കഴിഞ്ഞ ദിവസങ്ങളിലെല്ലാം മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളിലൊന്നാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്. അഞ്ച് ദിവസത്തിനിടെ ഏഖദേശം 5.15 ശതമാനം വളർച്ച ഓഹരി നേടി. വരും ദിവസങ്ങളിൽ കൂടുതൽ വളർച്ച ഓഹരി നേടാനുള്ള സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. അതുകൊണ്ടു തന്നെ നമുക്ക് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
ഓഹരി വിപണിയിലെ പ്രകടനം
എൻസ്ഇയിൽ 0.93 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 82.22 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 6.16 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. അതേസമയം ആറ് മാസത്തിനിടെ നേരിയ ഇടിവും ഓഹരിക്ക് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ വലിയ വളർച്ച കൈവരിക്കാനും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരിക്ക് സാധിച്ചിട്ടില്ല.
ദീർഘകാലാടിസ്ഥാനത്തിൽ, ബിഎസ്ഇ അനലിറ്റിക്സ് പ്രകാരം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഓഹരികൾ 157.25% നേട്ടമുണ്ടാക്കി. മൂന്ന് വർഷത്തെ റിട്ടേൺ 41.23 ശതമാനമാണ്. 100.70 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 70.80 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

വിദഗ്ധരുടെ വിലയിരുത്തൽ
വരും ദിവസങ്ങളിൽ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരി മുകളിലേക്ക് ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് മാർക്കറ്റ് വിദഗ്ധനായ കുനാൽ ബോത്ര പറയുന്നത്. അതുകൊണ്ടു തന്നെ 88 രൂപ ടാർഗെറ്റ് വിലയോടെ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരി വാങ്ങാം. 77 രൂപ സ്റ്റോപ്പ് ലോസായി ക്രമീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 10-12 ശതമാനം വരെ വളർച്ച.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിൽ ആകെ 21 ബ്രോക്കർമാർക്ക് ശരാശരി 4.5 റേറ്റിംഗ് ഉണ്ട്. ബ്രോക്കർമാർരുടെ ശരാശരി ടാർഗെറ്റ് വില 95 രൂപയാണ്. ഇത് നിലവിലെ വിപണി വിലയിൽ നിന്നും 15-17 ശതമാനം ഉയർച്ച സാധ്യത കാണിക്കുന്നു.
ഷെയർഹോൾഡിംഗ് പാറ്റേൺ
ബിഎസ്ഇ അനലിറ്റിക്‌സ് അനുസരിച്ച് മാർച്ച് 31, 2024 വരെ പ്രൊമോട്ടർമാർ ബാങ്കിൽ ഏകദേശം 37.43% ഓഹരികൾ കൈവശം വയ്ക്കുന്നു, അതേസമയം പൊതുജനങ്ങൾക്ക് ഏകദേശം 62.57% ഓഹരിയുണ്ട്.
ബിഎസ്ഇ അനലിറ്റിക്സ് പ്രകാരം ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് വിപണി മൂലധനം 58,033 കോടി രൂപയാണ്.

ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര സ്വകാര്യ ബാങ്കുകളില്‍ ഒന്നാണിത്. ഐഡിഎഫ്‌സിയുടെ അടസ്ഥാന സൗകര്യ വികസന മേഖലയിലെ ഓഹരികള്‍ വില്‍ക്കുന്നതിന്‍റെ ഭാഗമായി 2015-ലാണ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. 2018-ല്‍ ഐഡിഎഫ്‌സി ബാങ്കും ഇന്ത്യന്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ക്യാപിറ്റല്‍ ഫസ്റ്റും തമ്മില്‍ ലയിച്ച ശേഷമാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്ന് പേരില്‍ പ്രവര്‍ത്തനം പുനഃസംഘടിപ്പിച്ചത്.
വരുമാനത്തിൽ വർധനവ്
2024 സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിൽ 7,879.40 കോടി രൂപയായിരുന്ന ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിൻ്റെ വരുമാനം 24 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ 8,219.21 കോടി രൂപയായി ഉയർന്നു. 24 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലെ അറ്റാദായം 724.35 കോടി രൂപയായിരുന്നു, 2024 സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിൽ ഇത് 715.68 കോടി രൂപയായിരുന്നു.
2024 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലെ മൊത്തം വരുമാനം 30,322 കോടി രൂപയും അറ്റാദായം 2,956.51 കോടി രൂപയുമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications