ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. തിങ്കളാഴ്ച്ച തുടര്‍ച്ചയായി മൂന്നു സെഷനിലും സെന്‍സെക്സ്, നിഫ്റ്റി സൂചികകള്‍ വളര്‍ച്ച രേഖപ്പെടുത്തി. ഓഹരി തിരിച്ചുവാങ്ങാന്‍ ടിസിഎസ് ഒരുങ്ങുകയാണെന്ന വാര്‍ത്ത വ്യാപാരത്തിന് രാവിലെത്തന്നെ ഉണര്‍വേകി. ഒക്ടോബര്‍ ഏഴിന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഓഹരി തിരിച്ചുവാങ്ങല്‍ സാധ്യത ടിസിഎസ് പരിശോധിക്കും. സെപ്തംബര്‍ പാദത്തിലെ സാമ്പത്തിക വളര്‍ച്ചയും ബുധനാഴ്ച്ച കമ്പനി പുറത്തുവിടും.

തിങ്കളാഴ്ച്ച ടിസിഎസ് ഓഹരികള്‍ കുതിച്ചുയര്‍ന്നതോടെ സെന്‍സെക്സ് സൂചിക 567 പോയിന്റ് വര്‍ധിച്ച് 39,000 മാര്‍ക്ക് പിന്നിട്ടു. നിഫ്റ്റി സൂചികയാകട്ടെ 11,500 മാര്‍ക്ക് തിരിച്ചുപിടിച്ചു. സെന്‍സെക്സ് സൂചികയില്‍ ടിസിഎസാണ് ഇന്ന് തിളങ്ങിയത്. ടിസിഎസില്‍ നിന്നുമാത്രം 184 പോയിന്റ് സെന്‍സെക്സിന് ലഭിച്ചു.
ഒടുവില്‍ വ്യാപാരം അവസാനിക്കുമ്പോള്‍ 277 പോയിന്റ് അഥവാ 0.71 ശതമാനം വര്‍ധിച്ച് 38,947 മാര്‍ക്ക് സെന്‍സെക്സ് സൂചിക തൊട്ടു. 86 പോയിന്റ് അഥവാ 0.76 ശതമാനം കൂടി 11,503 എന്ന നിലയ്ക്കാണ് നിഫ്റ്റി സൂചിക ദിവസത്തിന് തിരശ്ശീലയിട്ടത്. ടിസിഎസിന് പുറമെ ലോഹ, ഫാര്‍മ, സ്വകാര്യ ബാങ്ക് ഓഹരികളും നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിച്ചു. ഇതേസമയം ഊര്‍ജ്ജ, വാഹന, പൊതുമേഖലാ ബാങ്ക് ഓഹരികള്‍ നഷ്ടം നേരിട്ടിട്ടുണ്ട്. സമ്മിശ്ര പ്രതികരണമാണ് മിഡ്, സ്മോള്‍ ക്യാപ് ഓഹരികള്‍ കയ്യടക്കിയത്. നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.1 ശതമാനം ഇടിഞ്ഞു. എന്നാല്‍ നിഫ്റ്റി സ്മോള്‍ക്യാപ് 100 സൂചിക 0.6 നേട്ടം കണ്ടെത്തി.

7.55 ശതമാനം ഉയര്‍ന്ന് 2,714 രൂപയിലെത്തിയ ടിസിഎസാണ് നിഫ്റ്റി സൂചികയിലും ശ്രദ്ധനേടിയത്. വിപ്രോ, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ഡിവിസ് ലാബ്സ്, ഇന്ത്യന്‍ ഓയില്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ 2 മുതല്‍ 7 ശതമാനംവരെ നേട്ടം കൈവരിച്ചു. ബജാജ് ഫിന്‍സര്‍വ്, ശ്രീ സിമെന്റ്സ്, ഭാരതി എയര്‍ടെല്‍, ഗെയ്ല് ഇന്ത്യാ, ബജാജ് ഓട്ടോ, പവര്‍ ഗ്രിഡ്, അദാനി പോര്‍ട്സ് എന്നിവര്‍ പിന്നില്‍പ്പോയി. മൊത്തം ചിത്രം നോക്കിയാല്‍ ബിഎസ്ഇ സൂചികയില്‍ 1,491 ഓഹരികള്‍ നേട്ടവും 1,229 ഓഹരികള്‍ നഷ്ടവും രേഖപ്പെടുത്തി.
More From GoodReturns

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ടാറ്റ മോട്ടോഴ്സ് Q1 ഫലം: നിക്ഷേപകർ ഉറ്റുനോക്കുന്ന ആ നിർണായക പ്രഖ്യാപനം ഉടൻ

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ

റെയിൽവേ ഓഹരികളിൽ വൻ മുന്നേറ്റം: RVNL, RITES ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായക വിവരങ്ങൾ

ജി വി ഇലക്ട്രിക്കൽസ് ഐപിഒ ലിസ്റ്റിംഗ് ഇന്ന്: വൻ ഡിമാൻഡിന് പിന്നാലെ വിപണിയിൽ എന്ത് സംഭവിക്കും?

188 ഇരട്ടി സബ്സ്ക്രിപ്ഷൻ; എംവി ഇലക്ട്രോസിസ്റ്റംസ് ഐപിഒ ഇന്ന് വിപണിയിൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

RVNL, IRCON ഒന്നാം പാദ ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!



Click it and Unblock the Notifications