ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 61.13 പോയിൻറ് ഉയർന്ന് 38,470.61 ലും നിഫ്റ്റി 18 പോയിൻറ് ഉയർന്ന് 11,269 ലുമാണ് ക്ലോസ് ചെയ്തത്. ഏകദേശം 1160 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ, 1217 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 167 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
യെസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്സിഎൽ ടെക്, ടിസിഎസ് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ സീ എന്റർടൈൻമെന്റ്, ഹിൻഡാൽകോ, ഭാരതി ഇൻഫ്രാടെൽ, വേദാന്ത, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയ്ക്കാണ് ഇന്ന് നഷ്ടം നേരിട്ടത്.

മേഖല സൂചികകളിൽ ഫാർമ, എഫ്എംസിജി, പിഎസ്‌യു ബാങ്ക് ഓഹരികൾ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ എനർജി, ഇൻഫ്ര, മെറ്റൽ എന്നിവ താഴ്ന്ന നിലയിലാണ് ക്ലോസ് ചെയ്തത്. മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകളും ഇന്ന് നേരിയ നേട്ടം കൈവരിച്ചു. സ്വകാര്യമേഖല ബാങ്കായ ബന്ദൻ ബാങ്കിന്റെ ഓഹരികൾ ഇന്ന് 4.8 ശതമാനം ഉയർന്നു. മിറ്റ്സുയി സുമിറ്റോമോയ്ക്ക് ശേഷം മാക്സ് ഫിനാൻഷ്യൽ സർവീസസ് ഓഹരി വില ഇന്ന് മൂന്ന് ശതമാനത്തിലധികം ഉയർന്നു.
ഫീനിക്സ് മിൽസ്, അപ്പോളോ ഹോസ്പിറ്റൽസ് എന്നിവയുടെ ഓഹരികൾ 1-2 ശതമാനം ഇടിഞ്ഞു. പൊട്ടാസ്യം ക്ലോറൈഡ് എക്സ്റ്റെൻഡഡ്-റിലീസ് ടാബ്‌ലെറ്റുകൾക്ക് യുഎസ്‌എഫ്‌ഡിഎ അംഗീകാരം ലഭിച്ചതിനെത്തുടർന്ന് ഗ്രാനുൾസ് ഇന്ത്യ ഓഹരി വില 4 ശതമാനം ഉയർന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications