നാടകീയത നിറഞ്ഞ പ്രതിമാസ എക്സ്പയറിക്കാണ് വിപണി വ്യാഴാഴ്ച്ച സാക്ഷിയയത്. ആദ്യപാദം കൂപ്പുകുത്തിയ നിഫ്റ്റി സൂചിക രണ്ടാം പാദം ശക്തമായി ഉയിര്‍ത്തെഴുന്നേറ്റു.
മുഖ്യസൂചികയായ നിഫ്റ്റിക്കൊപ്പം നിഫ്റ്റി മെറ്റല്‍ വ്യവസായ സൂചികയും ഒട്ടും മോശമാക്കിയില്ല. 5,786.85 പോയിന്റ് എന്ന താഴ്ന്ന നിലയില്‍ നിന്നും 5,885.20 പോയിന്റ് വരെയ്ക്കും കുത്തനെ ഉയരാന്‍ നിഫ്റ്റി മെറ്റലിന് സാധിച്ചു.

നിഫ്റ്റി മെറ്റല്‍ കുതിക്കുമ്പോള്‍ നിക്ഷേപകരുടെ നോട്ടം മുഴുവന്‍ ഒരു ഓഹരിയിലേക്കാണ്. ഏതെന്നല്ലേ? വേദാന്ത. ഇന്ത്യന്‍ വിപണിയില്‍ ഓഹരിയുടമകള്‍ക്ക് ഏറ്റവും ഉയര്‍ന്ന ലാഭവിഹിതം സമര്‍പ്പിക്കുന്ന സ്റ്റോക്കാണ് വേദാന്ത.
ലാര്‍ജ് കാപ്പ് ഗണത്തില്‍പ്പെടുന്ന വേദാന്ത 1,08,103 കോടി രൂപയുടെ വിപണി മൂല്യം കയ്യടക്കുന്നുണ്ട്. കമ്പനിയുടെ ഡിവിഡന്റ് യീല്ഡാകട്ടെ, 30.6 ശതമാനവും! വാസ്തവത്തില്‍ നിക്ഷേപകര്‍ക്ക് ഇത്രയേറെ ഭീമാകരമായ ലാഭവിഹിതം നല്കുന്ന മറ്റൊരു ഓഹരി ലാര്‍ജ് കാപ്പ് രംഗത്തില്ല.
അടുത്തിടെയാണ് ലാഭവിഹിതത്തിന്റെ അടുത്ത 'ഗഡു' വേദാന്ത പ്രഖ്യാപിച്ചത്. ഇക്കുറി ഓഹരിയൊന്നിന് 18.5 രൂപ വീതം കമ്പനി നല്‍കും. എക്സ് ഡിവിഡന്റ് തീയതി 2023 മെയ് 30.
ഇതേ കാരണംകൊണ്ടുതന്നെ വേദാന്ത ഓഹരികള്‍ വാങ്ങാന്‍ വന്‍തിരക്കാണ് നിലവില്‍ അനുഭവപ്പെടുന്നത്. സ്റ്റോക്കില്‍ ഗൗരവമായ വാങ്ങലുകള്‍ നടക്കുന്നു.
2023 മാര്‍ച്ച് തൊട്ട് ഇടുങ്ങിയ കണ്സോളിഡേഷന് ഘട്ടത്തിലൂടെയാണ് വേദാന്ത ഓഹരികളുടെ സഞ്ചാരം. ചാര്‍ട്ടില്‍ സമമിതമായ ത്രികോണ മാതൃക (Symmetrical Triangle Pattern) രൂപംകൊള്ളുന്നു. എന്തായാലും വ്യാഴാഴ്ച്ച ഈ ചിത്രത്തില്‍ നിന്നും പുറത്തുകടക്കാന്‍ വേദാന്തയുടെ ഓഹരി വിലയ്ക്ക് സാധിച്ചിട്ടുണ്ട്.
1.68 ശതമാനം നേട്ടത്തിലാണ് കമ്പനി ഓഹരി വ്യാപാരം നിര്‍ത്തിയത്. 291.45 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ച വേദാന്ത 296.25 രൂപയില്‍ തിരശ്ശീലയിട്ടു. വ്യാഴാഴ്ച്ച മാത്രം ഓഹരി വിലയിലേക്ക് 4.90 രൂപയാണ് സ്റ്റോക്ക് കൂട്ടിച്ചേര്‍ത്തത്.

Image Source: Investing.com
പുതിയ ഉയര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പ്രതിദിന ചാര്‍ട്ടിലെ ട്രെന്ഡ്ലൈന് പ്രതിരോധം വേദാന്ത ഭേദിച്ചു. പറഞ്ഞുവരുമ്പോള്‍ ഒന്നുരണ്ടു സെഷനുകള്‍ക്ക് മുന്‍പുതന്നെ വേദാന്തയില്‍ ബ്രേക്കൗട്ട് സ്ഥിരീകരണം നടന്നിട്ടുണ്ട്. എന്നാല്‍ വ്യാഴാഴ്ച്ചത്തെ കുതിച്ചുച്ചാട്ടം സ്റ്റോക്കിലെ അപ്ട്രെന്‍ഡിന് ആധികാരികത സമര്‍പ്പിക്കുന്നു.
നിലവില്‍ 3 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് വേദാന്തയുടെ ഓഹരി വില. കമ്പനി പ്രഖ്യാപിച്ചിട്ടുള്ള ഗംഭീര ലാഭവിഹിതം സ്റ്റോക്കിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു.
ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയുടെ 6.1 ശതമാനത്തോളം ലാഭവിഹിതമായി നിക്ഷേപകര്‍ക്ക് ലഭിക്കും. വേദാന്ത ഓഹരികള്‍ വാങ്ങാന്‍ ആളുകള്‍ തിരക്കുകൂട്ടുന്നതിന് കാരണവും ഇതുതന്നെ.
ഏറ്റവുമൊടുവിലെ ബ്രേക്കൗട്ട് അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഹ്രസ്വകാലയളവില്‍ 320 രൂപ വരെയ്ക്കും അടിവെച്ച് കയറാനുള്ള സാധ്യത വേദാന്തയില്‍ കാണാം. ഇതേസമയം ട്രേഡര്‍മാര്‍ ഒരു കാര്യം പ്രത്യേകം ഓര്‍മിക്കണം. എക്സ് ഡിവിഡന്റ് തീയതി വിദൂരമല്ല. ഡിവിഡന്റ് നല്കുന്ന പക്ഷം വേദാന്തയുടെ ഓഹരി വിലയില്‍ ഇടിവുണ്ടാകും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications