ഫെഡ് യോഗത്തിനുള്ള ജാഗ്രത; വിപണിയിലെ ആവേശക്കുതിപ്പിന് താത്കാലിക വിരാമം

തുടര്‍ച്ചയായ നാലു ദിവസത്തെ മുന്നേറ്റങ്ങള്‍ക്ക് വിരാമം കുറിച്ച് പ്രധാന സൂചികകള്‍ ചുവപ്പണിഞ്ഞു. ഇന്നു അര്‍ധരാത്രി പുറത്തുവരുന്ന അമേരിക്കയിലെ പലിശ നിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനം മുന്‍നിര്‍ത്തി നിക്ഷേപകര്‍ ജാഗ്രത പാലിച്ചതാണ് വിപണിയില്‍ കുതിപ്പിനുള്ള താത്കാലിക തടയിട്ടത്. ഇന്നത്തെ വ്യാപാരത്തിനൊടുവില്‍ എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റി 62 പോയിന്റ് നഷ്ടത്തില്‍ 18,083-ലും ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്‌സ് 215 പോയിന്റ് താഴ്ന്ന് 60,906-ലും ക്ലോസ് ചെയ്തു.

ഫെഡ് യോഗത്തിനുള്ള ജാഗ്രത; വിപണിയിലെ ആവേശക്കുതിപ്പിന് താത്കാലിക വിരാമം

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

നേരിയ നോട്ടത്തോടെയായിരുന്നു നിഫ്റ്റി സൂചിക ഇന്ന് വ്യാപാരം പുനഃരാരംഭിച്ചതെങ്കിലും ഓപ്പണിങ് ഘട്ടത്തില്‍ തന്നെ 18,178-ല്‍ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയ ശേഷം ക്രമാനുഗതമായി താഴേയ്ക്ക് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് 18,050 നിലവാരത്തില്‍ നിന്നും സൂചിക പിന്തുണയാര്‍ജിച്ചെങ്കിലും 18,100 നിലവാരം വീണ്ടും മറികടക്കാനുള്ള ശക്തി സംഭരിക്കാനായില്ല. തുടര്‍ന്ന് ഈ മേഖലയില്‍ സൂചിക തങ്ങിനില്‍ക്കുകയായിരുന്നു. 18,048-ലായിരുന്നു ഇന്നത്തെ താഴ്ന്ന നിലവാരം.

അതേസമയം എന്‍എസ്ഇയില്‍ ബുധനാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,200 ഓഹരികളില്‍ 926 എണ്ണം മുന്നേറ്റത്തോടെ ക്ലോസ് ചെയ്തു. ബാക്കിയുള്ളവയില്‍ 873 ഓഹരികള്‍ നഷ്ടം നേരിട്ടും വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ എന്‍എസ്ഇയില്‍ നേട്ടവും നഷ്ടവും രേഖപ്പെടുത്തിയ ഓഹരികളുടെ അനുപാതമായ 1.03-ലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം 1.25 നിലവാരത്തിലായിരുന്നു. തുടര്‍ച്ചയായ നേട്ടങ്ങള്‍ക്കൊടുവില്‍ മിഡ് കാപ്, സ്‌മോള്‍ കാപ് വിഭാഗങ്ങളില്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന് തുനിഞ്ഞതാണ് എഡി റേഷ്യോ ഇടിയാന്‍ കാരണം.

എന്‍എസ്ഇയുടെ ഓഹരി വിഭാഗം സൂചികകളില്‍ 9 എണ്ണം നഷ്ടത്തോടെയും 6 സൂചികകള്‍ നേട്ടം കരസ്ഥമാക്കിയുമാണ് ബുധനാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതില്‍ നിഫ്റ്റി മീഡിയ, മെറ്റല്‍, ഫാര്‍മ, ഓയില്‍ & ഗ്യാസ്, ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡക്‌സ് സൂചികകളാണ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി സൂചികയുടെ ഭാഗമായ 50 ഓഹരികളില്‍ 16 എണ്ണം മാത്രമാണ് നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്.

നിഫ്റ്റിയില്‍ ഇനിയെന്ത് ?

പ്രധാന സൂചികയായ നിഫ്റ്റിയുടെ ദിവസ ചാര്‍ട്ടില്‍ ഇന്ന് ചെറിയ ബെയറിഷ് കാന്‍ഡിലാണ് രൂപപ്പെട്ടിരിക്കുന്നത്. ഇന്‍ട്രാഡേ ചാര്‍ട്ടിലാകട്ടെ ബെയറിഷ് സൂചനയുള്ള 'ഡബിള്‍ ടോപ്' ഫോര്‍മേഷനും ദൃശ്യമായിട്ടുണ്ട്. അതേസമയം 18,000/ 17,950 നിലവാരങ്ങളില്‍ നിന്നും സൂചികയ്ക്ക് പിന്തുണ ലഭിക്കാം. അതുപോലെ 18,200/ 18,250 നിലവാരങ്ങളില്‍ നാളെ പ്രതിരോധവും പ്രതീക്ഷിക്കാമെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X