സെൻസെക്സ് 81.44 പോയിൻറ് അഥവാ 0.21 ശതമാനം ഉയർന്ന് 38982.24 ലും നിഫ്റ്റി 29.90 പോയിൻറ് അഥവാ 0.26 ശതമാനം ഉയർന്ന് 11500.20 ലും എത്തി. ഒഎൻജിസി, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ എന്നിവയാണ് മികച്ച നേട്ടം കൈവരിക്കുന്ന ഓഹരികൾ. ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, ഫ്യൂച്ചർ റീട്ടെയിൽ എന്നിവയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നത്. മേഖല സൂചികകളിൽ മെറ്റൽ സൂചിക ഒരു ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ അര ശതമാനം വീതം ഉയർന്നു.

വൊഡാഫോൺ ഐഡിയയുടെ ഓഹരി വില ഇന്ന് 10 ശതമാനം ഉയർന്നു. സെപ്റ്റംബർ 4 ന് ബോർഡ് യോഗം ചേരുമ്പോൾ ഫണ്ട് സമാഹരണ നിർദ്ദേശങ്ങൾ ചർച്ചചെയ്യപ്പെടും എന്ന റിപ്പോർട്ടിനെ തുടർന്നാണിത്. ഇക്വിറ്റി ഷെയറുകൾ ഇഷ്യു ചെയ്യുന്നതിലൂടെ പൊതു ഇഷ്യു, പ്രിഫറൻഷ്യൽ അലോട്ട്മെന്റ്, യോഗ്യതയുള്ള സ്ഥാപനങ്ങളുടെ പ്ലേസ്മെന്റ് ഉൾപ്പെടെയുള്ള സ്വകാര്യ പ്ലേസ്മെന്റ് തുടങ്ങിയ മൂലധന സമാഹരണ നടപടികൾ ബോർഡ് വിലയിരുത്തുമെന്നാണ് വിവരം.
ഒൻജിസി, ടെക് മഹീന്ദ്ര, ടാറ്റാ സ്റ്റീൽ, എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, ഇൻഫോസിസ് എന്നിവയാണ് ഇന്ന് സെൻസെക്സിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നത്. കൊട്ടക് ബാങ്ക്, എസ്ബിഐ, ബജാജ് ഓട്ടോ, എച്ച്‍ഡിഎഫ്സി, ഏഷ്യൻ പെയിന്റ്, ബജാജ് ഫിനാൻസ് എന്നിവ രാവിലെ തന്നെ നഷ്ടത്തിലാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
