കഴിഞ്ഞ കുറച്ച് ദിവസമായി ചുവപ്പിലവസാനിച്ച ഓഹരി വിപണി വെള്ളിയാഴ്ച പച്ച തൊട്ടാണ് വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ വലിയ ഇടിവിലേക്ക് നീങ്ങിയെങ്കിലും ഉച്ചയ്ക്ക് ശേഷം മുന്നേറ്റത്തിലേക്ക് തിരിച്ചെത്തി. വാരാന്ത്യത്തിൽ വലിയ നേട്ടമുണ്ടാക്കിയ ഓഹരികളിലൊന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ്. 7.16 ശതമാനത്തോളം മുന്നേറ്റം നടത്താൻ കമ്പനിക്ക് സാധിച്ചു. മുന്നേറ്റത്തിന് കാരണമെന്താണെന്ന് വിശദമായി നമുക്ക് പരിശോധിക്കാം.
ബോണസ് ഷെയർ നൽകാൻ മോത്തിലാൽ
ഏപ്രിൽ 26 ന് നടക്കുന്ന ബോർഡ് മീറ്റിംഗിൽ ബോണസ് ഷെയറുകൾ നൽകാനുള്ള നിർദ്ദേശം പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിൻ്റെ ഓഹരികൾ ഉയർന്നത്. ഏകദേശം 8 ശതമാനം നേട്ടമാണ് ആദ്യ പകുതിയിൽ തന്നെ ഓഹരി നേടിയത്. അതോടെ വില 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 2,269.50 രൂപയിലെത്തി.

ഉച്ചയോടെ എക്സ്ചേഞ്ചുകളിൽ ഏഴ് ലക്ഷം ഓഹരികൾ മാറി, ഒരു മാസത്തെ പ്രതിദിന ശരാശരിയായ രണ്ട് ലക്ഷത്തേക്കാൾ കുത്തനെ ഉയർന്നു. ബോണസ് ഷെയർ ഇഷ്യുവിന് പുറമെ, ബ്രോക്കറേജിൻ്റെ ക്യൂ4 ഫലങ്ങളും ബോർഡ് മീറ്റിംഗിൽ പരിഗണിക്കുന്നുണ്ട്.
ബോണസ് ഷെയറുകൾക്ക് അംഗീകാരം ലഭിച്ചാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിന്‍റെ ചരിത്രത്തിലെ ആദ്യ ബോണസ് ഇഷ്യുവായിരിക്കും ഇത്. ഫെബ്രുവരിയിൽ കമ്പനി ഓഹരി ഒന്നിന് 14 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കമ്പനി മൊത്തം 56 രൂപ ലാഭവിഹിതം നൽകി.
മൾട്ടിബാഗർ ഓഹരി
കഴിഞ്ഞ 5 ദിവസത്തിനിടെ ശരാശരി 9.40 ശതമാനത്തിന്‍റെ നേട്ടമാണ് ഓഹരി വിപണിയിൽ നിന്നും ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് നേടിയത്. ഒരു മാസത്തിനിടെ 41.37 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 127.84 ശതമാനത്തിന്‍റെ നേട്ടമാണ് ആറ് മാസത്തിനിടെ കമ്പനി നേടിയത്. ഒരു വർഷത്തിനിടെ 272 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകി മൾട്ടിബാഗർ ഓഹരിയാകാനും ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിന് സാധിച്ചു.
കഴിഞ്ഞ 2 വർഷങ്ങളിൽ ഓഹരി 152 ശതമാനം കുതിച്ചുയർന്നു, കഴിഞ്ഞ 3 വർഷങ്ങളിൽ 288 ശതമാനം ഉയർന്നു. കഴിഞ്ഞ 10 വർഷത്തിനിടെ മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് സ്റ്റോക്ക് 2083 ശതമാനം ഉയർന്നു.
വരുമാനത്തിൽ വർധനവ്
ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 226.45 കോടി രൂപയിൽ നിന്ന് 191.4 ശതമാനം ഉയർന്ന് 659.87 കോടി രൂപയായി. ഉയർന്ന വരുമാനവും കുറഞ്ഞ ചെലവും അതിൻ്റെ ലാഭം വർദ്ധിപ്പിക്കാൻ സഹായിച്ചു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിൽ പ്രഖ്യാപിച്ച 1075.52 കോടിയിൽ നിന്ന് 65.90% വർധിച്ച് 1784.31 കോടി രൂപയായി.

വൈവിധ്യമാർന്ന സാമ്പത്തിക സേവനം
1987 ലാണ് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് സ്ഥാപിതമാകുന്നത്. അന്ന് ചെറിയ സബ് ബ്രോക്കിംഗ് യൂണിറ്റായി തുടങ്ങിയ കമ്പനി ഇന്ന് റീട്ടെയിൽ ബ്രോക്കിംഗും വിതരണവും, ഇൻസ്റ്റിറ്റ്യൂഷണൽ ബ്രോക്കിംഗ്, അസറ്റ് മാനേജ്‌മെൻ്റ്, ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കിംഗ്, പ്രൈവറ്റ് ഇക്വിറ്റി, കമ്മോഡിറ്റി ബ്രോക്കിംഗ് തുടങ്ങിയ നിരവധി സാമ്പത്തിക ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന വൈവിധ്യമാർന്ന സാമ്പത്തിക സേവന സ്ഥാപനമായി വളർന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications