തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണിയില്‍ ഇടിവ് നേരിട്ടു. നേട്ടത്തോടെ ആരംഭിച്ചെങ്കിലും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും നേരിട്ട ശക്തമായ പ്രതിരോധം മറികടക്കാനാകാതെ വന്നതോടെ പ്രധാന സൂചികകള്‍ നഷ്ടത്തിലേക്ക് വഴിമാറി. പണപ്പെരുപ്പത്തിന് ശമനമില്ലാത്തതിനാല്‍ അമേരിക്കയിലെ പലിശ നിരക്കില്‍ 100 അടിസ്ഥാന പോയിന്റ് (ബിപിഎസ്) വര്‍ധന ഉണ്ടായേക്കുമെന്ന നിഗമനം കാരണം ആഗോള വിപണികളില്‍ പ്രകടമായ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിക്കും തിരിച്ചടിയേകിയത്.

ഇതിനോടൊപ്പം ആഗോള റേറ്റിങ് ഏജന്‍സിയായ ഫിച്ച് (Fitch), നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം 7.8 ശതമാനത്തില്‍ നിന്നും 7 ശതമാനത്തിലേക്ക് താഴ്ത്തിയതും പ്രതികൂലമായി. ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ആശങ്കയുടേയും കര്‍ക്കശ ധനനയ സമീപനങ്ങളുടേയും പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ വളര്‍ച്ചാ അനുമാനം ഫിച്ച് താഴ്ത്തിയത്. ഇതോടെ ഐടി, മെറ്റല്‍, റിയാല്‍റ്റി വിഭാഗം ഓഹരികളില്‍ തിരിച്ചടി നേരിട്ടു. പിന്നാലെ പ്രധാന സൂചികകളും 5 മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും പിന്‍വാങ്ങി. വ്യാഴാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 126 പോയിന്റ് താഴ്ന്ന് 17,877-ലും സെന്‍സെക്സ് 413 പോയിന്റ് ഇടിഞ്ഞ് 59,934-ലും ക്ലോസ് ചെയ്തു.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
18,100 നിലവാരത്തില്‍ നിന്നും നേരിട്ട ശക്തമായ പ്രതിരോധമാണ് സൂചികയെ നഷ്ടത്തിലേക്ക് വഴിതെളിച്ചത്. നിഫ്റ്റിയുടെ ദിവസ ചാര്‍ട്ടില്‍ 'ഡാര്‍ക് ക്ലൗഡ് പാറ്റേണ്‍' പ്രകടമായിട്ടുണ്ട്. ഇത് ബുള്ളിഷ് ട്രെന്‍ഡിന്റെ ശക്തി കുറയുന്നതായി സൂചിപ്പിക്കുന്നു. എന്നിരുന്നാലും 'ഫോളിങ് ട്രെന്ഡ്ലൈന്' നിലവാരത്തിലെ സപ്പോര്‍ട്ട് തകരാത്തിടത്തോളം സൂചികയുടെ ഹ്രസ്വകാലയളവിലേക്കുള്ള ബുള്ളിഷ് ട്രെന്‍ഡിന് മാറ്റമില്ല. 17,700 നിലവാരത്തില്‍ ശക്തമായ സപ്പോര്‍ട്ട് പ്രതീക്ഷിക്കാം. ഈ നിലവാരം തകര്‍ന്നാല്‍ നിഫ്റ്റി ദുര്‍ബലമാകും. നിലവില്‍ 17,900/ 18,000 നിലവാരത്തിലാണ് തൊട്ടടുത്ത റെസിസ്റ്റന്‍സ് മേഖല.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
ഇന്ന് എന്‍എസ്ഇയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,153 ഓഹരികളില്‍ 779 എണ്ണം മാത്രമാണ് നേട്ടത്തോടെ ക്ലോസ് ചെയ്തത്. ബാക്കിയുള്ളവയില്‍ 1,074 ഓഹരികളും നഷ്ടം നേരിട്ടാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.76 നിരക്കില്‍ രേഖപ്പെടുത്തി. അതേസമയം 129 ഓഹരികള്‍ വ്യാഴാഴ്ചത്തെ വ്യാപാരത്തിനിടെ ഒരു വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നപ്പോള്‍ 7 ഓഹരികള്‍ താഴ്ന്ന നിലവാരത്തിലേക്കും പതിച്ചു.
നിഫ്റ്റി-50 സൂചികയിലെ 11 ഓഹരികള്‍ മാത്രമാണ് ഇന്ന് നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. 39 ഓഹരികള്‍ നഷ്ടത്തോടയും ക്ലോസ് ചെയ്തു.
നേട്ടം-: മാരുതി സുസൂക്കി 2.77 %, ഐഷര്‍ മോട്ടോര്‍സ് 2.63 %, അദാനി പോര്‍ട്ട്സ് 2.08 %, പവര്‍ ഗ്രിഡ് 1.94 %, എന്‍ടിപിസി 1.33 %, ഗ്രാസിം ഇന്‍ഡസ്ട്രീസ് 1.30 % വീതവും മുന്നേറ്റം കരസ്ഥമാക്കി.
നഷ്ടം-: ഹിന്‍ഡാല്‍കോ -3.87 %, ടെക് മഹീന്ദ്ര -2.98 %, ഇന്‍ഫോസിസ് -2.94 %, സിപ്ല -2.49 %, അപ്പോളൊ ഹോസ്പിറ്റല്‍സ് -2.14 %, ഹീറോ മോട്ടോ കോര്‍പ് -2.08 % വീതവും നഷ്ടം കുറിച്ചു.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications