നാലു ദിവസത്തെ കുതിപ്പിന് വിരാമമിട്ട് വിപണിയില്‍ തിരിച്ചടി. ഒരു ഘട്ടത്തില്‍ നഷ്ടം നികത്തി മുന്നേറിയെങ്കിലും അവസാന നിമിഷങ്ങളിലെ വില്പന സമ്മര്‍ദത്തില്‍ സൂചികകള്‍ വീണ്ടും ചുവപ്പണിഞ്ഞു. പ്രധാന സൂചികകളായ നിഫ്റ്റി 33 പോയിന്റ് നഷ്ടത്തോടെ 15,799-ലും സെന്‍സെക്സ് 134 പോയിന്റ് ഇടിഞ്ഞ് 53,027-ലും ക്ലോസ് ചെയ്തു. ഡെറിവേറ്റീവ് വിഭാഗത്തില്‍ മാസക്കാലയളവിലെ കോണ്‍ട്രാക്ടുകളുടെ എക്സ്പയറി നാളെയായതിന്റെ സ്വാധീനവും ദുര്‍ബല ആഗോള ഘടകങ്ങളുമാണ് ആഭ്യന്തര വിപണിയെ ചാഞ്ചാട്ടത്തിലേക്ക് തള്ളിവിട്ടത്.
ടെക്നിക്കല്‍ റിപ്പോര്‍ട്ട്
അത്യാവേശം അകന്നുനിന്ന വിപണിയില്‍ ആദ്യം ഇടിവോടെയും പിന്നീട് നേട്ടത്തിലേക്കും ഒടുവില്‍ ചെറിയ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നതാണ് കാണാനായത്. നിഫ്റ്റി സൂചികയില്‍ 15,650- 15,700 നിലവാരം പിന്തുണ നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിലവാരത്തില്‍ നിന്നും പ്രതിരോധം നേരിടുകയും ചെയ്യുന്നു. ഹ്രസ്വകാലയളവില്‍ സൂചികയുടെ ട്രെന്‍ഡ്, നെഗറ്റീവ് ആഭിമുഖ്യത്തോടെ പാര്ശ്വവഴിയിലായിരിക്കും. എന്നാല്‍ 15,650 നിലവാരം തകര്‍ക്കപ്പെട്ടാല്‍ വീണ്ടും ശക്തമായ വില്പന സമ്മര്‍ദം അനുഭവപ്പെടാം. നിലവില്‍ 15,900/ 16,000 നിലവാരത്തില്‍ ശക്തമായ പ്രതിരോധം പ്രതീക്ഷിക്കാം.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട ആകെ 2,131 ഓഹരികളില്‍ 822 എണ്ണം മാത്രമാണ് നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. 1,220 ഓഹരികളും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഇതോടെ ഓഹരികളുടെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.67-ലേക്ക് വീണു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 1.18 നിലവാരത്തിലായിരുന്നു. വിപണിയില്‍ 'ബെയറു'കള്‍ ആധിപത്യം നേടുന്നുവെന്നാണ് എഡി റേഷ്യോ തുടര്‍ച്ചയായി ഇടിയുന്നതിലൂടെ സൂചന നല്‍കുന്നത്. ഇതിനിടെ വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് നിരക്കുകള്‍ ഇന്നും 2 ശതമാനത്തോളം വര്‍ധിച്ച് 21.90-ലേക്കെത്തി.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ 4 എണ്ണം മാത്രം നേട്ടത്തിലും 11 സൂചികകള്‍ നഷ്ടത്തോടെയും വ്യാപാരം പൂര്‍ത്തിയാക്കി. 1.02 ശതമാനം ഉയര്‍ന്ന് ഓയില്‍ & ഗ്യാസ് വിഭാഗം സൂചികയാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. റിയാല്‍റ്റി, മെറ്റല്‍, ഓട്ടോ വിഭാഗം സൂചികകളും നേട്ടത്തില്‍ അവസാനിപ്പിച്ചു. അതേസമയം നിഫ്റ്റി ബാങ്ക്, ഫൈനാന്‍ഷ്യല്‍ സര്‍വീസസ് 25/50, എഫ്എംസിജി, ഐടി, പ്രൈവറ്റ് ബാങ്ക് തുടങ്ങിയ സൂചികകള്‍ നഷ്ടത്തോടെയും ക്ലോസ് ചെയ്തു.
അതേസമയം എന്‍എസ്ഇയിലെ മിഡ് കാപ്-100 സൂചികയും സ്മോള്‍ കാപ്-100 സൂചികയും 0.50 ശതമാനത്തോളം നഷ്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. എന്‍എസ്ഇയില്‍ വ്യാപാരം ചെയ്യപ്പെട്ട 86 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 52 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഇതിനിടെ 17 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വിലനിലവാരത്തിലേക്ക് എത്തിയപ്പോള്‍ 33 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്കും വീണു.
നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ 11 എണ്ണം നേട്ടത്തിലും 39 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
- നേട്ടം: ഒഎന്‍ജിസി 2.85 %, എന്‍ടിപിസി 1.95 %, റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.91 %, സണ്‍ ഫാര്‍മ 1.31 %, കോള്‍ ഇന്ത്യ 1.07 %, ശ്രീ സിമന്റ്സ് 0.85 % വീതവും നേട്ടത്തില്‍ ക്ലോസ് ചെയ്തു.
- നഷ്ടം: എച്ച്ഡിഎഫ്സി ലൈഫ് -4.67 %, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ -3.62 %, അപ്പോളോ ഹോസ്പിറ്റല്‍ -3.48 %, ആക്സിസ് ബാങ്ക് -2.82 %, ടാറ്റ കണ്‍സ്യൂമര്‍ -2.50 %, ബജാജ് ഫിന്‍സേര്‍വ് -1.63 % വീതവും നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
