ഓഹരികളുടെ ആകെ എണ്ണം വര്‍ധിക്കുന്നതിലുടെ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ വ്യാപാര ഇടപാടുകള്‍ എളുപ്പമാകുമെന്നതാണ് കമ്പനികളെ ഓഹരി വിഭജനത്തിന് പ്രേരിപ്പിക്കുന്നത്. ചെറുകിട നിക്ഷേപകരെ കൂടി ആകര്ഷിക്കുകയെന്നതും ഓഹരി വിഭജനത്തിന് പ്രേരിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ ഈയാഴ്ചയില്‍ ഓഹരി വിഭജനം നടപ്പാക്കുന്ന 3 കമ്പനികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് പിന്നീട് കമ്പനിയില്‍ നിന്നും ലഭിച്ചേക്കാവുന്ന ലാഭവിഹിതത്തിലും വര്‍ധനയുണ്ടാകുമോയെന്ന് ചിന്തിക്കുകയാണെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. കാരണം, ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ് ലാഭവിഹിതം കമ്പനികള്‍ പ്രഖ്യാപിക്കുന്നത് അതിനാല്‍ വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല. ചുരുക്കത്തില്‍ കമ്പനിയുടെ മൊത്തം വിപണി മൂല്യത്തില്മാറ്റം വരുന്നില്ല. എന്നാല്‍, ആകെ ഓഹരികളുടെ എണ്ണം മാത്രം വര്‍ധിക്കുകയും ചെയ്യും.
ദര്ശന് ഓര്‍ണ
ആഭരണങ്ങളുടെ വ്യാപാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന നാനോ കാപ് കമ്പനിയാണ് ദര്ശന് ഓര്‍ണ. ഇപ്പോള്‍ 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി വിഭജിക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്്. ഇതിനുള്ള സ്പ്ലിറ്റ് തീയതി ജൂണ്‍ 16-നാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം വെള്ളിയാഴ്ച 32.4 രൂപ നിലവാരത്തിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്.
കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ദര്ശന് ഓര്‍ണ (BSE: 539884) ഓഹരിയുടെ കൂടിയ വില 150 രൂപയും കുറഞ്ഞ വില 20.2 രൂപയുമാണ്. കമ്പനിയുടെ വിപണി മൂല്യം 28.9 കോടിയും ഓഹരിയുടെ ബുക്ക് വാല്യൂ 13 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരി 23 ശതമാനം മുന്നേറിയെങ്കിലും 3 മാസത്തിനിടെ ഓഹരി വിലയില്‍ 73 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.
ഗാലക്ടികോ കോര്‍പറേറ്റ്
മെര്‍ച്ചന്റ് ബാങ്കിംഗ് സ്ഥാപനമാണ് ഗാലക്ടികോ കോര്‍പറേറ്റ് സര്‍വീസസ്. അടുത്തിടെ ഓഹരി വിഭജിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ളതായി വിഭജിക്കുമെന്നാണ് കമ്പനി നേതൃത്വം അറിയിച്ചത്. ഇതു പ്രകാരം കൈവശമുള്ള ഒരു ഓഹരി 10 എണ്ണമായി വര്‍ധിക്കും. ഇതിനുള്ള സ്പ്ലിറ്റ് തീയതി ജൂണ്‍ 17-നാണ് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം വെള്ളിയാഴ്ച 329 രൂപയിലാണ് ഗാലക്ടികോ കോര്‍പറേറ്റ് (BSE: 542802) ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഈവര്‍ഷം ഇതുവരെയുള്ള കാലയളവിനിടെ ഓഹരിയില്‍ 684 ശതമാനം മുന്നേറ്റമുണ്ടായിട്ടുണ്ട്. 52 ആഴ്ചയിലെ ഓഹരിയുടെ ഉയര്‍ന്ന വില 339 രൂപയും താഴ്ന്ന വില 35.1 രൂപയുമാണ്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 337 കോടിയാണ്.
അജന്ത സോയ
വനസ്പതിയും മറ്റ് ഭക്ഷ്യഎണ്ണകളും നിര്‍മിക്കുന്ന മൈക്രോ കാപ് കമ്പനിയാണ് അജന്ത സോയ. ഇപ്പോള്‍ 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 2 രൂപ മുഖവിലയുള്ള 5 എണ്ണമായി വിഭജിക്കുമെന്നാണ് കമ്പനി നേതൃത്വം അറിയിച്ചത്. ഇതിനുള്ള സ്പ്ലിറ്റ് തീയതി ഈമാസം ജൂണ്‍ 16-നാണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം കഴിഞ്ഞയാഴ്ച 253.55 രൂപ നിലവാരത്തിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. 52 ആഴ്ച കാലയളവിലെ അജന്ത സോയയുടെ (BSE: 519216) ഓഹരിയുടെ ഉയര്‍ന്ന വില 347 രൂപയും താഴ്ന്ന വില 100 രൂപയുമാണ്. കമ്പനിയുടെ വിപണി മൂല്യം 417 കോടിയും ഓഹരിയുടെ ബുക്ക് വാല്യൂ 76.5 രൂപ നിരക്കിലുമാണ്. കഴിഞ്ഞ 3 മാസത്തിനിടെ ഓഹരിയില്‍ 18 ശതമാനം മുന്നേറ്റം രേഖപ്പെടുത്തി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
