വരുന്നയാഴ്ച ഓഹരി വിഭജനം നടത്തുന്ന 2 സ്മോള്‍ കാപ് കമ്പനികള്‍; പക്കലുണ്ടോ?

ഓഹരിയുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയും. കമ്പനി ഓഹരിയുടെ ലിക്വിഡിറ്റിയെ ഇത് ബാധിക്കുകയും ചെയ്യും.

ഈയൊരു പശ്ചാത്തലത്തിലാണ് ഓഹരി വിഭജനം കമ്പനികള്‍ പ്രധാനമായും പരിഗണിക്കുന്നത്. ഇങ്ങനെ ഓഹരികള്‍ വിഭജിക്കുമ്പോള്‍ ഓഹരിവില കുറയുകയും ചെറുകിട നിക്ഷേപകരില്‍ താല്‍പര്യം വര്‍ധിക്കുകയും തത്ഫലമായി ഇടപാടുകള്‍ കൂടുകയും ചെയ്യും. പിന്നാലെ ഓഹരി വിലയില്‍ വര്‍ധനയും ഉണ്ടായേക്കാം. ജൂലൈ രണ്ടാം ആഴ്ചയില്‍ ഓഹരി വിഭജനം നടത്തുന്ന 2 കമ്പനികളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

രാധേ ഡെവലപ്പേര്‍സ്

രാധേ ഡെവലപ്പേര്‍സ്

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് രാധേ ഡെവലപ്പേര്‍സ് (ഇന്ത്യ) ലിമിറ്റഡ്. കഴിഞ്ഞ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷമാണ് 10:1 അനുപാതത്തില്‍ ഓഹരി വിഭജനം നടത്തുമെന്ന് പ്രഖ്യാപിച്ചത്. അതായത് കൈവശം 10 രൂപ മുഖവിലയുള്ള ഒരു ഓഹരി വിഭജിച്ച് 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി മാറും. ഇതിനുള്ള സ്പ്ലിറ്റ് തീയതി ജൂലൈ 14-നാണ് നിശ്ചയിച്ചിരിക്കുന്നത്.

ഓഹരി-1

അതേസമയം കഴിഞ്ഞ ദിവസം 5 ശതമാനത്തോളം ഇടിഞ്ഞ് 224.40 രൂപയിലാണ് രാധേ ഡെവലപ്പേര്‍സ് (BSE : 531273) ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ സ്‌മോള്‍ കാപ് ഓഹരിയില്‍ 23 ശതമാനം നേട്ടം കൈവരിച്ചിട്ടുണ്ട്. ഒരു വര്‍ഷക്കാലയളവിലാകട്ടെ 2,267 ശതമാനമെന്ന സ്വപ്‌നക്കുതിപ്പാണ് ഓഹരി രേഖപ്പെടുത്തിയത്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 360 രൂപയും താഴ്ന്ന വില 9.30 രൂപയുമാണ്.

സ്റ്റീല്‍ എക്‌സ്‌ചേഞ്ച്

സ്റ്റീല്‍ എക്‌സ്‌ചേഞ്ച്

ഉരുക്കും അനുബന്ധ ഉത്പന്നങ്ങളുടേയും നിര്‍മാണത്തിലും വ്യാപാരത്തിലും പ്രവര്‍ത്തനം കേന്ദ്രീകരിച്ച സ്മോള്‍ കാപ് കമ്പനിയാണ് സ്റ്റീല്‍ എക്സ്ചേഞ്ച് (ഇന്ത്യ) ലിമിറ്റഡ്. ഊര്‍ജ മേഖലയിലും കമ്പനിക്ക് സംരംഭങ്ങളുണ്ട്. ഇതിനിടെ 10:1 അനുപാതത്തില്‍ ഓഹരി വിഭജനം നടത്തുമെന്ന് കമ്പനി നേതൃത്വം അറിയിച്ചു. അതായത് കൈവശം 10 രൂപ മുഖവിലയുള്ള ഒരു ഓഹരി വിഭജിച്ച് 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി മാറും. ഇതിനുള്ള സ്പ്ലിറ്റ് തീയതി ജൂലൈ 12-നും റെക്കോഡ് തീയതി 13-നുമാണ് തീരുമാനിച്ചിരിക്കുന്നത്.

ഓഹരി-2

വെള്ളിയാഴ്ച 5 ശതമാനത്തോളം ഉയര്‍ന്ന് 216 രൂപയിലാണ് സ്റ്റീല്‍ എക്‌സ്‌ചേഞ്ച് ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചു. ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ കൂടിയ വില 264 രൂപയും താഴ്ന്ന വിലനിലവാരം 66 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ സ്റ്റീല്‍ എക്‌സ്‌ചേഞ്ച് (BSE: 534748, NSE : STEELXIND) ഓഹരിയില്‍ 48 ശതമാനവും ഒരു വര്‍ഷത്തിനിടയില്‍ 218 ശതമാനം നേട്ടവും നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.

സമാനമായി 2019, 2020, 2021 വര്‍ഷങ്ങളിലെ ജൂലൈ- ഡിസംബര്‍ കാലയളവില്‍ ഈ ഓഹരി യഥാക്രമം 109 %, 81 %, 150 % വീതവും മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്.

ഡിവിഡന്റ് വര്‍ധിക്കുമോ ?

ഡിവിഡന്റ് വര്‍ധിക്കുമോ ?

കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് കമ്പനിയില്‍ നിന്നും പിന്നീട് ലഭിച്ചേക്കാവുന്ന ഡിവിഡന്റിലും വര്‍ധന ഉണ്ടാകുമോയെന്നാണ് ചിന്തിക്കുന്നതെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ് ലാഭവിഹിതം പ്രഖ്യാപിക്കുന്നത്. വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല. എന്നാല്‍, ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X