ആഭ്യന്തര ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. വെള്ളിയാഴ്ച നഷ്ടത്തോടെ ആരംഭിച്ചതിന് പിന്നാലെ വ്യാപാരം പുരോഗമിക്കുന്തോറും പ്രധാന സൂചികകളിലെ തിരിച്ചടിയും ശക്തമാകുന്നതിനാണ് വിപണി സാക്ഷ്യംവഹിച്ചത്. കടുത്ത ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സെക്സ് 1,093 പോയിന്റ് ഇടിവോടെ 58,840-ലും നിഫ്റ്റി 346 പോയിന്റ് താഴ്ന്ന് 17,531-ലുമാണ് ക്ലോസ് ചെയ്തത്. ഇന്നു വിപണിയില്‍ നേിരട്ട തിരിച്ചടിക്ക് കാരണമായ പ്രധാന 5 ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
പ്രതികൂല ഘടകങ്ങള്‍
- ഐടി ഓഹരികളിലെ ഇടിവ്- പണപ്പെരുപ്പം ശമിക്കാത്തതിനാല്‍ അമേരിക്കയില്‍ വീണ്ടും പലിശ നിരക്ക് വന്‍ തോതില്‍ ഉയര്‍ത്തിയേക്കുമെന്നും ഈ നില തുടര്‍ന്നാല്‍ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയേറുമെന്ന നിഗമനവുമാണ് ഐടി ഓഹരികളിലെ ഇടിവിന് കാരണം. അമേരിക്കയാണ് ഇന്ത്യന്‍ ഐടി കമ്പനികളുടെ ഏറ്റവും വലിയ വിപണി. 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ നിഫ്റ്റി ഐടി സൂചിക 30 ശതമാനത്തോളം ഇടിവ് നേരിട്ടു. ഈവര്‍ഷം ഇതുവരെയായി ഇന്‍ഫോസിസ് 26 ശതമാനവും ടിസിഎസ് 19 ശതമാനവും എച്ച്സിഎല്‍ ടെക് 31 ശതമാനവും ടെക് മഹീന്ദ്ര 41 ശതമാനവും വിപ്രോ 43 ശതമാനവും ഇടിഞ്ഞു.
പ്രതികൂല ഘടകങ്ങള്‍
- ഇന്ത്യന്‍ ജിഡിപി വളര്‍ച്ച അനുമാനവും താഴ്ത്തി- കഴിഞ്ഞ ദിവസം രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ 'ഫിച്ച് റേറ്റിങ്സ്' നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ ജിഡിപി വളര്‍ച്ച അനുമാനം 7 ശതമാനത്തിലേക്ക് താഴ്ത്തി. നേരത്തെ 7.8 ശതമാനം നിരക്കില്‍ വളരുമെന്നായിരുന്നു വിലയിരുത്തല്‍.
- യുഎസ് ഫെഡറല്‍ റിസര്‍വ് യോഗം- ഓഗസ്റ്റ് മാസത്തില്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയര്‍ന്ന നിരക്കില്‍ വന്നതിനാല്‍ അടുത്തയാഴ്ച ചേരുന്ന അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ യോഗത്തില്‍ അടിസ്ഥാന പലിശ നിരക്കില്‍ 100 അടിസ്ഥാന പോയിന്റ് (ബിപിഎസ്) വര്‍ധന നടപ്പാക്കിയേക്കുമെന്ന അനുമാനം.
- ആര്‍ബിഐ യോഗം- ഇന്ത്യയിലേയും ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം വീണ്ടും 7 നിലവാരത്തിലേക്ക് ഉയര്‍ന്നതിനാല്‍ അടുത്ത ധനനയ യോഗത്തിലും പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന വിലയിരുത്തല്‍.
- ഇന്ത്യന്‍ രൂപ വീണ്ടും ദുര്‍ബലമാകുന്നു- യുഎസ് ഡോളറിനെതിരായ വിനിമയ നിരക്കില്‍ ഇന്ന് രാവിലെ 11 പൈസ ഇടിഞ്ഞ് 79.82-ലേക്ക് താഴ്ന്നു.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
വെള്ളിയാഴ്ച നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ട്രേഡ് ചെയ്യപ്പെട്ട ആകെ 2,184 ഓഹരികളില്‍ 285 എണ്ണം മാത്രമാണ് നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ള 1,584 ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഇതോടെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.23 നിലാവരത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.76 നിലവാരത്തിലായിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ എഡി അനുപാതം താഴുന്നത് വിശാല വിപണിയിലെ ദുര്‍ബലതയെ സൂചിപ്പിക്കുന്നു.
അതുപോലെ എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളും നഷ്ടം നേരിട്ടാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഓട്ടോ, മീഡിയ, പിഎസ്യു ബാങ്ക്, ഐടി, റിയാല്‍റ്റി വിഭാഗം സൂചികകള്‍ 2 ശതമാനത്തിലേറെ ഇടിഞ്ഞു.
അതേസമയം ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) സൂചിക ഇന്ന് 8 ശതമാനം കുതിച്ചുയര്‍ന്ന് 19.82 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഇന്നത്തെ വ്യാപാരത്തില്‍ 60 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലും 102 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ട് നിലവാരത്തിലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.
ഇതിനിടെ 72 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയപ്പോള്‍ 19 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്കും വീണു. നിഫ്റ്റി-50 സൂചികയിലെ 2 ഓഹരികള്‍ മാത്രം നേട്ടത്തോടെയും 48 എണ്ണവും നഷ്ടത്തിലുമാണ് വെള്ളിയാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കിയത്.
More From GoodReturns

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

നിഫ്റ്റി 24,395-ൽ; ടാറ്റ മോട്ടോഴ്സ് ഓഹരിയിൽ എന്ത് സംഭവിക്കും? ബ്രോക്കറേജ് റിപ്പോർട്ടുകൾ പുറത്ത്

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ടാറ്റ മോട്ടോഴ്സ് Q1 ഫലം: നിക്ഷേപകർ ഉറ്റുനോക്കുന്ന ആ നിർണായക പ്രഖ്യാപനം ഉടൻ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!



Click it and Unblock the Notifications