ഏപ്രിൽ 29 ചൊവ്വാഴ്ച ബിഎസ്ഇയിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളിലൊന്നാണ് ഇന്ദ്രപ്രസ്ഥ ഗ്യാസ്. അതോടെ തുടർച്ചയായ രണ്ടാം സെഷനിലേക്കും നേട്ടം തുടരാൻ ഓഹരിക്ക് സാധിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ഇന്ദ്രപ്രസ്ഥ ഗ്യാസ് ഓഹരി വില ഏകദേശം 8 ശതമാനം ഉയർന്നു. എന്താണ് ഓഹരിയുടെ മുന്നേറ്റത്തിന്‍റെ കാരണമെന്നും ഓഹരിയുടെ പ്രവർത്തനം എങ്ങനെയാണെന്നും നമുക്ക് പരിശോധിക്കാം.
ക്യു 4 ഫലങ്ങൾ
2025 സാമ്പത്തിക വർഷത്തിന്‍റെ നാലാം പാദത്തിൽ ഇന്ദ്രപ്രസ്ഥ ഗ്യാസിന്‍റെ അറ്റാദായത്തിൽ 9 ശതമാനത്തിന്‍റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 349.23 കോടി രൂപയാണ് അറ്റാദായം. 3932.9 കോടി രൂപയാണ് അറ്റ വിൽപ്പന. വരുമാനം 4,340.50 കോടിയായി.
ഓഹരിയുടെ പ്രവർത്തനം
ബിഎസ്ഇയിൽ 186.20 രൂപ എന്ന നിലയിലാണ് ഇന്ദ്രപ്രസ്ഥ ഗ്യാസ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1 ശതമാനത്തിന്‍റെ ഇടിവ് ഓഹരി നേരിട്ടു. 2024 സെപ്റ്റംബർ 2 ന് ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയായ 285.30 ലും കഴിഞ്ഞ വർഷം നവംബർ 21 ന് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വിലയായ 153.25 ലും എത്തി.
ഓഹരി വാങ്ങണോ..?
ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ്, ഇന്ദ്രപ്രസ്ഥ ഗ്യാസ് ഓഹരിയിൽ ബുള്ളിഷാണ്. 2027 സാമ്പത്തിക വർഷത്തിൽ 2.7 ശതമാനം ഡിവിഡന്‍റ് യീൽഡും 9 ശതമാനം ഇപിഎസ് വളർച്ചയും ഉള്ളതിനാൽ ഓഹരി മുകളിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷയെന്ന് ബ്രോക്കറേജ് വ്യക്തമാക്കി. വരും നാളുകളിൽ ഡൽഹിയിൽ സിഎൻജി വാതകത്തിന്‍റെ വില വർദ്ധിപ്പിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ, അസംസ്കൃത വസ്തുക്കളുടെ വില അടുത്തിടെ കുറഞ്ഞു. ക്രൂഡ് ഓയിൽ, ഹെൻറി ഹബ് സൂചിക വിലകളിലെ ഇടിവും, ഇന്ത്യൻ രൂപയുടെ QoQ മൂല്യത്തിലുണ്ടായ വർധനവും, ഭാവിയിൽ ഗ്യാസ് വില കുറയ്ക്കുകയും ഇന്ദ്രപ്രസ്ഥ ഗ്യാസിന്‍റെ ലാഭം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും മോത്തിലാൽ പറയുന്നു.

ടാർഗെറ്റ് വില
225 രൂപ ടാർഗെറ്റ് വിലയോടെ ഇന്ദ്രപ്രസ്ഥ ഗ്യാസ് ഓഹരി വാങ്ങാമെന്നാണ് മോത്തിലാൽ ശുപാർശ ചെയ്യുന്നത്. നിലവിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 20 മുതൽ 22 ശതമാനം വളർച്ചയെ ഇത് സൂചിപ്പിക്കുന്നു.
അതേസമയം മറ്റൊരു ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസും ഇന്ദ്രപ്രസ്ഥ ഗ്യാസ് ഓഹരി വാങ്ങാൻ ശുപാർശ ചെയ്യുന്നുണ്ട്. സിഎൻജി ഗ്യാസ് ഉപയോഗത്തിലെ വർദ്ധനവ്,
വ്യാവസായിക/വാണിജ്യ വിഭാഗത്തിൽ നിന്നുള്ള വളർച്ച, അടിസ്ഥാന സൗകര്യ വികസനം, ആകർഷകമായ മൂല്യനിർണ്ണയ തുടങ്ങിയ ഘടകങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഓഹരി വാങ്ങാൻ ഐസിഐസിഐ സെക്യൂരിറ്റീസ് ശുപാർശ ചെയ്യുന്നത്. 255 രൂപയാണ് ടാർഗെറ്റ് വില.
ലാഭവിഹിതം
ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് തങ്ങളുടെ ഓഹരി ഉടമകൾക്ക് സ്ഥിരമായി ലാഭവിഹിതം നൽകിവരുന്നു. 2024 ൽ പൊതുമേഖലാ സ്ഥാപനം രണ്ടുതവണ ലാഭവിഹിതം നൽകി - നവംബറിൽ 5.50 രൂപയും സെപ്റ്റംബറിൽ 5 രൂപയും. 2023 ൽ, ഐജിഎൽ നവംബറിൽ യഥാക്രമം 17 രൂപ - 4 രൂപ, മാർച്ചിൽ 10 രൂപ, ഫെബ്രുവരിയിൽ 3 രൂപ എന്നിങ്ങനെ മൊത്തം ലാഭവിഹിതം നൽകി.
ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎല്‍)
ഇന്ത്യയിലെ മുന്‍നിര പ്രകൃതി വാതക വിതരണ കമ്പനിയാണ് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎല്‍). ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന്‍റേയും ബിപിസിഎല്‍, ഗെയില്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടേയും സംയുക്ത സംരംഭമാണിത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ വാതക വിതരണമാണ് കമ്പനിയുടെ പ്രധാന ചുമതല.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ



Click it and Unblock the Notifications