ഓട്ടോ, ഐടി ഓഹരികളുടെ പിന്തുണയോടെ തുടർച്ചയായ മൂന്നാം ആഴ്‌ചയിലും വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. ഐഷർ മോട്ടോഴ്‌സ് ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചു. രാവിലത്തെ നേട്ടം നിലനിർത്താനായില്ലെങ്കിലും വെള്ളിയാഴ്ച ഉയർന്ന നേട്ടത്തോടെ തന്നെയാണ് വിപണി വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 178 പോയിൻറ് അഥവാ 0.50 ശതമാനം ഉയർന്ന് 36,021 ലെത്തി. നിഫ്റ്റി 50 സൂചിക 52 പോയിൻറ് അഥവാ 0.49 ശതമാനം ഉയർന്ന് 10,603 ൽ ക്ലോസ് ചെയ്തു.
നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ് സൂചികകൾ ഇന്ന് 0.66 ശതമാനവും 0.22 ശതമാനവും ഉയർന്നു. നിഫ്റ്റി ഐടി സൂചികയാണ് ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച സൂചിക. 1.08 ശതമാനം ഉയർന്നു. നിഫ്റ്റി റിയൽറ്റി (1.02 ശതമാനം), നിഫ്റ്റി ഓട്ടോ (0.99 ശതമാനം) എന്നിങ്ങനെ നേട്ടം കൈവരിച്ചു. അതേസമയം, നിഫ്റ്റി പിഎസ്‌യു ബാങ്ക് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച സൂചികയായി. ഐഷർ മോട്ടോഴ്‌സ്, അദാനി പോർട്സ്, ഭാരതി എയർടെൽ, ഹീറോ മോട്ടോകോർപ്പ്, എൻടിപിസി എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ.

ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ഇൻഡസ് ഇൻഡ് ബാങ്ക്, സീ എന്റർടൈൻമെന്റ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. 1,894.50 കോടി രൂപ ഇന്റൽ ടെക്‌നോളജി ജിയോ പ്ലാറ്റ്‌ഫോമിൽ 0.39 ശതമാനം ഓഹരികളിൽ നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില ഒരു ശതമാനത്തിലധികം ഉയർന്നു. മൂന്ന് മാസത്തിനുള്ളിൽ റിലയൻസിലെ പന്ത്രണ്ടാമത്തെ വലിയ നിക്ഷേപമാണിത്.
8,900 കോടി രൂപയുടെ മിസൈലുകൾ, വെടിമരുന്ന്, ആയുധ സംവിധാനങ്ങൾ എന്നിവ ഏറ്റെടുക്കാൻ സർക്കാർ അനുമതി നൽകിയതിനെത്തുടർന്ന് വെള്ളിയാഴ്ച പ്രതിരോധ ഓഹരികൾ ഉയർന്നു. ഗ്രൂപ്പ് പുന:സംഘടന പ്രഖ്യാപിച്ചതിനെത്തുടർന്ന് മദർസൺ സുമിയുടെ ഓഹരികൾ വെള്ളിയാഴ്ച തുടക്കത്തിൽ 9 ശതമാനം ഇടിഞ്ഞു. ആഭ്യന്തര വയറിംഗ് ഹാർനെസ് (ഡിഡബ്ല്യുഎച്ച്) ബിസിനസിനെ ഒരു പുതിയ കമ്പനിയായി മാറ്റുമെന്ന് കമ്പനി അറിയിച്ചു. 851 എൻഎസ്‌ഇ ഓഹരികൾ നേട്ടത്തോടെ അവസാനിച്ചപ്പോൾ ഇന്ന് 958 ഓഹരികൾ നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
