കാലം കുറച്ചായി കൃത്യമായ ദിശ കണ്ടെത്താന്‍ നിഫ്റ്റി സൂചിക ശ്രമിക്കാന്‍ തുടങ്ങിയിട്ട്. വിശാല ട്രെന്‍ഡ് ഇപ്പോഴും ബുള്ളിഷ് അല്ല. എന്നാല്‍ അതിഭീകരമായ വീഴ്ച്ച പരമ്പരകള്‍ക്ക് വിരാമമായെന്ന സൂചന ഇപ്പോള്‍ ലഭിക്കുന്നുണ്ട്.
ഡൗണ്ട്രെന്ഡിനിടെയുള്ള ഇത്തരം കണ്സോളിഡേഷന് 'കാളകള്‍ക്ക്' പുതിയ ഊര്‍ജ്ജം നല്‍കും. പൊതുവേ ഡൗണ്ട്രെന്ഡിന് ശേഷമുള്ള കണ്സോളിഡേഷന് ട്രെന്‍ഡ് മാറ്റത്തിനുള്ള സാധ്യതയാണ് പറഞ്ഞുവെയ്ക്കുന്നത്.

നിലവില്‍ നിഫ്റ്റി എങ്ങോട്ടും പോകാത്ത സാഹചര്യത്തില്‍ ഉയര്‍ന്ന റിസ്ക് എടുക്കാന്‍ താത്പര്യമുള്ള ട്രേഡര്‍മാര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു മര്ഗമുണ്ട്. ബുള്ളിഷ് കാഴ്ച്ചപ്പാട് പങ്കുവെയ്ക്കുന്ന ട്രേഡര്‍മാര്‍ക്കാണ് ഈ സ്ട്രാറ്റജി അനുയോജ്യമാവുക.
നിഫ്റ്റിയുടെ ഇതുവരെയുള്ള ചിത്രം കാണുമ്പോള്‍ ഒരു കാര്യം വ്യക്തം. 16,825-16,850 സോണ്‍ സൂചികയ്ക്ക് മികച്ച അടിത്തറയൊരുക്കുന്നുണ്ട്. അതുകൊണ്ട്, ഇക്കാര്യം മനസില്‍വെച്ച് അഗ്രസീവായ ട്രേഡര്‍മാര്‍ക്ക് സൂചികയില്‍ ലോംഗ് പൊസിഷനുകള്‍ എടുക്കുന്നതിനെ കുറിച്ച് ചിന്തിക്കാം.
ഇതേസമയം, നിഫ്റ്റി തുടര്‍ന്നും എങ്ങോട്ടും പോകാതെ നിശ്ചിത റേഞ്ചില്‍ തുടരുകയാണെങ്കില്‍ ട്രേഡര്‍മാര്‍ക്ക് വിലപ്പെട്ട സമയം നഷ്ടപ്പെടും. ഈ സ്ഥിതി മുന്നില്‍ക്കണ്ടാണ് ലോംഗ് ഫ്യൂച്ചര്‍ സ്ട്രാറ്റജിയില്‍ ഭേദഗതി വരുത്തി 'കവര്‍ഡ് കോള്‍' സ്ട്രാറ്റജിയിലേക്ക് ചുവടുമാറേണ്ടത്.
പേര് കേട്ടിട്ട് ആശയക്കുഴപ്പമുണ്ടോ? സംഭവം ലളിതമാണ്. നിഫ്റ്റി 50 ഫ്യൂച്ചറുകളില്‍ ലോംഗ് പൊസിഷന്‍ എടുത്ത ശേഷം 'ഔട്ട് ഓഫ് ദി മണി' കോള്‍ ഓപ്ഷന് ഷോര്‍ട്ട് സെല്‍ ചെയ്യുന്നതാണ് രീതി.

രണ്ടു പൊസിഷനുകളും (Long Futures + Short OTM CE) കൈവശം നില്ക്കുന്ന സാഹചര്യത്തില്‍ നിഫ്റ്റി 16,800 -ന് താഴേക്ക് വീണാലും വലിയ പരിക്കുകളില്ലാതെ ട്രേഡര്‍മാര്‍ക്ക് രക്ഷപ്പെടാം. ഇതേസമയം, 16,800 നിലവാരം തകരുന്നപക്ഷം ഫ്യൂച്ചര്‍ പൊസിഷനുകള്‍ നിര്‍ബന്ധമായും എക്സിറ്റ് ചെയ്യണം. ഈ അവസരത്തില്‍ ഷോര്‍ട്ട് സെല്‍ ചെയ്ത കോള്‍ ഓപ്ഷനായിരിക്കും നഷ്ടം പരിമിതപ്പെടുത്തി ലാഭത്തിലേക്ക് വഴിനടത്തുക.
ഇനിയിപ്പോള്‍ നിഫ്റ്റി എങ്ങോട്ടും പോകാത്ത സാഹചര്യം പരിഗണിക്കാം. ഈ അവസരത്തിലും ഔട്ട് ഓഫ് ദി മണി കോള്‍ ഓപ്ഷന് താരതമ്യേനെ ഉയര്‍ന്ന ലാഭം സമര്‍പ്പിക്കും. 'തീറ്റ' മൂല്യത്തിലെ ശോഷണമാണിതിന് കാരണം (Theta Decay).
നിഫ്റ്റി മുകളിലേക്ക് കുതിക്കുന്നതാണ് മൂന്നാമത്തെ സാഹചര്യം. ഇങ്ങനൊരു സ്ഥിതിവിശേഷത്തില്‍ എടുത്തിട്ടുള്ള ഫ്യൂച്ചര്‍ പൊസിഷനില്‍ നിന്നും മികച്ച ലാഭം കണ്ടെത്താന്‍ ട്രേഡര്‍മാര്‍ക്ക് കഴിയും. മറുഭാഗത്ത് ഡെല്‍റ്റ മൂല്യത്തിലെ ഇടിവ് മുന്‍നിര്‍ത്തി ഷോര്‍ട്ട് ചെയ്ത കോള്‍ ഓപ്ഷന് നഷ്ടം പരിമിതമായിരിക്കും.
ഏതു സ്ട്രൈക്ക് വിലയില്‍ ഷോര്‍ട്ട് ചെയ്യണം? ഇതായിരിക്കും ഏവരുടെയും ചോദ്യം. 17,200 -ന് മുകളിലുള്ള സ്ട്രൈക്ക് വിലയില്‍ ട്രേഡര്‍മാര്‍ക്ക് കോള്‍ ഓപ്ഷന് ഷോര്‍ട്ട് ചെയ്യാം. ഇതേസമയം ഒരു കാര്യം ശ്രദ്ധിക്കണം. നടപ്പുവാരം എക്സ്പയറിയുള്ള കോള്‍ ഓപ്ഷന് വേണം തിരഞ്ഞെടുക്കാന്‍. ഒരാഴ്ച്ചയ്ക്ക് ശേഷം കാര്യമായ നേട്ടം കണ്ടില്ലെങ്കില്‍ പുതിയ ആഴ്ച്ചത്തെ എക്സ്പയറി അടിസ്ഥാനമാക്കി അടുത്ത കോള്‍ ഓപ്ഷന് ഷോര്‍ട്ട് ചെയ്യാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഓഹരി വിപണിയിൽ വൻ കുതിപ്പിന് ഈ രണ്ട് കമ്പനികൾ

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications