രാജ്യത്തെ ഏറ്റവും വലിയ ഇന്ധന പര്യവേക്ഷകരും ഉത്പാദകരുമാണ് ഓയില്‍ & നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ അഥവാ ഒഎന്‍ജിസി. രാജ്യത്തിന് ആവശ്യമായ ക്രൂഡോയിലിന്‍റെ 57 ശതമാനവും പ്രകൃതി വാതകത്തിന്‍റെ 84 ശതമാനവും ഉത്പാദിപ്പിക്കുന്നു. ഓഹരി വിപണിയിലും മികച്ച പ്രകടനം നടത്താൻ ഒഎന്‍ജിസിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 200 ശതമാനത്തിലധികം ലാഭമാണ് നിക്ഷേപകർക്ക് ഈ പൊതുമേഖലാ ഓഹരി നൽകിയത്. 2026 സാമ്പത്തിക വർഷത്തിലെ ആദ്യ പാദഫലം കഴിഞ്ഞ ദിവസം ഒഎന്‍ജിസി പുറത്ത് വിട്ടിരുന്നു. അതിന് ശേഷം സമ്മിശ്ര പ്രതികരണമാണ് ബ്രോക്കറേജുകളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. നമുക്ക് വിശദമായി പരിശോധിക്കാം.
പാദഫലങ്ങൾ
കമ്പനിയുടെ EBITDA കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2 ശതമാനം കുറഞ്ഞ് 18,657 കോടി രൂപയായി. അറ്റാദായം 24% വർദ്ധിച്ച് 8,024 കോടിയായി. കഴിഞ്ഞ വർഷത്തെയും മുൻ പാദത്തെയും അപേക്ഷിച്ച് ഈ പാദത്തിലെ അസംസ്കൃത വസ്തുക്കളുടെ ഉത്പാദനം 5.24 ദശലക്ഷം മെട്രിക് ടൺ ആയിരുന്നു. ജൂൺ പാദത്തിലെ വാതക ഉൽപാദനം 4.96 ബില്യൺ ക്യുബിക് മീറ്ററായി.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ വ്യാഴാഴ്ച 0.87 ശതമാനം നഷ്ടത്തോടെ 236.60 രൂപയാണ് നിലവിൽ ഒഎന്‍ജിസി ഓഹരിയുടെ വില. കഴിഞ്ഞ ഒരുമാസത്തിനിടെ 3.12 ശതമാനം നഷ്ടം ഓഹരി നേരിട്ടു. അതേസമയം ആറ് മാസത്തെ പ്രകടനം പരിശോധിച്ചാൽ 3 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ടെന്ന് കാണാം. 338.75 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ വില 205 രൂപയാണ്.
വിപണി മൂലധനം:2,97,678 കോടി | സ്റ്റോക്ക് പി/ഇ:8.33
ബുക്ക് വാല്യു: 273 രൂപ | ലാഭവിഹിതം: 5.17 ശതമാനം
ROCE: 12.0 % | ROE: 10.6 %

ബ്രോക്കറേജ് വിലയിരുത്തൽ
ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് ഒഎൻജിസി ഓഹരിയുടെ "വാങ്ങൽ" ശുപാർശ നിലനിർത്തി. 360 രൂപയാണ് ടാർഗെറ്റ് വില. ഇത് നിലവിലെ നിലവാരത്തിൽ നിന്ന് 53 ശതമാനം വർദ്ധനവിന് സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. അതേസമയം ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലാദർ, ഓഎൻജിസി ഓഹരിയെ അക്യുമുലേറ്റ്' എന്നതിൽ നിന്ന് 'ബൈ' എന്നതിലേക്ക് അപ്‌ഗ്രേഡ് ചെയ്യ്തു. 273 രൂപയാണ് ടാർഗെറ്റ് വില. നേരത്തെ ടാർഗെറ്റ് വില 284 രൂപയായിരുന്നു. എണ്ണവിലയിലെ ഇടിവാണ് പ്രധാന അപകട സാധ്യതയായി പ്രഭുദാസ് ലില്ലാദർ ചൂണ്ടിക്കാട്ടുന്നത്.
പ്രൊമോട്ടർ/എഫ്ഐഐ ഹോൾഡിംഗ്സ്
പ്രൊമോട്ടർമാർ 31-ജൂൺ-2025 വരെ കമ്പനിയിൽ 58.89 ശതമാനം ഓഹരികൾ കൈവശം വച്ചപ്പോൾ എഫ്ഐഐകൾക്ക് 7.08 ശതമാനവും ഡിഐഐകൾ 19.85 ശതമാനവും സ്വന്തമാക്കി.
നേട്ടത്തിൽ അവസാനം
വ്യാഴാഴ്ച ഇന്ത്യൻ ഓഹരികൾ നേരിയ നേട്ടത്തോടെയാണ് അവസാനിച്ചത്. നിഫ്റ്റി 50 സൂചിക 0.05% ഉയർന്ന് 24,631-ലും സെൻസെക്സ് 0.07% ഉയർന്ന് 80,596-ലും വ്യാപാരം അവസാനിപ്പിച്ചു. വിശാലമായ വിപണികളും ആഴ്ചയിൽ പോസിറ്റീവ് ആയി അവസാനിച്ചു, നിഫ്റ്റി മിഡ്‌ക്യാപ് 100 ഉം നിഫ്റ്റി സ്‌മോൾക്യാപ് 100 ഉം 0.70% വീതം ഉയർന്നു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
