ഇപിഎഫ് (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്), പിപിഎഫ് (പബ്ലിക് പ്രോവിഡന്റ് ഫണ്ട്), എഫ്ഡി (ഫിക്സഡ് ഡിപ്പോസിറ്റ്). കയ്യില്‍ കുറച്ച് പൈസ വന്നാല്‍ റിസ്ക് കുറഞ്ഞ നിക്ഷേപ മാര്‍ഗങ്ങളെ കുറിച്ചാണ് മിക്കവരും ചിന്തിക്കാറ്.
എന്നാല്‍ ഓഹരി വിപണിയില്‍ നിന്നും കുറഞ്ഞ റിസ്കില്‍ വരുമാനം കണ്ടെത്താന്‍ ഒരു മാര്‍ഗമുണ്ട്. എങ്ങനെയെന്നല്ലേ? മികച്ച ലാഭവിഹിതം നല്കുന്ന കമ്പനികളുടെ ഓഹരികള്‍ വാങ്ങിച്ചാല്‍ മതി, സമയാസമയം ലാഭവിഹിതം അഥവാ ഡിവിഡന്റ് കൃത്യമായി അക്കൗണ്ടിലെത്തും.

ഈ അവസരത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്ക് നിരക്കുകളെ നാണിപ്പിക്കും വിധം ഡിവിഡന്റ് നല്കിയ ഓഹരികള്‍ ഏതെല്ലാമെന്ന് ചുവടെ കാണാം.
വേദാന്ത
2001 ജൂലായ് 23 -ന് ശേഷം 39 തവണയാണ് വേദാന്ത ലിമിറ്റഡ് നിക്ഷേപകര്‍ക്ക് ലാഭവിഹിതം സമര്‍പ്പിച്ചിട്ടുള്ളത്. കഴിഞ്ഞ 12 മാസത്തിനിടെ ഓരോ ഓഹരിക്കും 81 രൂപ വീതം ലാഭവിഹിതം കൈമാറാന്‍ കമ്പനിക്ക് കഴിഞ്ഞു. നിലവില്‍ 274.45 രൂപയാണ് വേദാന്തയുടെ ഓഹരി വില. കഴിഞ്ഞ ഒരു വര്‍ഷത്തെ ഡിവിഡന്റ് യീല്‍ഡ് 29.51 ശതമാനം.
ഹിന്ദുസ്താന്‍ സിങ്ക്
2001 ജൂണ്‍ 28 -ന് ശേഷം ഇതുവരെ 39 തവണ ലാഭവിഹിതം നല്‍കിയിട്ടുണ്ട് ഹിന്ദുസ്താന്‍ സിങ്ക്. കഴിഞ്ഞ 12 മാസത്തിനിടെ ഓരോ ഓഹരിക്കും 75.50 രൂപ വീതം ലാഭവിഹിതം കമ്പനി സമര്‍പ്പിച്ചു. നിലവില്‍ 293.35 രൂപയാണ് ഹിന്ദുസ്താന്‍ സിങ്കിന്റെ ഓഹരി വില. കഴിഞ്ഞ 12 മാസത്തെ ഡിവിഡന്റ് യീല്‍ഡ് 25.74 ശതമാനം.
കോള്‍ ഇന്ത്യ
2011 ഫെബ്രുവരി 18 തൊട്ട് ഇതുവരെ 23 തവണയാണ് നിക്ഷേപകര്‍ക്ക് കോള്‍ ഇന്ത്യ ലാഭവിഹിതം നല്‍കിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരിയുടമകളുടെ കൈവശമുള്ള ഓരോ ഓഹരിക്കും 23.25 രൂപ വീതം ലാഭവിഹിതം കമ്പനി കൈമാറി. നിലവില്‍ 213.65 രൂപയാണ് കോള്‍ ഇന്ത്യയുടെ ഓഹരി വില. കഴിഞ്ഞ 12 മാസത്തെ ഡിവിഡന്റ് യീല്‍ഡ് 10.88 ശതമാനം.

ആര്‍ഇസി ലിമിറ്റഡ്
2008 സെപ്തംബര്‍ 8 -ന് ശേഷം ഇതുവരെ 32 തവണ നിക്ഷേപകര്‍ക്ക് ആര്‍ഇസി ലിമിറ്റഡ് ഡിവിഡന്റ് സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ ഓരോ ഓഹരിക്കും 13.05 രൂപ വീതമാണ് കമ്പനി ലാഭവിഹിതം കൈമാറിയത്. കമ്പനിയുടെ നിലവിലെ ഓഹരി വില 115.45 രൂപ. ഡിവിഡന്റ് യീല്‍ഡ് 11.30 ശതമാനം. ബോണസ്/സ്പ്ലിറ്റുകള്‍ ക്രമീകരിച്ചാല്‍ 10.26 ശതമാനമായി ഡിവിഡന്റ് യീല്‍ഡ് ക്രമപ്പെടും.
ഓഎന്‍ജിസി
2000 ഓഗസ്റ്റ് 29 -ന് ശേഷം ഇതുവരെ 54 തവണ നിക്ഷേപകര്‍ക്ക് ലാഭവിഹിതം കൈമാറിയിട്ടുണ്ട് ഓഎന്‍ജിസി. കഴിഞ്ഞ 12 മാസത്തിനിടെ മാത്രം ഓരോ ഓഹരിക്കും 14 രൂപ വീതം ലാഭവിഹിതം കമ്പനി സമര്‍പ്പിച്ചു. നിലവില്‍ 151.05 രൂപയാണ് ഓഎന്‍ജിസിയുടെ ഓഹരി വില. കഴിഞ്ഞ 12 മാസത്തിനിടെയുള്ള ഡിവിഡന്റ് യീല്‍ഡ് 9.27 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
