മാര്‍ച്ചിലെ അവസാന ദിനമായ വെള്ളിയാഴ്ച്ച വിപണിയുടെ ഭാവം പാടെ മാറി. പൊടുന്നനെ വിപണി 'ശക്തിമരുന്ന്' കുടിച്ചു. മുഖ്യസൂചികയായ നിഫ്റ്റി ഒരിക്കല്‍പ്പോലും തിരിഞ്ഞുനോക്കാതെ കുത്തനെ കയറി.
ഫലമോ, 2022 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നേട്ടമാണ് സൂചിക കുറിച്ചത്.

വെള്ളിയാഴ്ച്ച 1.63 ശതമാനം ഉയര്‍ന്ന നിഫ്റ്റി 17,350 പോയിന്റ് നിലവാരം ആധികാരികമായി തിരിച്ചുപിടിച്ചു. നിഫ്റ്റിയുടെ ഉജ്ജ്വലമായ തിരിച്ചുവരവില്‍ 4.31 ശതമാനം മുന്നേറിയ റിലയന്‍സിന് നിര്‍ണായക പങ്കുണ്ട്.
നിഫ്റ്റി ബുള്ളിഷ് ഘട്ടത്തിലേക്ക് കടന്ന സ്ഥിതിക്ക് ഗുണനിലവാരമുള്ള ഓഹരികളില്‍ ലോംഗ് പൊസിഷന്‍ എടുക്കുന്നതിനെ കുറിച്ച് നിക്ഷേപകര്‍ക്ക് ചിന്തിക്കാം. പറഞ്ഞുവരുമ്പോള്‍ മുന്നോട്ട് മികച്ച കുതിപ്പ് പ്രതീക്ഷിക്കുന്ന ഓഹരികളില്‍ ഒന്നാണ് ട്രെന്‍ഡ് ലിമിറ്റഡ്.
റെഡിമെയ്ഡ് തുണിത്തരങ്ങള്‍ നിര്‍മിക്കുന്ന ലാര്‍ജ് കാപ്പ് കമ്പനിയാണിത്. വിപണി മൂല്യം 47,491 കോടി രൂപ.
2023 ഫെബ്രുവരി 10 തൊട്ട് ഏറെ ഇടുങ്ങിയ കണ്സോളിഡേഷന് ഘട്ടത്തിലൂടെയാണ് സ്റ്റോക്ക് കടന്നുപോകുന്നത്. കാളകളും കരടികളും സമാസമം ബലം കാട്ടിയതോടെ ഓഹരി വില എങ്ങും പോകാതെ തുടര്‍ന്നു. കഴിഞ്ഞ രണ്ടുമാസക്കാലമായി 1,275-1,370 രൂപ റേഞ്ചിലാണ് ട്രെന്‍ഡ് ഓഹരികളുടെ ചലനം.

Image Source: Investing.com
എന്തായാലും വെള്ളിയാഴ്ച്ചയോടെ ചിത്രത്തില്‍ മാറ്റം വന്നിട്ടുണ്ട്. നിഫ്റ്റി കുതിച്ചതിന് പിന്നാലെ ട്രെന്‍ഡ് ഓഹരികളും ടോപ്പ് ഗിയറില്‍ കടന്നു. 1,370 രൂപയില്‍ കെട്ടപ്പെട്ട പ്രതിരോധം തകര്‍ത്ത ട്രെന്‍ഡ് ലിമിറ്റഡ് 1,374.95 രൂപയില്‍ ചുവടുറപ്പിച്ചാണ് വാരാന്ത്യത്തില്‍ പ്രവേശിച്ചത്.
ടെക്നിക്കല്‍ ചാര്‍ട്ടിലെ പ്രൈസ് ആക്ഷന്‍ ചിത്രം ബ്രേക്കൗട്ട് സ്ഥിരീകരിക്കുന്നു. അതുകൊണ്ട് സ്റ്റോക്കില്‍ എടുത്തിട്ടുള്ള ഷോര്‍ട്ട് പൊസിഷനുകള്‍ എക്സിറ്റ് ചെയ്യുന്നതാണ് ബുദ്ധി. പൊതുവേ റേഞ്ച് ബ്രേക്കൗട്ട് സംഭവിക്കുമ്പോള്‍ പ്രതിരോധ നിലയ്ക്ക് തൊട്ടുതാഴെയാണ് ട്രേഡര്‍മാര്‍ സ്റ്റോപ്പ് ലോസ് കരുതാറ്. മികച്ച റിസ്ക്-ടു-റിവാര്‍ഡ് അനുപാതത്തിന് ഈ രീതി വഴിതെളിക്കും.
ഇതേസമയം, ചില ട്രേഡര്‍മാര്‍ പിന്തുണ റേഞ്ചിന് താഴെയും സ്റ്റോപ്പ് ലോസ് വെയ്ക്കാറുണ്ട്. ഈ സാഹചര്യത്തില്‍ റിസ്ക്-ടു-റിവാര്‍ഡ് കുറയും. എന്നാല്‍ ലാഭത്തിനുള്ള സാധ്യത കൂടുതലാണ്.
എന്തായാലും റേഞ്ചിന്റെ ഉയരം അടിസ്ഥാനപ്പെടുത്തുമ്പോള്‍ 1,470 രൂപ വരെയുള്ള ബ്രേക്കൗട്ട് മുന്നേറ്റം ട്രെന്‍ഡ് ലിമിറ്റഡ് ഓഹരികളില്‍ പ്രതീക്ഷിക്കാം. 1,480 രൂപയിലായിരിക്കും സ്റ്റോക്ക് അടുത്ത പ്രതിരോധം നേരിടുക. ഇക്കാരണത്താല്‍ ഹ്രസ്വകാല ടാര്‍ഗറ്റുകള്‍ കയ്യടക്കിയാലുടന് ട്രേഡര്‍മാര്‍ പൊസിഷനുകള്‍ എക്സിറ്റ് ചെയ്യണം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
