
ഇതിനിടെ വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകള്‍ 0.57 ശതമാനം ഉയര്‍ന്ന് 19.66-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിക്സ് നിരക്കുകള്‍ 200- ദിവസ മൂവിങ് ആവറേജ് നിലവാരത്തിന് സമീപത്താണ് നില്‍ക്കുന്നത്. ഇവിടെ മറികടക്കാനുള്ള വ്യഗ്രത സമീപഭാവിയില്‍ വിപണി നേരിടാനുള്ള ചാഞ്ചാട്ടത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
അതേസമയം എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. 2.75 ശതമാനം മുന്നേറിയ നിഫ്റ്റി മീഡീയ സൂചികയാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. മെറ്റല്‍ 1.67 ശതമാനവും നിഫ്റ്റി ബാങ്ക് 1 ശതമാനത്തോളം നേട്ടവും കരസ്ഥമാക്കി.
നിഫ്റ്റി-50 സൂചികയിലെ 35 ഓഹരികള്‍ നേട്ടം കരസ്ഥമാക്കിയും 15 എണ്ണം നഷ്ടം നേരിട്ടും തിങ്കളാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു.
- നേട്ടം-: ഹിന്‍ഡാല്‍കോ 3.35 %, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ 3.11 %, എന്‍ടിപിസി 1.79 %, ഐടിസി 1.73 %, സണ്‍ ഫാര്‍മ 1.58 %, റിലയന്‍സ് 1.45 % മുന്നേറ്റവും കാഴ്ചവെച്ചു.
- നഷ്ടം-: നെസ്ലെ -1.71 %, ബജാജ് ഓട്ടോ -1.71 %, ബ്രിട്ടാണിയ -1.11 %, അള്‍ട്രാടെക് സിമന്റ് -1.05 %, ഐഷര്‍ മോട്ടോര്‍സ് -0.75 %, വിപ്രോ -0.48 % വീതവും നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
