കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേൺ നൽകിയ പൊതുമേഖലാ ഓഹരികളിലൊന്നാണ് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (ഭെൽ). എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളാണ് വലിയ മുന്നേറ്റം നടത്താൻ ഓഹരിക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ 1.5 ശതമാനം വളർച്ച മാത്രമാണ് പൊതുമേഖലാ ഓഹരി നേടിയത്. അതോടെ നിക്ഷേപകരെല്ലാം ആശങ്കയിലാണ്. എന്നാൽ ആശങ്ക വേണ്ടെന്നും ഭെൽ ഓഹരി വരും ദിവസങ്ങളിൽ മികച്ച നേട്ടമുണ്ടാക്കുമെന്നാണ് ടെക്നിക്കൽ അനലിസ്റ്റും മാർക്കറ്റ് വിദഗ്ദനുമായ കുനാൽ ബോത്ര പറയുന്നത്. എന്താണ് കാരണമെന്ന് നമുക്ക് പരിശോധിക്കാം.
ഓഹരി വില
എൻഎസ്ഇയിൽ 270 രൂപ എന്ന നിരക്കിലാണ് വെള്ളിയാഴ്ച ഭാരത് ഹെവി ഇലക്ട്രിക്കൽസ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. അഞ്ച് ദിവസത്തിനിടെ 1.31 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ 2.86 ശതമാനം മുന്നേറ്റം മാത്രമാണ് പൊതുമേഖലാ ഓഹരി നേടിയത്. അതേസമയം 2024-ൽ ഇതുവരെ 36 ശതമാനം നേട്ടമുണ്ടാക്കാൻ ഭെൽ ഓഹരിക്ക് സാധിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 106.66 ശതമാനം മുന്നേറ്റത്തോടെ മൾട്ടിബാഗർ റിട്ടേൺ നിക്ഷേപകർക്ക് നൽകാൻ ഭെൽ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 527.18 ശതമാനം വളർച്ചയാണ് 5 വർഷം കൊണ്ട് ഓഹരി നേടിയത്. 335.35 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 113.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

6100 കോടിയുടെ ഓർഡർ
800 മെഗാവാട്ട് സിപാറ്റ് സൂപ്പർ ക്രിറ്റിക്കൽ തെർമൽ പവർ പ്രോജക്റ്റ് സ്ഥാപിക്കുന്നതിന് പൊതുമേഖലാ വൈദ്യുതി ഉൽപ്പാദന കമ്പനിയായ നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്നും പുതിയ കരാർ ഭെല്ലിന് ലഭിച്ചിരുന്നു 6100 കോടി രൂപയുടേതാണ് കരാർ. അതോടൊപ്പം തന്നെ 80 വന്ദേ ഭാരത് ട്രെയിൻ സെറ്റുകൾ നിർമ്മിക്കുന്നതിനും അടുത്ത 35 വർഷത്തേക്ക് പരിപാലിക്കുന്നതിനുമായി 24000 കോടി രൂപയുടെ കരാറും ഭെൽ നേടിയട്ടുണ്ട്.
ടാർഗെറ്റ് വില
282 രൂപ ടാർഗെറ്റ് വിലയോടെ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ഓഹരി വാങ്ങാമെന്നാണ് കുനാൽ ബോത്ര ശുപാർശ ചെയ്യുന്നത്. സ്റ്റോപ്പ് ലോസ് 266 രൂപയിലായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഡിവിഡൻ്റ് ചരിത്രം
ഈ വർഷം ഓഗസ്റ്റിൽ ഭെൽ 0.25 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. അതുപോലെ, 2022-ലും 2023-ലും പൊതുമേഖലാ സ്ഥാപനം 0.40 രൂപ വീതം ലാഭവിഹിതം നൽകി. കമ്പനി 2019-ൽ 0.80 രൂപയും 1.20 രൂപയും ലാഭവിഹിതം പ്രഖ്യാപിച്ചു. നിലവിലെ വിപണി വിലയിൽ ഭെല്ലിൻ്റെ ലാഭവിഹിതം 0.092 ശതമാനമാണ്.

ഭാരത് ഹെവി ഇലക്ട്രിക്കൽസ്
1964ൽ സ്ഥാപിതമായ കമ്പനി വിവിധ തരം പ്രൊഡക്ടുകളുടെ ഡിസൈനിങ്, എൻജിനീയറിങ്, മാനുഫാക്ചറിങ് എന്നിവ നടത്തുന്നു. പവർ ജനറേഷൻ, ട്രാൻസ്പോർട്ടേഷൻ, റിന്യൂവബിൾ എനർജി തുടങ്ങിയ മേഖലകൾക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നു.
ഓഹരി പങ്കാളിത്തം
ലഭ്യമായ പുതിയ വിവരങ്ങൾ പ്രകാരം പ്രമോട്ടർ 63.17% ഓഹരികൾ ഹോൾഡ് ചെയ്യുന്നു. 2024 ജൂൺ പാദത്തിൽ, തൊട്ടു മുമ്പത്തെ പാദത്തെ അപേക്ഷിച്ച് പ്രമോട്ടർ ഹോൾഡിങ്ങിൽ മാറ്റമൊന്നും വന്നിട്ടില്ല. കൂടാതെ പ്രമോട്ടർ ഓഹരികളൊന്നും പ്ലെഡ്ജ് ചെയ്തിട്ടില്ല. പബ്ലിക്കിന്റെ കൈവശം 12.71% ഓഹരികളാണുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FII) 9.1%, മ്യൂച്വൽ ഫണ്ടുകൾ 5.36% മറ്റുള്ളവർ 9.7% എന്നിങ്ങനെയാണ് ഓഹരി പങ്കാളിത്തം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ചെന്നൈ-ബെംഗളൂരു ഹൈസ്പീഡ് റെയിൽ: ടെൻഡർ നടപടികൾ വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുക്കുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications