വിപണിയില്‍ കടുത്ത ചാഞ്ചാട്ടം തുടരുന്നു. തുടര്‍ച്ചയായ മൂന്നാമത്തെ ദിവസവും വിപണിയില്‍ നഷ്ടം രേഖപ്പെടുത്തി. നേട്ടവും കോട്ടവും മാറിമറിഞ്ഞ വ്യാപാരത്തിനൊടുവില്‍ പ്രധാന സൂചികകളായ നിഫ്റ്റി 42 പോയിന്റ് താഴ്ന്ന് 15,732-ലും സെന്‍സെക്സ് 153 പോയിന്റ് ഇടിഞ്ഞ് 52,694-ലും ക്ലോസ് ചെയ്തു. അമേരിക്കന്‍ വിപണികള്‍ 'ബെയര്‍ മാര്‍ക്കറ്റ്' ഘടത്തിലേക്ക് കടന്നതും പണപ്പെരുപ്പം ഉയര്‍ന്നു നില്ക്കുന്നതും ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കയുടെ പ്രതിഫലനവുമാണ് ആഭ്യന്തര വിപണിയിലും നിഴലിച്ചത്.
നിര്‍ണായക സപ്പോര്‍ട്ട് നിലവാരങ്ങള്‍ക്ക് സമീപം തകര്‍ച്ചയോടെയാണ് ചൊവ്വാഴ്ച രാവിലെ വ്യാപാരം പുനരാരംഭിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിലും താഴ്ന്ന നിലയിലായത് അനുകൂല ഘടകമായി പ്രവര്‍ത്തിച്ചത് കടുത്ത വില്പന സമ്മര്‍ദം ഒഴിവാക്കുന്നതിന് സഹായിച്ചു. എങ്കിലും ഇന്ന് പുറത്തുവന്ന മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഇരട്ടയക്കത്തില്‍ തുടരുന്നതും നാളെയോടെ സമാപിക്കുന്ന യോഗത്തിനു ശേഷം അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്ക സൂചികയിലെ മുന്നേറ്റത്തിനും തടയിട്ടു.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 5 എണ്ണം നേട്ടത്തിലും 10 സൂചികകള്‍ നഷ്ടത്തോടെയും വ്യാപാരം അവസാനിപ്പിച്ചു. ഐടി, മെറ്റല്‍, ഫാര്‍മ, റിയാല്‍റ്റി, ഹെല്‍ത്ത്കെയര്‍ ഓഹരി സൂചികകള്‍ 0.14 മുതല്‍ 0.81 ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു. അതേസമയം 1.21 ശതമാനം ഇടിഞ്ഞ ഓയില്‍ & ഗ്യാസ് സൂചികയാണ് ഏറ്റവും കൂടുതല്‍ നഷ്ടം കുറിച്ചത്. നിഫ്റ്റി ബാങ്ക് സൂചികയും 0.28 ശതമാനം ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചു. വിപണിയിലെ ചാഞ്ചാട്ടം വെളിവാക്കുന്ന വിക്സ് നിരക്കുകളില്‍ 1.72 ശതമാനം തിരുത്തലുണ്ടായി 21.98-ലാണ് നിര്‍ത്തിയത്. മിഡ് കാപ്, സ്മോള്‍ കാപ് സൂചികകളും നഷ്ടം നേരിട്ടു.
എന്‍സ്ഇയില്‍ ഇന്ന് ട്രേഡ് ചെയ്യപ്പെട്ട ആകെ 2,138 ഓഹരികളില്‍ 914 എണ്ണം നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. ബാക്കിയുള്ളവയില്‍ 1,162 ഓഹരികള്‍ നഷ്ടത്തോടെയും ക്ലോസ് ചെയ്തു. ഓഹരികളുടെ നേട്ടവും കോട്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.79 ശതമാനമായിരുന്നത് വിപണിയില്‍ 'കരടി'കളുടെ ആധിപത്യത്തെ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ചത്തെ വ്യാപാരത്തിനിടെ 9 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിച്ചെത്തിയപ്പോള്‍ 139 ഓഹരികള്‍ ഇതേ കാലയളവിലെ കുറഞ്ഞ വിലയും രേഖപ്പെടുത്തി. 85 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 82 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
- നേട്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ എന്‍ടിപിസി (2.15 %), ഭാരതി എയര്‍ടെല്‍ (1.80 %), മഹീന്ദ്ര & മഹീന്ദ്ര (1.46 %), ഡിവീസ് ലാബ് (1.46 %), സിപ്ല (1.39 %), അള്‍ട്രാടെക് സിമന്റ് (1.38 %), അദാനി പോര്‍ട്ട്സ് (1.37 %) വീതവും മുന്നേറ്റം രേഖപ്പെടുത്തി.
- നഷ്ടം:- നിഫ്റ്റി സൂചികയിലെ ഓഹരികളില്‍ ബജാജ് ഓട്ടോ (-4.83 %), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-2.32 %), ഒഎന്‍ജിസി (-2.23 %), ഹിന്‍ഡാല്‍കോ (-2.17 %), ടെക് മഹീന്ദ്ര (-1.85 %), ഹീറോ മോട്ടോ കോര്‍പ് (-1.72 %), എച്ച്ഡിഎഫ്സി ലൈഫ് (-1.56 %) വീതവും നഷ്ടവും കുറിച്ചു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
