ഉയർന്ന വിലയിൽ വാങ്ങിയവർ ലാഭത്തിലെത്താനും ചെറിയ വിലയ്ക്ക് വാങ്ങിയവർ മൾട്ടിബാഗർ റിട്ടേണിനും വേണ്ടി കാത്തിരിക്കുന്ന ഓഹരിയാണ് യെസ് ബാങ്ക്. ദീർഘകാലമായി 14 രൂപ നിലവാരത്തിൽ തുടരുന്ന ഓഹരി കഴിഞ്ഞ ഡിസംബറിൽ 24 രൂപയിലേക്ക് കുതിച്ച് നിക്ഷേപകർക്കൊരു ആകാംഷ നൽകിയിരുന്നു. പിന്നീട് വീണ്ടും പഴയ നിലവാരത്തിലേക്ക് തിരിച്ചെത്തിയ ഓഹരിയിൽ ഉണ്ടാകുന്ന ഓരോ വാർത്തകളും നിക്ഷേപകർ വലിയ പ്രധാന്യം നൽകുന്നവയാണ്.
കഴിഞ്ഞ വാരത്തിൽ ചെറിയ മുന്നേറ്റം നടത്തിയ ഓഹരി തിങ്കാഴ്ച വലിയ ഇടിവ് നേരിട്ടു. വ്യാപാര ദിനത്തില്‍ തുടക്കത്തില്‍ 2 ശതമാനം ഉയര്‍ന്ന യെസ് ബാങ്ക് ഓഹരികള്‍ ഇടിവിലാണ് ക്ലോസ് ചെയ്തത്. തിങ്കളാഴ്ച 18.45 രൂപയിലേക്ക് എത്തിയ ഓഹരി ഈ നിലവാരത്തില്‍ നിന്ന് 5 ശതമാനം ഇടിഞ്ഞു.
തിങ്കളാഴ്ച 17.40 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരി വെള്ളിയാഴ്ചയിലെ ക്ലോസിംഗില്‍ നിന്ന് 3.60 ശതമാനം ഇടിഞ്ഞു. ഈ താഴ്ചയുടെ കാരണവും ഇനി ഓഹരികൾ എന്ത് ചെയ്യണം എന്നും പരിശോധിക്കാം.

ഇടിവ് കാരണം
യെസ് ബാങ്കിന്റെ ആദ്യ പാദഫലങ്ങൾ ശനിയാഴ്ച പുറത്തു വന്നിരുന്നു. ഈ കണക്കുകളോട് വിപണി പ്രതികരിച്ചതാണ് തിങ്കളാഴ്ചത്തെ ഇടിവിന് കാരണമെന്നാണ് വിപണി വിദഗ്ധരുടെ നിരീക്ഷണം. 2023-24 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ നെറ്റ് ഇന്ററസ്റ്റ് ഇൻകംത്തിലും അറ്റാദായത്തിലും വാർഷികാടിസ്ഥാനത്തിൽ മുന്നേറാൻ യെസ് ബാങ്കിന് സാധിച്ചിരുന്നു.
പ്രൊവിഷനിംഗ് 40 ശതമാനത്തിലധികം കുറച്ചതിനാലാണ് ഈ മുന്നേറ്റം. ബാങ്കിന്റെ കിട്ടാകടത്തെ സൂചിപ്പിക്കുന്ന സ്ലിപ്പേജസ് ഉയർന്നു. ഇക്കാരണങ്ങളാണ് ഓഹരി വിലയെ ഇടിച്ചത്. അതേസമയം, ഈ നീക്കം കാരണം ഓഹരി വിറ്റഴിക്കേണമോ എന്ന് നോക്കാം.
'ബൈ ഓൺ ഡിപ്സ്'
പ്രൊവിഷനിംഗ് വെട്ടിക്കുറച്ചത് പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള നടപടികളിൽ മാനേജ്മെന്റിനുള്ള ആത്മവിശ്വാസം കാണിക്കുന്നതിന്റെ സൂചനയാണ്. അതിനാൽ, ഉയർന്ന റിസ്കെടുക്കാൻ സാധിക്കുന്ന നിക്ഷേപകർക്ക് യെസ് ബാങ്ക് ഓഹരിയിൽ 'ബൈ ഓൺ ഡിപ്സ്' തന്ത്രം പ്രയോജനപ്പെടുത്താം.
സമീപ പാദത്തിൽ നിക്ഷേപം ഉയർന്നതിനാൽ പ്രതീക്ഷിച്ചതു പോലെ യെസ് ബാങ്ക് പ്രൊവിഷനിംഗ് വെട്ടിക്കുറച്ചിട്ടുണ്ട്. ദീർഘകാലമായി 14.50 രൂപ- 19 രൂപ നിലവാരത്തിൽ വ്യാപാരം നടക്കുന്ന ഓഹരിയിലെ ഓരോ ഇടിവും നിക്ഷേപകർ വാങ്ങാനുള്ള അവസരമായി കാണണ എന്നാണ് ജിസിഎൽ ബ്രോക്കിംഗിലെ റിസർച്ച് അനലിസ്റ്റ് വൈഭവ് കൗശിക് പറയുന്നത്.
ഏത് നിലവാരത്തിൽ വാങ്ങാം
ചോയ്സ് ബ്രോക്കിംഗിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയയുടെ വിലയിരുത്തലിൽ, യെസ് ബാങ്ക് ഓഹരികൾക്കുള്ള പിന്തുണ 16.75 രൂപ നിലവാരത്തിലാണ്. അതിനാൽ യെസ് ബാങ്ക് ഓഹരികൾ പോർട്ട്‌ഫോളിയോയിലുള്ളവർ 16.75 രൂപ നിലവാരത്തിൽ സ്റ്റോപ്പ്ലോസ് നിലനിർത്തണം. റിസ്കെടുക്കാൻ സാധിക്കുന്നവർക്ക് 17.25 രൂപ നിലവാരത്തിൽ ഓഹരികൾ വാങ്ങാം.
ആദ്യ പാദഫലം
യെസ് ബാങ്ക് 2023-24 സാമ്പത്തിക വർഷത്തെ ആദ്യ പാദഫലം ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്. വാര്‍ഷികാടിസ്ഥാനത്തില്‍ അറ്റാദായത്തില്‍ 10 ശതമാനത്തിന്റെ വര്‍ധനവ് യെസ് ബാങ്ക് രേഖപ്പെടുത്തി. 2024 സാമ്പത്തിക വര്‍ഷത്തിന്റെ ജൂണ്‍ പാദത്തില്‍ 342.52 കോടി രൂപയാണ് അറ്റദായം. 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 310.63കോടി രൂപയായിരുന്നു ഇത്.
മുന്‍പാദത്തെ അപേക്ഷിച്ച് 69 ശതമാനത്തിന്റെ മുന്നേറ്റം അറ്റാദായത്തിലുണ്ടായി. 2023 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 202.43 കോടിയായിരുന്നു അറ്റാദായം. ബാങ്കിന്റെ കിട്ടാകടത്തിന്റെ വര്‍ധനവ് സൂചിപ്പിക്കുന്ന സ്ലിപ്പേജസ് (slippages ) 1,430 കോടി രൂപയാണ്. മുന്‍പാദത്തില്‍ ഇഥ് 1196 കോടിയും 2023 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍1072 കോടി രൂപയുമായിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
