ഓഹരികള്‍ ഇരട്ടിക്കും! ഈമാസം സ്‌റ്റോക്ക് സ്പ്ലിറ്റ് പ്രഖ്യാപിച്ച 5 കമ്പനികള്‍ ഇതാ; കൈവശമുണ്ടോ?

ഓഹരികളുടെ ആകെ എണ്ണം വര്‍ധിക്കുന്നതിലുടെ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ വ്യാപാര ഇടപാടുകള്‍ എളുപ്പമാകുമെന്നതാണ് കമ്പനികളെ ഓഹരി വിഭജനത്തിന് പ്രേരിപ്പിക്കുന്നത്. ചെറുകിട നിക്ഷേപകരെ കൂടി ആകര്‍ഷിക്കുകയെന്നതും ഓഹരി വിഭജനത്തിന് കമ്പനികളെ പ്രേരിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ ജൂണ്‍ മാസത്തില്‍ ഓഹരി വിഭജനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള 5 കമ്പനികളെയാണ് ചുവടെ ചേര്‍ക്കുന്നത്.

ഡിവിഡന്റ് വര്‍ധിക്കുമോ ?

ഡിവിഡന്റ് വര്‍ധിക്കുമോ ?

കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് പിന്നീട് കമ്പനിയില്‍ നിന്നും ലഭിച്ചേക്കാവുന്ന ലാഭവിഹിതത്തിലും (Dividend) വര്‍ധനയുണ്ടാകുമോയെന്ന് ചിന്തിക്കുകയാണെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. കാരണം, ഓഹരിയുടെ മുഖവിലയുടെ (Face Value) അടിസ്ഥാനത്തിലാണ് ലാഭവിഹിതം കമ്പനികള്‍ പ്രഖ്യാപിക്കുന്നത് അതിനാല്‍ വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല. ചുരുക്കത്തില്‍ കമ്പനിയുടെ മൊത്തം വിപണി മൂല്യത്തില്‍ (Market Capitalisation) മാറ്റം വരുന്നില്ല. എന്നാല്‍, ആകെ ഓഹരികളുടെ എണ്ണം മാത്രം വര്‍ധിക്കുകയും ചെയ്യും.

ജിജി എന്‍ജിനീയറിംഗ്

ജിജി എന്‍ജിനീയറിംഗ്

ഡീസല്‍ ജനറേറ്ററുകളുടെ വ്യാപാര രംഗത്തുള്ള നാനോ കാപ് കമ്പനിയാണ് ജിജി എന്‍ജിനീയറിംഗ്. ഇപ്പോള്‍ 2 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ളതായി വിഭജിക്കുമെന്നാണ് കമ്പനി നേതൃത്വം അറിയിച്ചത്. ഇതുപ്രകാരം കൈവശമുള്ള ഒരു ഓഹരി 2 എണ്ണമായി വര്‍ധിക്കും. ഇതിനുള്ള സ്പ്ലിറ്റ് തീയതി ഈമാസം 8-നാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇന്നു രാവിലെ ജിജി എന്‍ജിനീയറിംഗിന്റെ (BSE: 540614) ഓഹരികള്‍ 5.02 രൂപ നിലവാരത്തിലാണ് നില്‍ക്കുന്നത്. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന നിലവാരം 30 രൂപയും താഴ്ന്ന നിലവാരം 4.80 രൂപയുമാണ്. കമ്പനിയുടെ വിപണി മൂല്യം 25.9 കോടിയും ഓഹരിയുടെ ബുക്ക് വാല്യൂ 3.04 രൂപ നിരക്കിലുമാണ്.

അശ്‌നിഷാ ഇന്‍ഡസ്ട്രീസ്

അശ്‌നിഷാ ഇന്‍ഡസ്ട്രീസ്

വിവിധ സ്റ്റീല്‍ ഉത്പന്നങ്ങളുടെ വ്യാപാരം നടത്തുന്ന നാനോ കാപ് കമ്പനിയാണ് അശ്‌നിഷാ ഇന്‍ഡസ്ട്രീസ്. നിലവില്‍ 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ളതായി വിഭജിക്കുമെന്നാണ് കമ്പനി നേതൃത്വം അറിയിച്ചത്. ഇതുപ്രകാരം കൈവശമുള്ള ഒരു ഓഹരി 10 എണ്ണമായി വര്‍ധിക്കും. ഇതിനുള്ള സ്പ്ലിറ്റ് തീയതി ജൂണ്‍ 23-നാണ് നിശ്ചയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം 17.4 രൂപയിലാണ് അശ്‌നിഷാ ഇന്‍ഡസ്ട്രീസ് (BSE: 541702) ഓഹരികള്‍ ക്ലോസ് ചെയ്തത്. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 20.3 രൂപയും താഴ്ന്ന വില 4.35 രൂപയുമാണ്. കമ്പനിയുടെ വിപണി മൂല്യം 5.27 കോടിയാണ്. എന്നാല്‍ ഓഹരിയുടെ ബുക്ക് വാല്യൂ 148 രൂപയെന്നതും ശ്രദ്ധേയം.

