ആഭ്യന്തര ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റി 50ഉം വെള്ളിയാഴ്ചത്തെ സെഷനിൽ നേട്ടത്തിലാണ് അവസാനിച്ചത്. വെള്ളിയാഴ്ച ബിഎസ്ഇ സെൻസെക്‌സ് 167.06 പോയിൻ്റ് അതായത് 0.23 ശതമാനം ഉയർന്ന് 71,595.49ലാണ് അവസാനിച്ചത്. നിഫ്റ്റി50 ക്ലോസ് ചെയ്തത് 21,182.50ലാണ്. 0.3 ശതമാനമാണ് നിഫ്റ്റി 50യുടെ ഉയർച്ച.
വിപണി ഈ ആഴ്ച
ഈ ആഴ്ചയ വിപണിയിലെ ട്രെൻഡുകൾ
ആഭ്യന്തരവും ആഗോളവുമായ സാമ്പത്തിക ഡാറ്റയോടും ആഗോള ഓഹരി വിപണിയിലെ ട്രെൻഡുകൾ, വിദേശ സ്ഥാപന നിക്ഷേപകൻ, ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെ നിക്ഷേപ രീതി തുടങ്ങിയവയെ ആശ്രയിച്ചാണ്. അതോടൊപ്പം അസംസ്‌കൃത എണ്ണ ശേഖരണം, നിലവിലുള്ള ത്രൈമാസ വരുമാന സീസണുകൾ, ഡോളറിനെതിരെ രൂപയുടെ ചലനം തുടങ്ങിയവയും വിപണിയെ സ്വാധീനിക്കും.
യുകെയിലെ തൊഴിൽ നിരക്ക്, പണപ്പെരുപ്പ സംഖ്യകൾ, പിഐഐ ഇൻപുട്ട് ഡാറ്റ, ജിഡിപി നമ്പറുകൾ, ട്രേഡ് ബാലൻസ്, യുഎസ് പണപ്പെരുപ്പം, ക്രൂഡ് ഓയിൽ, പ്രാരംഭ തൊഴിലില്ലായ്മ ക്ലെയിമുകൾ, വ്യാവസായിക ഉൽപ്പാദനം, റീട്ടെയിൽ വിൽപ്പന, ബിൽഡിംഗ് പെർമിറ്റുകൾ, ജപ്പാൻ്റെ ജിഡിപി എന്നിവയാണ് വിപണിയെ സ്വാധീനിക്കുന്ന ചില പ്രധാന സാമ്പത്തിക ഡാറ്റ. വ്യാവസായിക ഉൽപ്പാദന സംഖ്യകൾ, യൂറോസോൺ തൊഴിൽ, ജിഡിപി, വ്യാവസായിക ഉൽപ്പാദനം, വ്യാപാര ബാലൻസ് ഡാറ്റ എന്നിവയും പണപ്പെരുപ്പ ഡാറ്റ, വ്യാവസായിക ഉൽപ്പാദനം, വ്യാപാര ബാലൻസ്, ഫോറെക്സ് കരുതൽ ശേഖരം എന്നിവയും സ്വാധീനിക്കുന്ന ഘടങ്ങളാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഈ ആഴ്ചയിലെ മാർക്കറ്റ് ഔട്ട്ലുക്ക്
നിഫ്റ്റി 50 ആഴ്‌ചയിലുടനീളം 2 ശതമാനം നേട്ടത്തിലാണ് മുന്നോട്ട് പോയത്. അതുകൊണ്ടു തന്നെ മുന്നോട്ട് പോകുമ്പോൾ പണപ്പെരുപ്പ ഡാറ്റയ്ക്ക് മുമ്പായി 22,000–21,400 എന്ന വിശാലമായ ശ്രേണിയിലെ ഏകീകരണം സൂചിക ഉയരുമെന്നാണ് വിപണി വിദഗ്ധരുടെ കണക്ക് കൂട്ടൽ. ഈ മുന്നേറ്റം എക്‌സ്‌പോണൻഷ്യൽ മൂവിംഗ് ആവറേജ് (ഇഎംഎ)യ്ക്ക് മുകളിൽ ഉയർന്ന അടിത്തറ രൂപപ്പെടുത്താനും അടുത്ത ഘട്ടത്തിന് വഴിയൊരുക്കാനും സഹായിക്കും. അതുകൊണ്ടു തന്നെ ഗുണനിലവാരമുള്ള സ്റ്റോക്കുകൾ ഡിപ്പുകളിൽ ശേഖരിക്കുന്നത് വിവേകപൂർണ്ണമായ തന്ത്രമാണെന്നും വിപണി വിദഗ്ധർ പറയുന്നു. 52 ആഴ്‌ചയ്‌ക്ക് മുകളിലുള്ള ഇഎംഎ നിലനിർത്തുമ്പോൾ ബാങ്ക് നിഫ്റ്റി 47,500–44,800 എന്ന വിശാലമായ ശ്രേണിയിലേക്ക് ഉയരും. അതുവഴി പൊതുമേഖലാ സ്ഥാപനങ്ങളായ (പിഎസ്‌യു) ബാങ്കുകളും ഹൗസിംഗ് ഫിനാൻസ് കമ്പനികളും അവരുടെ മികച്ച പ്രകടനം നടത്തുമെന്നും വിലയിരുത്തലുണ്ട്.
സ്റ്റോക്ക് ശുപാർശകൾ
ഈ ആഴ്ച നേട്ടമുണ്ടാക്കുമെന്ന് പൊതുവിൽ കരുതുന്ന രണ്ട് സ്‌റ്റോക്കുകൾ പരിശോധിക്കാം.
ഇൻഫോസിസ് ലിമിറ്റഡ്
കൂടുതൽ വിശദീകരങ്ങൾ ആവശ്യമില്ലാത്ത കമ്പനികളിൽ ഒന്നാണ് ഇൻഫോസിസ്. 1981 ൽ സ്ഥാപിതമായ കമ്പനിയുടെ ആസ്ഥാനം ബെംഗളൂരുവിലാണ്. മുമ്പ് ഇൻഫോസിസ് ടെക്നോളജീസ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന കമ്പനി 2011 ജൂണിൽ ഇൻഫോസിസ് ലിമിറ്റഡ് എന്നാക്കി മാറ്റി. ഇൻഫോസിസ് ലിമിറ്റഡ് അതിൻ്റെ അനുബന്ധ സ്ഥാപനങ്ങളുമായി ചേർന്ന്, വടക്കേ അമേരിക്ക, യൂറോപ്പ്, ഇന്ത്യ, അന്തർദേശീയ തലങ്ങളിൽ കൺസൾട്ടിംഗ്, ടെക്നോളജി, ഔട്ട്സോഴ്സിംഗ്, അടുത്ത തലമുറ ഡിജിറ്റൽ സേവനങ്ങൾ എന്നിവ നൽകുന്നു.
വാങ്ങൽ - 1670 രൂപ മുതൽ 1710 രൂപ വരെ
ലക്ഷ്യം - 1920 രൂപ
സ്റ്റോപ്പ് ലോസ് - 1598 രൂപ
ഇന്ത്യൻ ഹോട്ടൽ കമ്പനി ലിമിറ്റഡ് (ഐഎച്ച്സിഎൽ)
ഹോട്ടലുകൾ, റിസോർട്ടുകൾ, ജംഗിൾ സഫാരികൾ, കൊട്ടാരങ്ങൾ, സ്പാകൾ, ഇൻ-ഫ്ലൈറ്റ് കാറ്ററിംഗ് സേവനങ്ങൾ എന്നിവയുടെ ഒരു പോർട്ട്ഫോളിയോ കൈകാര്യം ചെയ്യുന്ന ഒരു ഇന്ത്യൻ ഹോസ്പിറ്റാലിറ്റി കമ്പനിയാണ് ഇന്ത്യൻ ഹോട്ടൽ കമ്പനി ലിമിറ്റഡ് (ഐഎച്ച്സിഎൽ). ടാറ്റ ഗ്രൂപ്പിൻ്റെ ഭാഗമാണ് കമ്പനി .
വാങ്ങൽ - 520രൂപ മുതൽ 534 രൂപ വരെ
ലക്ഷ്യം - 590 രൂപ
സ്റ്റോപ്പ് ലോസ് - 499 രൂപ
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
