ഏഴ് ദിവസത്തെ തുടർച്ചയായ കുതിപ്പിന് ശേഷം ഓഹരി വിപണിയിൽ ഇന്ന് ഇടിവ്. സെൻസെക്സ് 53.73 പോയിൻറ് അഥവാ 0.13 ശതമാനം ഇടിഞ്ഞ് 40248.23 പോയിന്റിലാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിഫ്റ്റി 24.10 പോയിന്റ് കുറഞ്ഞ് 11917.20 ൽ എത്തി. ഏകദേശം 996 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ, 1448 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 178 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ബജാജ് ഫിനാൻസ്, യെസ് ബാങ്ക്, ഭാരതി എയർടെൽ എന്നിവയാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. സീ എന്റർടൈൻമെന്റ്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവ ഇന്ന് നഷ്ട്ടത്തിലായിരുന്നു.

ജ്വല്ലറി ബിസിനസിലെ വളർച്ചയെത്തുടർന്ന് രണ്ടാം പാദ ലാഭത്തിൽ 1.8 ശതമാനം വളർച്ചയാണ് ടൈറ്റാൻ കമ്പനി ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇത് കമ്പനിയുടെ വരുമാനത്തിന്റെ 80 ശതമാനം സംഭാവന ചെയ്യുന്നു. 2018 സെപ്റ്റംബർ പാദത്തിലെ കമ്പനിയുടെ ലാഭം 314.4 കോടി രൂപയായിരുന്നു. ടെക് മഹീന്ദ്രയുടെ അറ്റാദായം 17 ശതമാനം ഉയർന്ന് 1,124 കോടി രൂപയായി. വരുമാനം 4.8 ശതമാനം ഉയർന്ന് 9,070 കോടി രൂപയാണ് കമ്പനി നേടിയിരിക്കുന്നത്.
ടാറ്റ മോട്ടോഴ്‌സ് ഒക്ടോബർ ഓട്ടോ സെയിൽസ് 20.4 ശതമാനം ഇടിഞ്ഞ് 8,168 യൂണിറ്റിലെത്തി. ജാഗ്വാർ യുകെയിലെ വിൽപ്പന 27.3 ശതമാനം ഇടിഞ്ഞ് 2,416 യൂണിറ്റായി. ടാറ്റാ മോട്ടോഴ്സിന്റെ ഓഹരി വില ഇത് ബാധിക്കുകയും ചെയ്തു.
malayalam.goodreturns.in
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
