കഴിഞ്ഞ വ്യാപാരം സെഷനായ മെയ് 30ന് ഓഹരി വിപണിയിൽ നേരിയ നഷ്ടം സംഭവിച്ചു. അതോടെ നിഫ്റ്റി-50 സൂചിക 0.4% താഴ്ന്ന് 24,750.70 ൽ അവസാനിച്ചു. സെൻസെക്സ് 0.22% ഇടിഞ്ഞ് 81,451.01ൽ അവസാനിച്ചു. നിഫ്റ്റി-50 സൂചിക 24,650 എന്ന നിലയിൽ നിന്നും മുന്നോട്ട് കുതിച്ചതിനാൽ ഇന്നത്തെ വിപണി പോസിറ്റീവ് നേട്ടം പ്രതീക്ഷിക്കാം എന്നാണ് വിദഗ്ധർ പറയുന്നത്. ഇന്ന് വിപണിയിൽ എന്തെല്ലാം മാറ്റങ്ങൾ പ്രതീക്ഷിക്കാം?
ഈ ആഴ്ചയിലെ ആദ്യ വിപണി ദിനമായ ഇന്ന് ജൂൺ 2ന് വാങ്ങാവുന്ന മികച്ച 5 ഓഹരികൾ ഇതാ... ചോയ്‌സ് ബ്രോക്കിംഗിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ, ആനന്ദ് രതിയിലെ ടെക്‌നിക്കൽ റിസർച്ച് സീനിയർ മാനേജർ ഗണേഷ് ഡോംഗ്രെ എന്നിവരാണ് ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ നിർദ്ദേശിക്കുന്നത്.
സുമീത് ബഗാഡിയ നിർദ്ദേശിക്കുന്ന ഓഹരികൾ
1. വെൽസ്പൺ കോർപ്പ് ലിമിറ്റഡ് ഓഹരികൾ : മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയാണിത്. ഓഹരികളിൽ കയറ്റിറക്കങ്ങൾ ഉണ്ടായെങ്കിലും ശക്തമായ വളർച്ച രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വ്യാപാര സെഷനിൽ ഏറ്റവും ഉയർന്ന നിരക്കായ 932.90 രൂപയിലാണ് ഓഹരി വില ക്ലോസ് ചെയ്തത്. ഈ ലെവലിനു മുകളിലേക്ക് ഓഹരി കുതിച്ചാൽ വാങ്ങൽ താത്പര്യം വർദ്ധിക്കും. അതിനാൽ ഈ ഓഹരിയുടെ ലക്ഷ്യ വില 975 രൂപ നിശ്ചയിക്കുകയും സ്റ്റോപ്പ്ലോസ് 900 രൂപയിൽ നിലനിർത്തുകയും ചെയ്യുന്നു.
2. ഓതം ഇൻവെസ്റ്റ്‌മെന്റ് & ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് : കഴിഞ്ഞ വ്യാപാര സെഷനിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഈ ഓഹരികൾ 2,378 രൂപ ഓഹരി വിലയിലാണ് ക്ലോസ് ചെയ്തത്. മാത്രമല്ല അതിന്റെ എക്കാലത്തെയും ഉയർന്ന നിരക്കായ 2,386 രൂപയിൽ ഓഹരി എത്തിയിരുന്നു. അതിനാൽ ഈ ബ്രേക്ക്ഔട്ട് പുതിയ വാങ്ങൽ താൽപ്പര്യം വർദ്ധിപ്പിക്കും. അതുകൊണ്ട് ഈ ഓഹരിയുടെ ലക്ഷ്യ വില 2545 രൂപയിൽ കണക്കാക്കി 2295 രൂപയിൽ സ്റ്റോപ്ലോസ് നിലനിർത്തുന്നു.

ഗണേഷ് ഡോംഗ്രെ നിർദ്ദേശിക്കുന്ന ഇന്ന് വാങ്ങാവുന്ന ഓഹരികൾ
3. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) : പ്രതിരോധ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ നവരത്‌ന സ്ഥാപനമായ ഹിന്ദുസ്ഥാൻഎയ്റോനോട്ടിക്‌സ് ലിമിറ്റഡ് അതായത് HAL കഴിഞ്ഞ സെഷനിൽ മോശം പ്രകടനത്തോടെയാണ് ക്ലോസ് ചെയ്തത്. 4,965.20 രൂപയിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. എങ്കിലും സ്ഥിരതയുള്ള ഒരു വളർച്ച കാണിക്കുന്നുണ്ട്. 4900 എന്ന സപ്പോർട്ട് ലെവലിനു മുകളിൽ എത്തിയതിനാൽ ഓഹരികൾ ശക്തമാണ് എന്ന് അനുമാനിക്കാം. അതിനാൽ ഓഹരിയുടെ ലക്ഷ്യ വില 5,100 രൂപയിൽ കണക്കാക്കുന്നു. 4900 രൂപയിൽ സ്റ്റോപ്പ്ലോസ് നിലനിർത്തുന്നു.
4. പഞ്ചാബ് നാഷണൽ ബാങ്ക് : ഇന്ത്യയിലെ പൊതുമേഖലാ ബാങ്കായ പിഎൻബി ഓഹരികൾ കഴിഞ്ഞ സെഷനിൽ കുതിച്ചുയർന്നു. 105.80 രൂപയിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. ഇത് ഹ്രസ്വകാല വ്യാപാരികൾക്ക് മറ്റൊരു പ്രതീക്ഷ നൽകുന്നു. അതായത് 100 രൂപയ്ക്ക് മുകളിലാണ് നിലവിലെ പ്രകടനം എന്നത് പിഎൻബി ഓഹരികളുടെ പോസിറ്റീവ് നേട്ടമാണ്. ഓഹരിയുടെ ലക്ഷ്യ വിലയും സ്റ്റോപ്പ് ലോസ് 100 രൂപയുമാണ്.
5. ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് : കടുത്ത കയറ്റിറക്കങ്ങൾ നേരിട്ടെങ്കിലും കഴിഞ്ഞ സെഷനിൽ പോസിറ്റീവ് നേട്ടത്തോടെയാണ് വ്യാപാരം ക്ലോസ് ചെയ്തത്. നിലവിൽ ഓഹരി വില 1,251 രൂപയാണ്. മികച്ച കുതിപ്പ് കാരണം 1470 രൂപ ലക്ഷ്യ വിലയോടെ 1420 രൂപയിൽ സ്റ്റോപ്ലോസ് നിലനിർത്തുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

മേക്ക് ഇന്‍ ഇന്ത്യയ്ക്ക് കരുത്തായി ബെംഗളൂരുവില്‍ എയര്‍ബസ് ടെക്നോളജി സെന്റര്‍, യൂറോപ്പിന് പുറത്തെ വലിയ കേന്ദ്രം

ബെംഗളൂരുവിൽ ഇനി ഭക്ഷണം കുറഞ്ഞ നിരക്കിൽ കിട്ടില്ല; കാരണമിതാണ്…

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്റെ വിലയിലെ മാറ്റം അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

യാത്ര പോകുന്നവർ അറിയാൻ, ട്രെയിൻ സർവ്വീസുകളിൽ മാറ്റങ്ങളുണ്ട്, ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി



Click it and Unblock the Notifications