ഇന്ത്യന്‍ വിപണി പുതിയ ഉയരങ്ങള്‍ തേടിയുള്ള യാത്രയിലാണ്. പോയവാരം മുഖ്യസൂചികയായ നിഫ്റ്റി 0.97 ശതമാനം നേട്ടത്തോടെ നിര്‍ണായകമായ 18,500 പോയിന്റ് കയ്യെത്തിപ്പിടിച്ചു.
2023 -ലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് നിഫ്റ്റിയുടെ ഇപ്പോഴത്തെ നില്‍പ്പ്. നിഫ്റ്റിയിലെ പ്രസരിപ്പ് അടിസ്ഥാനപ്പെടുത്തി വ്യവസായ സൂചികകള്‍ ഒന്നടങ്കം കുതിപ്പിനുള്ള ഒരുക്കത്തിലാണ്.

മുന്നോട്ട് നിരവധി ഓഹരികളില്‍ ബ്രേക്കൗട്ട് ഉയര്‍ച്ച പ്രതീക്ഷിക്കാം. പുതിയവാരം നിക്ഷേപകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന രണ്ടു ഓഹരികളുണ്ട്, ഇന്‍ഫോ എഡ്ജ് ഇന്ത്യാ ലിമിറ്റഡും സീ എന്റര്ടെയ്ന്മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡും. ബ്രേക്കൗട്ടിന്റെ മുനമ്പിലാണ് ഇവ രണ്ടും.
ഇന്‍ഫോ എഡ്ജ് (ഇന്ത്യ) ലിമിറ്റഡ്
ഇന്‍ഫോ എഡ്ജ് ഇന്ത്യ ലിമിറ്റഡ് എന്ന് പറഞ്ഞാല്‍ പലര്‍ക്കും ഈ കമ്പനിയെ മനസിലായെന്ന് വരില്ല. വിഖ്യാത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളായ Naukri, 99acres തുടങ്ങിയവയുടെ ഉടമസ്ഥരാണ് ഇന്‍ഫോ എഡ്ജ് ഇന്ത്യ ലിമിറ്റഡ്. വിപണി മൂല്യം 50,319 കോടി രൂപ.
2023 മാര്‍ച്ച് രണ്ടാം പാദം തൊട്ട് സാവധാനം അടിവെച്ച് കയറുകയാണ് ഈ സ്റ്റോക്ക്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച മാത്രം 6 ശതമാനത്തിലധികം ഉയര്‍ച്ച കുറിക്കാന്‍ കമ്പനിയുടെ ഓഹരികള്‍ക്ക് സാധിച്ചു. ഓഹരി വിലയിലേക്ക് 267 രൂപ കൂട്ടിച്ചേര്‍ത്ത ഇന്‍ഫോ എഡ്ജ് 4,168 രൂപയിലാണ് തിരശ്ശീലയിട്ടത്. നടപ്പുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയും വെള്ളിയാഴ്ച്ചത്തെ ഗംഭീരപ്രകടനത്തില് തിരുത്തപ്പെട്ടു.
പ്രതിവാര ചാര്‍ട്ടില്‍ അടുത്ത മുന്നേറ്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്‍ഫോ എഡ്ജ് ഇന്ത്യ ലിമിറ്റഡ്.

Image Source: Investing.com
ഹ്രസ്വകാലയളവില്‍ 4,400 രൂപ വരെയ്ക്കും ചവിട്ടിക്കയറാനുള്ള ഊര്‍ജ്ജം ഓഹരികള്‍ക്കുണ്ട്. ശക്തമായ വോളിയം പിന്‍ബലം ഇക്കാര്യം സ്ഥിരീകരിക്കുന്നു. വെള്ളിയാഴ്ച്ച മാത്രം 1.68 ദശലക്ഷം ഇന്‍ഫോ എഡ്ജ് ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. കഴിഞ്ഞ മൂന്നു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വോളിയമാണിതെന്ന കാര്യവും പ്രത്യേകം പരാമര്‍ശിക്കണം.
ഇതേസമയം, റാലി തുടങ്ങിയെന്ന് കരുതി ട്രേഡര്‍മാര്‍ ചാടിക്കയറി ഈ സ്റ്റോക്ക് വാങ്ങരുത്. 4,000 രൂപയിലേക്ക് തിരുത്തല്‍ സംഭവിക്കും വരെ കാത്തിരിക്കുന്നതാണ് ഉചിതം. സമീപകാലത്തെ സ്വിങ് താഴ്ച്ചയായ 3,700 രൂപയില്‍ സ്റ്റോപ്പ് ലോസും കരുതണം.
സീ എന്റര്ടെയ്ന്മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ്
മീഡിയ രംഗത്തുനിന്നുള്ള സ്മോള്‍ കാപ്പ് കമ്പനിയാണ് സീ എന്റര്ടെയ്ന്മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ്. വിപണി മൂല്യം 17,178 കോടി രൂപ. ദീര്‍ഘകാലമായി അവരോഹണ പാതയിലായിരുന്നു സ്റ്റോക്ക്. എന്നാല്‍ വീഴ്ച്ച പരമ്പരയ്ക്ക് വിരാമമായി. ട്രെന്‍ഡ് റിവേഴ്സലിനുള്ള സൂചനയാണ് സീ എന്റര്ടെയ്ന്മെന്റ് ഓഹരികള്‍ ഇപ്പോള്‍ നല്‍കുന്നത്.
കഴിഞ്ഞ 52 ആഴ്ച്ചക്കിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ച ശേഷം പ്രതിദിന ചാര്‍ട്ടില്‍ 'ബുള്ളിഷ് എന്‍ഗള്‍ഫിങ്' കാന്‍ഡില്‍സ്റ്റിക്ക് പാറ്റേണ്‍ ഏറ്റവുമൊടുവില്‍ സ്റ്റോക്ക് വരച്ചുകാട്ടുകയാണ്. വെള്ളിയാഴ്ച്ച മാത്രം 6 ശതമാനത്തിലധികം ഉയര്‍ച്ച സീ എന്റര്ടെയ്ന്മെന്റ് ഓഹരികള്‍ കയ്യടക്കി. 175 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ച കമ്പനി 190 രൂപയിലാണ് ദിനം പൂര്‍ത്തിയാക്കിയത്.

Image Source: Investing.com
പ്രതിവാര ചാര്‍ട്ടിലെ 'ഡബിള്‍ ബോട്ടം' പാറ്റേണും സീ എന്റര്‍ടെയ്ന്‍മെന്റിലെ ഉയര്‍ച്ചയ്ക്കുള്ള സൂചന വിളിച്ചോതുന്നുണ്ട്. നിലവില്‍ അമിതമായി വില്ക്കപ്പെട്ട നിലയിലാണ് ഓഹരികള്‍ ഉള്ളത്. ഇവ മൂന്നും ചേര്‍ത്തുവായിച്ചാല്‍ സീ എന്റര്ടെയ്ന്മെന്റ് ഓഹരികളില്‍ ട്രെന്ഡുമാറ്റം സംഭവിക്കുമെന്ന് അടിവരയിട്ട് പറയാം. ഹ്രസ്വകാലയളവില്‍ 200 രൂപയിലേക്ക് തിരിച്ചെത്താനായിരിക്കും സ്റ്റോക്ക് ശ്രമിക്കുക.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
