ഓഹരി വിപണികളായ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്‌ഇ) എന്നിവയ്ക്ക് ഇന്ന് (ഏപ്രിൽ 6) അവധി. മഹാവീർ ജയന്തി പ്രമാണിച്ചാണ് വിപണിയ്ക്ക് ഇന്ന് അവധി. ഓഹരി വിപണിയ്ക്ക് പുറമേ ഡെറ്റ്, ഫോറെക്സ്, കമ്മോഡിറ്റി മാർക്കറ്റുകൾക്കും ഇന്ന് അവധിയാണ്. വ്യാപാരം ഏപ്രിൽ 7 ചൊവ്വാഴ്ച സാധാരണ സമയത്ത് തന്നെ പുനരാരംഭിക്കും. ഏപ്രിൽ 10 ന് ദു:ഖ വെള്ളിയായതിനാൽ അന്നും ഓഹരി വിപണിയ്ക്ക് അവധിയായിരിക്കും.
അതുകൊണ്ട് തന്നെ ഈ ആഴ്ച വിപണികൾ മൂന്ന് ദിവസം മാത്രമേ പ്രവർത്തിക്കുകയുള്ളൂ. സർക്കാർ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൌൺ മൂലം ആഭ്യന്തര ഓഹരി വിപണിയിൽ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച എൻഎസ്‌ഇ നിഫ്റ്റി 50 സൂചിക 2.06 ശതമാനം ഇടിഞ്ഞ് 8,083.8 ലും എസ് ആന്റ് പി ബിഎസ്‌ഇ സെൻസെക്സ് 2.39 ശതമാനം കുറഞ്ഞ് 27,590.95 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പത്തു വർഷത്തെ ബെഞ്ച്മാർക്ക് ബോണ്ട് വരുമാനം 6.31 ശതമാനമായി അവസാനിച്ചപ്പോൾ രൂപ ഡോളറിനെതിരെ 76.23ൽ എത്തി.

ബാങ്കിംഗുമായി ബന്ധപ്പെട്ട മറ്റ് പ്രധാന പ്രവർത്തനങ്ങളുടെ ദൈർഘ്യം നിലനിർത്തിക്കൊണ്ടുതന്നെ സർക്കാർ ബോണ്ട്, ഫോറെക്സ് മാർക്കറ്റുകൾ എന്നിവയുടെ മാർക്കറ്റ് സമയത്തിൽ മാറ്റം വരുത്തുമെന്ന് റിസർവ് ബാങ്ക് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്, ഏപ്രിൽ 7 മുതൽ ജി-സെക്കന്റുകളുടെ വിൽപ്പനയും വാങ്ങലും ഉൾപ്പെടെയുള്ള മാർക്കറ്റ് പ്രവർത്തനങ്ങൾ രാവിലെ 10 മണിയോടെ ആരംഭിച്ച് ഉച്ചയ്ക്ക് 2 മണിക്ക് അവസാനിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിക്കാണ് നേരത്തെ വ്യാപാരം അവസാനിച്ചിരുന്നത്.
കൊറോണ വൈറസ് മരണവും പുതിയ കേസുകളും കുറയുന്നതിനാൽ ഏഷ്യൻ ഓഹരികൾ തിങ്കളാഴ്ച ഉയർന്നു. ഏഷ്യയിൽ ഓസ്‌ട്രേലിയയുടെ ബെഞ്ച്മാർക്ക് സൂചിക 0.5 ശതമാനവും ജപ്പാനിലെ നിക്കി 0.2 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 1.4 ശതമാനവും ഉയർന്നു. ജപ്പാന് പുറത്തുള്ള എംഎസ്‌സിഐയുടെ ഏഷ്യൻ ഓഹരി സൂചിക 0.1 ശതമാനം ഉയർന്നു. പൊതു അവധിയെ തുടർന്ന് ചൈന മാർക്കറ്റുകൾ അടച്ചിരിക്കുകയാണ്. ചരക്കുകളിൽ ബ്രെൻറ് ക്രൂഡ് ഫ്യൂച്ചേഴ്സ് എൽസിഒസി 1 ബാരലിന് 6.2 ശതമാനം അഥവാ 2.13 ഡോളർ ഇടിഞ്ഞ് 31.98 ഡോളറിലെത്തി. യുഎസ് ക്രൂഡ് സിഎൽസി 1 7.4 ശതമാനം അഥവാ 2.12 ഡോളർ കുറഞ്ഞ് 26.12 ഡോളറിലെത്തി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications