പുതിയൊരു ആഴ്ച തുടങ്ങിയപ്പോൾ ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു. തുടർച്ചയായ നാല് സെഷനുകളിൽ പോസിറ്റീവ് നേട്ടം ലഭിച്ചെങ്കിലും ഇന്നലെ ജൂൺ 30ന് ആഭ്യന്തര സൂചികകളായ സെൻസെക്സും, നിഫ്റ്റിയും ഇടിഞ്ഞു. സെൻസെക്സ് 452.44 പോയിൻ്റ് അഥവാ 0.54% ഇടിഞ്ഞ് 83,606.46ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 50 സൂചിക 120.75 പോയിൻ്റ് അഥവാ 0.47% ഇടിഞ്ഞ് 25,517.05ലും ക്ലോസ് ചെയ്തു. ഇന്നലെ നിരവധി ഓഹരികൾ ഇടിഞ്ഞു.
ഇന്ന് വിപണി ആരംഭിക്കുമ്പോൾ ഏതെല്ലാം ഓഹരികൾ ശ്രദ്ധാകേന്ദ്രമാവും. ജൂലൈ ആരംഭിച്ചതിനാൽ ഇനി 2025-26 സാമ്പത്തിക വർഷത്തെ ആദ്യ പാദ ഫലങ്ങളെ കുറിച്ച് നിക്ഷേപകർ കൂടുതൽ ശ്രദ്ധ ചെലുത്തും. അതിനാൽ അപ്രതീക്ഷിത ഓഹരികൾ പോസിറ്റീവ് നേട്ടത്തിലെത്തും. നിലവിൽ 2025-26 സാമ്പത്തിക വർഷത്തെ ആദ്യപാദം അവസാനിച്ചു.
ഇന്ന് വാങ്ങേണ്ട ഓഹരികൾ ഇതാ
ഇന്ന് വാങ്ങേണ്ട ഓഹരികളെ കുറിച്ച് വിശദമായി നോക്കാം. ഇന്ത്യയിലെ പ്രധാന വിദഗധരായ ചോയ്‌സ് ബ്രോക്കിംഗിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ, ആനന്ദ് രതിയിലെ ടെക്‌നിക്കൽ റിസർച്ച് സീനിയർ മാനേജർ ഗണേഷ് ഡോംഗ്രെ, പ്രഭുദാസ് ലില്ലാദറിലെ ടെക്‌നിക്കൽ റിസർച്ച് സീനിയർ മാനേജർ ഷിജു കൂത്തുപാലക്കൽ എന്നിവരാണ് ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികളെ കുറിച്ച് പരാമർശിക്കുന്നത്. ഓരോ ഓഹരിയും അതിൻ്റെ ലക്ഷ്യ വിലയും അറിയാം.
തമിഴ്‌നാട് പെട്രോപ്രൊഡക്റ്റ്സ് ലിമിറ്റഡ്, ദീപക് ഫെർട്ടിലൈസേഴ്‌സ് & പെട്രോകെമിക്കൽസ് കോർപ്പറേഷൻ ലിമിറ്റഡ്, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി), ഭാരത് ഫോർജ് ലിമിറ്റഡ്, ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, ഹിമാത്സിങ്ക സെയ്ഡ് ലിമിറ്റഡ്, ഐഡിയഫോർജ് ടെക്‌നോളജി ലിമിറ്റഡ്, ഫിനോലെക്സ് കേബിൾസ് ലിമിറ്റഡ് എന്നിവയാണ് ഇന്ന് വാങ്ങാവുന്ന ഓഹരികൾ.

1. തമിഴ്നാട് പെട്രോപ്രൊഡക്റ്റ്സ് ലിമിറ്റഡ് : 1984-ൽ സ്ഥാപിതമായ ഒരു ഇന്ത്യൻ പെട്രോകെമിക്കൽ കമ്പനിയാണിത്. ലീനിയർ ആൽക്കൈൽ ബെൻസീൻ (LAB), ഡിറ്റർജന്റുകൾ, ക്ലീനിംഗ് ഉൽപ്പന്നങ്ങൾ എന്നിവയുടെ നിർമ്മാണത്തിലും വിൽപ്പനയിലും വൈദഗ്ദ്ധ്യം നേടിയിട്ടുള്ള കമ്പനിയാണിത്. ഓഹരി വിപണിയിൽ ഇന്നലെ തമിഴ്നാട് പെട്രോപ്രൊഡക്റ്റ്സ് ലിമിറ്റഡ് ഓഹരികൾ പോസിറ്റീവ് നേട്ടം കൈവരിച്ചു. 7 ശതമാനത്തിലധികം കുതിച്ച് ഓഹരി വില 103.11 രൂപയിലാണ് ക്ലോസ് ചെയ്തത്. അതിനാൽ ഓഹരിയുടെ ലക്ഷ്യ വില 110 രൂപയോടെ, സ്റ്റോപ്പ്ലോസ് 99 രൂപയിൽ നിലനിർത്തുന്നു .
