ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി മിഡ്ക്യാപ് സൂചിക നേട്ടത്തിലും നിഫ്റ്റി സ്മോൾക്യാപ് സൂചിക നഷ്ടത്തിലും അവസാനിച്ചു. മേഖല സൂചികകളിൽ എഫ്എംസിജി, ഐടി സൂചിക അര ശതമാനം കുറഞ്ഞു. റിയൽറ്റി സൂചിക ഇന്നത്തെ ഏറ്റവും മികച്ച പ്രകടന സൂചികയായി തുടർന്നു. 4 ശതമാനം ഉയർന്നു.

നിഫ്റ്റി 41 പോയിൻറ് ഉയർന്ന് 11,938 പോയിന്റിലാണ് ഇന്ന് ക്ലോസ് ചെയ്തത്. സെൻസെക്സ് 163 പോയിന്റ് ഉയർന്ന് 40,707ൽ എത്തി. നിഫ്റ്റി ബാങ്ക് സെൻസെക്സിനെയും നിഫ്റ്റിയെയും മറികടന്നു. ഒരു ശതമാനത്തിലധികം നേട്ടത്തോടെ ക്ലോസ് ചെയ്തു. നിഫ്റ്റി ബാങ്ക് 323 പോയിന്റ് ഉയർന്ന് 24,635ൽ എത്തി. എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും മികച്ച നേട്ടം കൈവരിച്ചു. മിഡ്കാപ്പ് സൂചിക 42 പോയിൻറിൻറെ ചെറിയ നേട്ടത്തോടെ 17,065ൽ ക്ലോസ് ചെയ്തു.
ബജാജ് ഫിനാൻസ് നഷ്ടത്തിൽ ക്ലോസ് ചെയ്തു. അൾട്രാടെക്ക് 2% നേട്ടം കൈവരിച്ചു. കോൾഗേറ്റ് 2% ത്തിൽ അധികം ഇടിഞ്ഞു. രണ്ടാം പാദ ഫലത്തിനുശേഷം രണ്ടാം ദിവസവും ബ്രിട്ടാനിയ നഷ്ടം രേഖപ്പെടുത്തി. ഇന്ന് 4% ത്തിൽ കൂടുതൽ ഇടിഞ്ഞു.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications