വിപണി കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലൂടെയാണ് നീങ്ങുന്നത്. പ്രതികൂല ആഗോള ഘടകങ്ങളും പണപ്പെരുപ്പ ഭീഷണിയും പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. കഴിഞ്ഞ നാല് ആഴ്ചകളിലും നഷ്ടത്തിലാണ് സൂചികകള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. സമീപകാല ഉയര്‍ന്ന നിലവാരമായ 18,115-ല്‍ നിന്നും 10 ശതമാനത്തോളം പ്രധാന സൂചികയായ നിഫ്റ്റി താഴേക്കിറങ്ങി. അസംസ്കൃത വസ്തുക്കളിലെ വിലക്കയറ്റവും പലിശ നിരക്ക് വര്‍ധനയുടേയും പശ്ചാത്തലത്തില്‍ ഓഹരികളുടെ റേറ്റിങ്ങിലും ബ്രോക്കറേജ് സ്ഥാപനങ്ങള്‍ മാറ്റം വരുത്തുന്നുണ്ട്. ഇത്തരത്തില്‍ വിദേശ ബ്രോക്കറേജുകള്‍ നേരത്തെ നല്‍കിയിരുന്ന ലക്ഷ്യവില വെട്ടിക്കുറച്ച 10 ഓഹരികളെയാണ് താഴെ കൊടുത്തിരിക്കുന്നത്.
എച്ച്ഡിഎഫ്സി ലൈഫ്
സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ എച്ച്ഡിഎഫ്സി ലൈഫിന്റെ ഓഹരികള്‍ക്ക് ബ്രോക്കറേജ് സ്ഥാപനമായ സിഎല്‍എസ്എ നല്‍കിയിരിക്കുന്നത് ബൈ റേറ്റിങ്ങാണ്. പുതുക്കിയ ലക്ഷ്യവില 700 രൂപയാണ്. നിലവില്‍ ഓഹരികള്‍ 559 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
ബജാജ് ഫിനാന്‍സ്
പ്രമുഖ ധനകാര്യ സ്ഥാപനമായ ബജാജ് ഫിനാന്‍സിന്റെ ഓഹരികള്‍ക്ക് സെല്‍ റേറ്റിങ്ങാണ് സിഎല്‍എസ്എ നല്‍കിയിരിക്കുന്നത്. ഓഹരിയുടെ പുതുക്കിയ ലക്ഷ്യവില 6,000 രൂപയാണ്. അതേസമയം ഇന്ന് ഓഹരികള്‍ ക്ലോസ് ചെയ്തത് 5,930 രൂപ നിലവാരത്തിലാണ്.
മാക്രോടെക് ഡെവലപ്പേഴ്സ്
പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ മാക്രോടെക് ഡെവലപ്പേഴ്സിന്റെ ഓഹരികള്‍ക്ക് 'ഈക്വല്‍-വെയിറ്റ്' എന്ന റേറ്റിങ്ങാണ് മോര്ഗന് സ്റ്റാന്‍ലി നല്‍കിയിരിക്കുന്നത്. ഓഹരിയുടെ പുതുക്കിയ ലക്ഷ്യവില 1,145 രൂപയാണ്. ചൊവ്വാഴ്ച ഓഹരികള്‍ 885 രൂപ നിലവാരത്തിലണ് ക്ലോസ് ചെയ്തത്.
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
മുന്‍നിര എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഓഹരികള്‍ക്ക് ഔട്ട്പെര്‍ഫോം എന്ന റേറ്റിങ്ങാണ് ക്രെഡിറ്റ് സ്വീസ് നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തെ നല്‍കിയിരുന്ന 2,800 രൂപയുടെ ലക്ഷ്യവില 2,550 രൂപയിലേക്ക് താഴ്ത്തി. നിലവില്‍ 2,180 രൂപയിലാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.
ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ്
പ്രമുഖ എഫ്എംസിജി കമ്പനിയായ ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ക്ക് നോമൂറ, ന്യൂട്രല്‍ റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. ഓഹരിയുടെ ലക്ഷ്യവില 3,450 രൂപയിലേക്ക് താഴ്ത്തിയിട്ടുണ്ട്. അതേസമയം ബ്രിട്ടാണിയ ഓഹരികള്‍ ഇന്ന് 3,247 രൂപയിലാണ് ക്ലോസ് ചെയ്തത്.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
സ്വകാര്യ മേഖലയിലെ മുന്‍നിര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ ഓഹരിക്ക് ക്രെഡിറ്റ് സ്വീസ്, ന്യൂട്രല്‍ റേറ്റിങ്ങാണ് നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തെ നല്‍കിയിരുന്ന ലക്ഷ്യവില 50 രൂപയില്‍ നിന്നും 43 രൂപയിലേക്ക് താഴ്ത്തിയിട്ടുണ്ട്. നിലവില്‍ 37.5 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.
എംഫസിസ്
ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയായ എംഫസിസിന്റെ ഓഹരിക്ക്, സിറ്റി ഗ്രൂപ്പ് ന്യൂട്രല്‍ റേറ്റിങ്ങാണ് നല്‍കിയത്. നേരത്തെ നല്‍കിയിരിക്കുന്ന ലക്ഷ്യവില 3,625 രൂപയാണ്. ഇത് പുതുക്കി 3,130 രൂപയിലേക്ക് താഴ്ത്തിയിട്ടുണ്ട്. അതേസമയം ഇന്ന് 2,650 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
വിപ്രോ
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐടി കമ്പനിയായ വിപ്രോയുടെ ഓഹരിക്ക്, മോര്ഗന് സ്റ്റാന്‍ലി ഓവര്‍വെയിറ്റ് റേറ്റിങ്ങാണ് നിര്‍ദേശിച്ചിരുന്നത്. ഓഹരിയുടെ ലക്ഷ്യവില 690 രൂപയില്‍ നിന്നും 640-ലേക്ക് താഴ്ത്തിയിട്ടുണ്ട്. അതേസമയം ഓഹരികള്‍ 478 രൂപയിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
അള്‍ട്രാടെക്
പ്രമുഖ സിമന്റ് നിര്‍മാതാക്കളായ അള്‍ട്രാടെക്കിന്റെ ഓഹരിക്ക് ബ്രോക്കറേജ് സ്ഥാപനമായ ഇന്വെസ്റ്റിക്, ബൈ റേറ്റിങ്ങാണ് നല്‍കിയത്. ഓഹരിയുടെ ലക്ഷ്യവില 9,350-ല്‍ നിന്നും 9,150 രൂപയിലേക്ക് താഴ്ത്തി. അതേസമയം ഇന്ന് ഓഹരികള്‍ 6,366 രൂപയിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്.
ഇന്‍ഡസ് ടവേഴ്സ്
ടെലികോം ടവര്‍ കമ്പനിയായ ഇന്‍ഡസ് ടവേഴ്സിന്റെ ഓഹരികള്‍ക്ക് സിഎല്‍എസ്എ, ബൈ റേറ്റിങ്ങാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഓഹരിയുടെ ലക്ഷ്യവില 360-ല്‍ നിന്നും 283-ലേക്ക് താഴ്ത്തിയിട്ടുണ്ട്. അതേസമയം ഇന്‍ഡസ് ടവേഴ്സ് ഓഹരികള്‍ 208 രൂപ നിലവാരത്തിലാണ് ഇപ്പോള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications