വിപണിയെ കരടി വിഴുങ്ങി! സെന്‍സെക്‌സ് 1,456 പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി 15,800-നും താഴെയെത്തി

ഓഹരി വിപണയില്‍ വമ്പന്‍ തകര്‍ച്ച. ആഗോള വിപണികളിലെ തകര്‍ച്ചയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണികളിലും രൂക്ഷമായ ഇടിവ് നേരിട്ടത്. ബിഎസ്ഇയുടെ പ്രധാന സൂചികയായ സെന്‍സെക്‌സ് 1,456 പോയിന്റ് ഇടിഞ്ഞ് 52,847-ലും എന്‍എസ്ഇയുടെ മുഖ്യ സൂചിക നിഫ്റ്റി-50, 427 പോയിന്റ് താഴ്ന്ന് 15,774-ലും ക്ലോസ് ചെയ്തു. എല്ലാ വിഭാഗം ഓഹരി സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി ബാങ്കില്‍ 1,078 പോയിന്റ് ഇടിവ് നേരിട്ടു.

തകര്‍ച്ചയ്ക്കുള്ള 5 കാരണങ്ങള്‍

തകര്‍ച്ചയ്ക്കുള്ള 5 കാരണങ്ങള്‍

  • പ്രതീക്ഷിച്ചതിലും ഉയര്‍ന്ന നിരക്കില്‍ പണപ്പെരുപ്പം തുടരുന്നതിനാല്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കൂട്ടുമെന്ന് വിലയിരുത്തല്‍.
  • ആഗോള വിപണികളിലെ വില്‍പ്പന സമ്മര്‍ദം:- ഏഷ്യന്‍ വിപണികള്‍ 2 മുതല്‍ 3% വരെ ഇടിഞ്ഞു. യുഎസ് സൂചികകളുടെ ഫ്യൂച്ചര്‍ കോണ്‍ട്രാക്ടുകളില്‍ തകര്‍ച്ചയോടെയുള്ള ആരംഭം. ഉച്ചയോടെ തുടങ്ങിയ യൂറോപ്യന്‍ വിപണികളും 1.5 മുതല്‍ 2.2% വരെ നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
മൂല്യത്തകര്‍ച്ച
  • ഡോളറിനെതിരേ രൂപ റെക്കോഡ് മൂല്യത്തകര്‍ച്ചയിലേക്ക് വീണത്. ചരിത്രത്തില്‍ ആദ്യമായി രൂപ 78 നിലവാരം മറികടന്നു.
  • ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നതായുള്ള റിപ്പോര്‍ട്ട്.
  • ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തിന്റെ റീട്ടെയില്‍ പണപ്പെരുപ്പ കണക്കുകള്‍ ഇന്നു പ്രസിദ്ധീകരിക്കുന്നത്. 7.10%- 7.30% നിരക്കില്‍ പണപ്പെരുപ്പം റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് അനുമാനം.
ടെക്‌നിക്കല്‍ റിപ്പോര്‍ട്ട്

ടെക്‌നിക്കല്‍ റിപ്പോര്‍ട്ട്

200 പോയിന്റിലേറെ ഇടിഞ്ഞ് 16,000-നും താഴെ വ്യാപാരം ആരംഭിച്ച നിഫ്റ്റി സൂചികയ്ക്ക് ദിവസം മുഴുവന്‍ വില്‍പന സമ്മര്‍ദം നേരിട്ടു. ആരംഭത്തിനു ശേഷവും കൂടുതല്‍ തകര്‍ച്ച നേരിട്ട സൂചിക, മാര്‍ച്ചില്‍ രേഖപ്പെടുത്തിയ സമീപ കാലത്തെ താഴ്ന്ന നിലവാരത്തില്‍ നിന്നും പിന്തുണ സ്വീകരിച്ചു. തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം ചെറിയ തോതില്‍ നഷ്ടം നികത്താനുള്ള ശ്രമം നടത്തി. ടെക്‌നിക്കല്‍ സൂചകമായ ആര്‍എസ്‌ഐയില്‍ ദുര്‍ബലാവസ്ഥയുടെ ലക്ഷണമായ ബെയറിഷ് ക്രോസ്ഓവര്‍ പ്രകടിപ്പിച്ചു. 15,670 നിലവാരം തകര്‍ക്കപ്പെട്ടാല്‍ നിഫ്റ്റിയില്‍ കൂടുതല്‍ വില്‍പന സമ്മര്‍ദം നേരിടേണ്ടിവരും. നിലവില്‍ 16,000/ 16,200 നിലാവരത്തില്‍ പ്രതിരോധം അനുഭവപ്പെടാം.

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

എന്‍എസ്ഇയുടെ 15 വിഭാഗം ഓഹരി സൂചികകളും നഷ്ടത്തോടെയാണ് ഇന്ന് ക്ലോസ് ചെയ്തത്. 4 ശതമാനത്തിലേറെ ഇടിഞ്ഞ ഐടി വിഭാഗം ഓഹരി സൂചികയ്ക്ക് ഏറ്റവും കനത്ത തിരിച്ചടി നേരിട്ടു. നിഫ്റ്റി ബാങ്ക്, ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, മീഡിയ, മെറ്റല്‍, പിഎസ്‌യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, റിയാല്‍റ്റി വിഭാഗം ഓഹരി സൂചികകള്‍ 3 ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി. 0.94 ശതമാനം താഴ്ന്ന എഫ്എംസിജി സൂചികയാണ് കുറഞ്ഞ നഷ്ടം നേരിട്ടത്.

എന്‍എസ്ഇ

എന്‍എസ്ഇയില്‍ ഇന്നു വ്യാപാരം ചെയ്യപ്പെട്ട ആകെ 2,166 ഓഹരികളില്‍ 247 എണ്ണം മാത്രമാണ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. ബാക്കി 1,876 ഓഹരികള്‍ നഷ്ടം നേരിട്ടും 43 ഓഹരികള്‍ക്ക് മാറ്റമൊന്നും രേഖപ്പെടുത്താനാകാതെയും ക്ലോസ് ചെയ്തു. ഇന്നത്തെ വ്യാപാരത്തിനിടെ 13 ഓഹരികള്‍ ഇന്ന് ഒരു വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. 171 ഓഹരികള്‍ ഇതേ കാലയളവിലെ തഴ്ന്ന നിലവാരത്തിലേക്കും വീണു. വില്‍ക്കാനാരും തയ്യാറാകാത്തതിനാല്‍ 49 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും വാങ്ങാനാരും ഇല്ലാത്തതിനാല്‍ 195 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് തിങ്കളാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കിയത്.

നേട്ടം:-
  • നേട്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ നെസ്ലെ ഇന്ത്യ (+0.49 %), ബജാജ് ഓട്ടോ (+0.08 %) തുടങ്ങിയ ഓഹരികള്‍ മാത്രമാണ് നേട്ടത്തോടെ വ്യാപാരം ക്ലോസ് ചെയ്തത്.
  • നഷ്ടം:- നിഫ്റ്റി സൂചികയിലെ ഓഹരികളില്‍ ബജാജ് ഫിന്‍സെര്‍വ് (-6.74 %), ബജാജ് ഫൈനാന്‍സ് (-5.21 %), ടാറ്റ മോട്ടോര്‍സ് (-5.03 %), ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് (-4.98 %), ഹിന്‍ഡാല്‍കോ (-4.86 %), ടെക് മഹീന്ദ്ര (-4.85 %), ഐസിഐസിഐ ബാങ്ക് (-4.44 %), അദാനി പോര്‍ട്ട്‌സ് (-4.05 %), ടിസിഎസ് (-4.04 %) തുടങ്ങിയവ നഷ്ടത്തോടെയും വ്യാപാരം അവസാനിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X