2. ദീപക് ഫെർട്ടിലൈസേഴ്‌സ് & പെട്രോകെമിക്കൽസ് കോർപ്പറേഷൻ ലിമിറ്റഡ്: വളങ്ങളുടെയും വ്യാവസായിക രാസവസ്തുക്കളുടെയും നിർമ്മാണം നടത്തുന്ന ഇന്ത്യയിലെ പ്രധാന കമ്പനിയാണിത്. ഇന്നലെ വിപണിയിൽ ദീപക് ഫെർട്ടിലൈസേഴ്‌സ് & പെട്രോകെമിക്കൽസ് കോർപ്പറേഷൻ ലിമിറ്റഡ് ഓഹരികൾ അപ്രതീക്ഷിത കുതിപ്പിലെത്തി. ഓഹരികൾ 8 ശതമാനത്തിലധികം ഉയർന്ന് വില 1,725 രൂപയിലെത്തി. ഇതോടെ ലക്ഷ്യ വില 1818 രൂപയിൽ, 1650 രൂപ സ്റ്റോപ്പ്ലോസ് നിലനിർത്തി.
3. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് എൽഐസി. ഇന്നലെ 1 ശതമാനത്തിലധികം ഉയർന്ന് ഓഹരി വില 972.95 രൂപയിലെത്തി. പോസിറ്റീവ് കുതിപ്പായതിനാൽ ഓഹരിയുടെ ലക്ഷ്യ വില 1000 രൂപയോടെ, സ്റ്റോപ്പ്ലോസ് 945 രൂപയിൽ നിലനിർത്തി.
4. ഭാരത് ഫോർജ് ലിമിറ്റഡ്: ഓട്ടോമോട്ടീവ്, എയ്‌റോസ്‌പേസ്, പ്രതിരോധം തുടങ്ങി വിവിധ വ്യവസായങ്ങൾക്കായി ഉയർന്ന പ്രകടനശേഷിയുള്ള, സുരക്ഷാ ഘടകങ്ങളുടെ നിർമ്മാമവും വിതരണവും നടത്തുന്ന മുൻനിര കമ്പനിയാണിത്. ഇന്നലെ വിപണിയിൽ ഭാരത് ഫോർജ് ലിമിറ്റഡ് ഓഹരികൾ ഇടിഞ്ഞു. നിലവിൽ ഈ ഓഹരി 1,307 രൂപക്ക് വാങ്ങാം. ഓഹരിയുടെ ലക്ഷ്യ വില 1345 രൂപയോടെ, സ്റ്റോപ്പ്ലോസ് 1285 രൂപ നിലനിർത്തി.
5. ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്: ഐസിഐസിഐ ബാങ്ക് ലിമിറ്റഡിന്റെയും പ്രുഡൻഷ്യൽ കോർപ്പറേഷൻ ഹോൾഡിംഗ്സ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണിത്. വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും ലൈഫ് ഇൻഷുറൻസ്, പെൻഷനുകൾ, ആരോഗ്യ ഇൻഷുറൻസ് എന്നിവ ഈ പദ്ധതിയിലൂടെ ഉറപ്പാക്കുന്നു. ഇന്നലെ ഓഹരികൾ 1 ശതമാനത്തിലധികം പോസിറ്റീവ് നേട്ടത്തോടെ ഉയർന്ന് വില 657 രൂപയിലെത്തി. നിലവിലെ പ്രകടനത്തിന് അനുസൃതമായി ഓഹരിയുടെ ലക്ഷ്യ വില 685 രൂപയോടെ 642 രൂപ സ്റ്റോപ്പ്ലോസ് നിലനിർത്തി.
6. ഫിനോലെക്സ് കേബിൾസ് ലിമിറ്റഡ് : ഇലക്ട്രിക്കൽ, ടെലികമ്മ്യൂണിക്കേഷൻ കേബിളുകളുടെ മുൻനിര നിർമ്മാണക്കമ്പനിയാണ് ഫിനോലെക്സ് കേബിൾസ് ലിമിറ്റഡ്. ഇന്നലെ വിപണിയിൽ ഈ ഓഹരികൾ പോസിറ്റീവ് പ്രകടനം കാഴ്ച വെച്ചു. 2 ശതമാനത്തിലധികം ഉയർന്ന ഓഹരി വില 987 രൂപയിലാണ് ക്ലോസ് ചെയ്തത്. നിലവിലെ നേട്ടങ്ങൾ കണക്കാക്കി ഓഹരിയുടെ ലക്ഷ്യ വില 1025 രൂപയോടെ, സ്റ്റോപ്പ്ലോസ് 960 രൂപയിൽ നിലനിർത്തുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications