ഇന്ത്യൻ ഓഹരി വിപണിയിൽ റോക്കറ്റ് വേഗതയിൽ കുതിക്കുന്ന നിരവധി ഓഹരികളുണ്ട്. അവയെ കൃത്യസമയത്ത് കണ്ടെത്തുകയും നിക്ഷേപം നടത്തുകയും ചെയ്താൽ മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കും. കഴിഞ്ഞ ഒരു വർഷത്തിനിടെ 54,700 ശതമാനം വളർച്ച നേടിയ ഒരു ഓഹരിയുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.... എന്നാൽ വിശ്വസിച്ചേ പറ്റു. കാരണം ശ്രീ അധികാരി ബ്രദേഴ്സ് ടെലിവിഷൻ നെറ്റ്‌വർക്ക് ലിമിറ്റഡ് ഓഹരിയുടെ കുതിപ്പ് ആരേയും അമ്പരപ്പിക്കുന്ന തരത്തിലാണ്. ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
ശ്രീ അധികാരി ബ്രദേഴ്സ് ടെലിവിഷൻ നെറ്റ്‌വർക്ക് ലിമിറ്റഡ്
ശ്രീ അധികാരി ബ്രദേഴ്സ് ടെലിവിഷൻ നെറ്റ്‌വർക്ക് ലിമിറ്റഡ് ബിഎസ്ഇ അനലിറ്റിക്സ് പ്രകാരം 2,294 കോടി രൂപ വിപണി മൂലധനമുള്ള ഒരു സ്മോൾക്യാപ് ഓഹരിയാണ്. ടിവി പ്രക്ഷേപണത്തിലും സോഫ്റ്റ്‌വെയർ നിർമ്മാണത്തിലും കമ്പനി ഏർപ്പെടുന്നു.
ഓഹരി വില
ബിഎസ്ഇയിൽ 904.20 രൂപ എന്ന നിലയിലാണ് വ്യാഴാഴ്ച ശ്രീ അധികാരി ബ്രദേഴ്സ് ടെലിവിഷൻ നെറ്റ്‌വർക്ക് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8.23 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 48 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 1779.44 ശതമാനം മുന്നേറ്റമാണ് ആറ് മാസത്തിനുള്ളിൽ ശ്രീ അധികാരി ബ്രദേഴ്സ് ടെലിവിഷൻ നെറ്റ്‌വർക്ക് ഓഹരി നേടിയത്. അതായത് 856 രൂപയാണ് ഓഹരി വിലയിൽ കൂടിയത്. 2024-ൽ ഇതുവരെ 26572 ശതമാനത്തിന്‍റെ വളർച്ച. 2024- ജനുവരി 1-ആം തീയ്യതി 3.39 രൂപയായിരുന്നു ഓഹരിയുടെ വില.
കഴിഞ്ഞ ഒരു വർഷത്തിനിടെ 54,700 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. നിലവിലെ ഓഹരി വിലയായ 904.20 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 41.57 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. ദീർഘകാലാടിസ്ഥാനത്തിൽ, ഓഹരികളുടെ രണ്ട്, മൂന്ന്, അഞ്ച്, പത്ത് വർഷത്തെ വരുമാനം യഥാക്രമം 35,498 ശതമാനം, 34,411 ശതമാനം, 36,806 ശതമാനം, 858 ശതമാനം എന്നിങ്ങനെയാണ്.

1 ലക്ഷം 6 കോടി
1 വർഷം മുൻപ് ആരെങ്കിലും 1 ലക്ഷം രൂപയ്ക്ക് ശ്രീ അധികാരി ബ്രദേഴ്സ് ടെലിവിഷൻ നെറ്റ്‌വർക്ക് ഓഹരി വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ അതിന്‍റെ മൂല്യം 6 കോടി രൂപയ്ക്ക് മുകളിലായിട്ടുണ്ടാകും.
വരുമാനം
ശ്രീ അധികാരി ബ്രദേഴ്സ് ടെലിവിഷൻ നെറ്റ്‌വർക്ക് ലിമിറ്റഡിൻ്റെ ജൂൺ മുതൽ ഏപ്രിൽ വരെയുള്ള കാലയളവിലെ വരുമാനം ഒരു കോടി രൂപയായിരുന്നു. അറ്റാദായം 7 ലക്ഷം രൂപയായിരുന്നു. 2025 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ ഓഹരിയുടെ വരുമാനം (EPS) ഒരു ഷെയറിന് 0.03 രൂപയാണ്. ഓരോ സ്റ്റോക്കിലും ഒരു കമ്പനി എത്ര പണം സമ്പാദിക്കുന്നുവെന്ന് ഇപിഎസ് സൂചിപ്പിക്കുന്നു.
വലിയ പദ്ധതികൾ
അടുത്ത 6 മുതൽ 8 വരെ പാദങ്ങളിൽ നല്ല സാമ്പത്തിക ഫലങ്ങൾ കമ്പനി പ്രതീക്ഷിക്കുന്നു. ഡിജിറ്റൽ മീഡിയ ഫുട്‌പ്രിൻ്റ് വിപുലീകരിക്കുന്നതിലും ഉൽപ്പാദനവും വിതരണവും വർധിപ്പിക്കുന്നതിന് സാങ്കേതിക മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാനേജ്‌മെൻ്റിൻ്റെ വരാനിരിക്കുന്ന വർഷത്തേക്കുള്ള തന്ത്രപരമായ കാഴ്ചപ്പാടിൽ മാർക്കറ്റ് വിദഗ്ധർ പോസിറ്റീവാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു: ഇന്ത്യൻ ഓട്ടോ ഓഹരികൾക്ക് ഇനി എന്ത് സംഭവിക്കും?

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?



Click it and Unblock the Notifications