യു-ടേണ്‍! സെന്‍സെക്‌സില്‍ 710 പോയിന്റ് ചാഞ്ചാട്ടം; നിഫ്റ്റി 17,550-നും താഴെയെത്തി

രണ്ട് ദിവസത്തെ നേട്ടങ്ങള്‍ക്കു ശേഷം വിപണി വീണ്ടും 'ചുവപ്പണിഞ്ഞു'. ഏറിയ നേരവും നേട്ടം നിലനിര്‍ത്തിയ പ്രധാന സൂചികകള്‍ അവസാന നിമിഷത്തിലെ ചാഞ്ചാട്ടത്തിലാണ് നഷ്ടത്തിലേക്ക് വീണുപോയത്. പ്രധാനമായും ആഗോള ഘടകങ്ങളാണ് പ്രതികൂലമായത്. ഇതോടെ സെന്‍സെക്‌സ് ദിവസത്തിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 710 പോയിന്റ് നഷ്ടമാക്കി.

വ്യാഴാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 83 പോയിന്റ് നഷ്ടത്തില്‍ 17,522-ലും സെന്‍സെക്‌സ് 310 പോയിന്റ് ഇടിഞ്ഞ് 58,775-ലും ക്ലോസ് ചെയ്തു.

കാരണങ്ങള്‍

കാരണങ്ങള്‍

  • നാളെ നടക്കുന്ന ജാക്സണ്‍ ഹോള്‍ സിംപോസിയത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍, പലിശ നിരക്ക് വര്‍ധനയില്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന ആകാംക്ഷ.
  • ഹെവിവെയിറ്റ് ഇന്‍ഡക്‌സ് ഓഹരി കൂടിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ തിങ്കളാഴ്ച നടക്കുന്ന വാര്‍ഷിക പൊതുയോഗം.
  • ഇന്ത്യയുടെ ജിഡിപി നിരക്കുകള്‍ ഓഗസ്റ്റ് 31-ന് പ്രസിദ്ധീകരിക്കും.
  • രാജ്യാന്തര വിപണിയില്‍ വീണ്ടും ബ്രെന്‍ഡ് ക്രൂഡ്ഓയില്‍ വില 100 ഡോളര്‍ മറികടന്നത്.
  • ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ വില്‍പന. ഈമാസം ഇതുവരെയായി 6,539 കോടിയുടെ ഓഹരികള്‍ വിറ്റൊഴിവാക്കി.
നിഫ്റ്റിയില്‍ ഇനിയെന്ത് ?

നിഫ്റ്റിയില്‍ ഇനിയെന്ത് ?

കഴിഞ്ഞ 2 ദിവസവും തിരിച്ചടി നേരിട്ടെങ്കിലും അവസാന ഘട്ടത്തിലെ കുതിപ്പിലാണ് നിഫ്റ്റി സൂചിക നേട്ടത്തില്‍ ക്ലോസ് ചെയ്തിരുന്നത്. അതുകൊണ്ട് ഇന്നത്തെ തിരുത്തല്‍ ഏറെക്കുറെ പ്രതീക്ഷിച്ചതുമാണ്. അതേസമയം ടെക്‌നിക്കലായി വിലയിരുത്തിയാല്‍ നിഫ്റ്റിയുടെ ഇന്‍ട്രാഡേ ചാര്‍ട്ടില്‍ 'ലോവര്‍ ടോപ് ലോവര്‍ ബോട്ടം' പാറ്റേണും ദിവസ ചാര്‍ട്ടില്‍ ബെയറിഷ് ട്രെന്‍ഡ് റിവേഴ്‌സല്‍ സൂചനയായ ബെയറിഷ് എന്‍ഗള്‍ഫിങ് പാറ്റേണും പ്രകടമാണ്.

ഇതു രണ്ടും സൂചികയില്‍ കൂടുതല്‍ തിരുത്തല്‍ അവശേഷിക്കുന്നു എന്ന സൂചനയാണ് നല്‍കുന്നത്. 17,700 തൊട്ടടുത്ത പ്രതിരോധവും 17,400/ 17,300 നിലവാരത്തില്‍ സപ്പോര്‍ട്ടും പ്രതീക്ഷിക്കാം.

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാഴാഴ്ച വ്യാപാരം ചെയ്യപ്പെട്ട 2,155 ഓഹരികളില്‍ 948 എണ്ണവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബാക്കിയുള്ളവയില്‍ 898 ഓഹരികള്‍ നഷ്ടത്തോടെയും വ്യാപാരം പൂര്‍ത്തിയാക്കി. ഓഹരികളുടെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.17 നിരക്കിലും രേഖപ്പെടുത്തി. അതേസമയം 83 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയപ്പോള്‍ 10 ഓഹരികള്‍ താഴ്ന്ന നിലവാരത്തിലേക്കും വീണു.

വിക്‌സ്

ഇതിനിടെ വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്‌സ് (VIX) നിരക്കുകള്‍ ഇന്നു 6 ശതമാനത്തിലധികം ഉയര്‍ന്ന് 19.57 നിലവാരത്തില്‍ ക്ലോസ് ചെയ്തു. അതേസമയം എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ 3 എണ്ണമൊഴികെ ബാക്കിയെല്ലാ സൂചികകളും ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

പിഎസ്‌യു ബാങ്ക് സൂചിക 2.74 ശതമാനം നേട്ടം കുറിച്ചു. നിഫ്റ്റി റിയാല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികകളും നേട്ടത്തില്‍ പൂര്‍ത്തിയാക്കി. എന്നാല്‍ നിഫ്റ്റി ബാങ്ക്, ഓട്ടോ, ഐടി, ഫാര്‍മ, മെറ്റല്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.

നിഫ്റ്റി-50

നിഫ്റ്റി-50 സൂചികയിലെ 16 ഓഹരികള്‍ നേട്ടത്തിലും 36 എണ്ണം നഷ്ടത്തോടെയും വ്യാഴാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു.

  • നേട്ടം-: ശ്രീ സിമന്റ് 1.32 %, ഹിന്‍ഡാല്‍കോ 1.20 %, ഡിവീസ് ലാബ് 0.98 %, എച്ച്ഡിഎഫ്‌സി ലൈഫ് 0.73 %, എസ്ബിഐ ലൈഫ് 0.58 %, ഗ്രാസിം 0.57 % വീതവും നേട്ടം കുറിച്ചു.
  • നഷ്ടം-: അദാനി പോര്‍ട്ട്‌സ് -2.46 %, ബജാജ് ഫൈനാന്‍സ് -1.84 %, സിപ്ല -1.59 %, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് -1.40 %, ആക്‌സിസ് ബാങ്ക് -1.25 %, ടിസിഎസ് -1.15 % വീതവും നഷ്ടത്തോടെയും വ്യാപാരം പൂര്‍ത്തിയാക്കി.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X