ദര്‍ശന്‍ ഓര്‍ണ

ദര്‍ശന്‍ ഓര്‍ണ

സ്വര്‍ണം, വെള്ളി ആഭരണങ്ങളുടെ വ്യാപാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന നാനോ കാപ് കമ്പനിയാണ് ദര്‍ശന്‍ ഓര്‍ണ. ഇപ്പോള്‍ 10 രൂപ മുഖവിലയുള്ള ഓഹരി 2 രൂപ മുഖവിലയുള്ളതായി വിഭജിക്കുമെന്നാണ് കമ്പനി നേതൃത്വം പ്രഖ്യാപിച്ചത്. ഇതുപ്രകാരം കൈവശമുള്ള ഒരു ഓഹരി 5 എണ്ണമായി വര്‍ധിക്കും. ഇതിനുള്ള സ്പ്ലിറ്റ് തീയതി ജൂണ്‍ 16-നാണ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം ദര്‍ശന്‍ ഓര്‍ണ (BSE: 539884) ഓഹരികള്‍ ഇന്ന് രാവിലെ 28.9 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ കൂടിയ വില 150 രൂപയും കുറഞ്ഞ വില 20.2 രൂപയുമാണ്. കമ്പനിയുടെ വിപണി മൂല്യം 28.9 കോടിയും ഓഹരിയുടെ ബുക്ക് വാല്യൂ 13 രൂപയുമാണ്.

സാധന ബ്രോഡ്കാസ്റ്റ്

സാധന ബ്രോഡ്കാസ്റ്റ്

ടെലിവിഷന്‍ ചാനലുകളും സീരിയല്‍, വാര്‍ത്ത, സംഗീത പരിപാടികളും പരസ്യചിത്ര നിര്‍മാണത്തിലും ശ്രദ്ധയൂന്നീയിരിക്കുന്ന നാനോ കാപ് കമ്പനിയാണ് സാധന ബ്രോഡ്കാസ്റ്റ്. നിലവില്‍ 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ളതായി വിഭജിക്കുമെന്നാണ് കമ്പനി നേതൃത്വം പ്രഖ്യാപിച്ചത്. ഇതുപ്രകാരം കൈവശമുള്ള ഒരു ഓഹരി 10 എണ്ണമായി വര്‍ധിക്കും. ഇതിനുള്ള സ്പ്ലിറ്റ് തീയതി ഈമാസം 10-നാണ് തീരുമാനിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ സാധന ബ്രോഡ്കാസ്റ്റിന്റെ (BSE: 540821) ഓഹരികള്‍ 96 രൂപ നിലവാരത്തിലാണ് നില്‍ക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ കൂടിയ വില 97.2 രൂപയും കുറഞ്ഞ വില 9.65 രൂപയുമാണ്. കമ്പനിയുടെ വിപണി മൂല്യം 96.3 കോടിയും ഓഹരിയുടെ ബുക്ക് വാല്യൂ 14.5 രൂപ നിരക്കിലുമാണ്.

അജന്ത സോയ

അജന്ത സോയ

വനസ്പതിയും മറ്റ് ഭക്ഷ്യഎണ്ണകളും നിര്‍മിക്കുന്ന മൈക്രോ കാപ് കമ്പനിയാണ് അജന്ത സോയ. ഇപ്പോള്‍ 10 രൂപ മുഖവിലയുള്ള ഓഹരി 2 രൂപ മുഖവിലയുള്ളതായി വിഭജിക്കുമെന്നാണ് കമ്പനി നേതൃത്വം അറിയിച്ചത്. ഇതനുസരിച്ച് കൈവശമുള്ള ഒരു ഓഹരി 5 എണ്ണമായി വര്‍ധിക്കും. ഇതിനുള്ള സ്പ്ലിറ്റ് തീയതി ഈമാസം ജൂണ്‍ 16-നാണ് തീരുമാനിച്ചിരിക്കുന്നത്.

ഇന്നു രാവിലെ അജന്ത സോയയുടെ (BSE: 519216) ഓഹരികള്‍ 259 രൂപ നിലവാരത്തിലാണ് നില്‍ക്കുന്നത്. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 347 രൂപയും താഴ്ന്ന വില 100 രൂപയുമാണ്. കമ്പനിയുടെ വിപണി മൂല്യം 417 കോടിയും ഓഹരിയുടെ ബുക്ക് വാല്യൂ 76.5 രൂപ നിരക്കിലുമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X