2024 ലെ കേന്ദ്ര ബജറ്റിനോട് ഓഹരി വിപണി പ്രതികൂലമായാണ് പ്രതികരിച്ചത്. ഇൻട്രാ-ഡേ വ്യാപാരത്തിൽ 1,200 പോയിൻ്റ് വരെ ഇടിഞ്ഞ സെൻസെക്സ് വ്യാപാരവസാനം 73.04 പോയിൻ്റ് അഥവാ 0.09 ശതമാനം താഴ്ന്ന് 80,429.04 പോയിൻ്റിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 30.20 പോയിൻ്റ് അഥവാ 0.12 ശതമാനം ഇടിഞ്ഞ് 24,479.05 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻട്രാ-ഡേയിൽ സൂചിക 435.05 പോയിൻ്റ് അഥവാ 1.77 ശതമാനം ഇടിഞ്ഞ് 24,074.20 പോയിൻ്റ് വഴി താഴ്ന്നിരുന്നു.
അതേസമയം ഓഹരി വിപണിയിലെ ഈ ഇടിവിനെ ദീർഘകാല നിക്ഷേപകർക്കുള്ള അവസരമായാണ് മാർക്കറ്റ് വിദഗ്ധർ കാണുന്നത്. ഇന്ത്യയെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർത്തിക്കാട്ടുക എന്ന കാഴ്ചപ്പാടോടെ സാമ്പത്തിക വളർച്ചയെ മുന്നോട്ട് കൊണ്ടുപോകാനാണ് ബജറ്റ് 2024 ലക്ഷ്യമിടുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഓഹരി ഹൃസ്വകാലത്തേക്ക് ഇടിഞ്ഞേക്കാം. എന്നാൽ ഉൽപ്പാദനം, അടിസ്ഥാന സൗകര്യങ്ങൾ, പ്രതിരോധം, ഊർജ്ജ മേഖലകൾ എന്നിവ ദീർഘകാലത്തേക്ക് മികച്ച മുന്നേറ്റം നൽകുമെന്നാണ് വിലയിരുത്തൽ.
2024 ബജറ്റിന് ശേഷം വാങ്ങാനുള്ള ഓഹരികൾ
2024-ലെ ബജറ്റിന് ശേഷം വാങ്ങേണ്ട 5 ഓഹരികളെ എസ്എസ് വെൽത്ത്സ്ട്രീറ്റിലെ സുഗന്ധ സച്ച്ദേവസ ശുപാർശ ചെയ്യുന്നുണ്ട്. അവ ഏതൊക്കെ എന്ന് പരിശോധിക്കാം.
1. എൻസിസി ലിമിറ്റഡ്
റോഡുകൾ, കെട്ടിടങ്ങൾ, ജലസേചന പദ്ധതികൾ, ഇലക്ട്രിക്കൽ പ്രോജക്ടുകൾ, റെയി ൽവേ എന്നിവയുടെ നിർമ്മാണത്തിൽ എൻസിസി ലിമിറ്റഡ് ഏർപ്പെട്ടിരിക്കുന്നു. എൻഎസ്ഇയിൽ 337.95 രൂപ എന്നതാണ് ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 5 ശതമാനം വളർച്ച ഓഹരി നേടി. 75.33 ശതമാനം മുന്നേറ്റമാണ് ആറ് മാസത്തിനിടെ നടത്തിയത്.
ലക്ഷ്യ വില: ₹ 435 | സ്റ്റോപ്പ് ലോസ്: ₹ 270

2. രാജേഷ് എക്സ്പോർട്സ്
സ്വർണ്ണവുമായി ബന്ധപ്പെട്ട് ബിസിനസ് നടത്തുന്ന, സ്മാൾക്യാപ് വിഭാഗത്തിലുള്ള ഒരു ഹോൾഡിങ് കമ്പനിയാണിത്. എൻഎസ്ഇയിൽ 318 രൂപയാണ് ഓഹരിയുടെ വില. ഒരു മാസത്തിനിടെ 11.03 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ആറ് മാസത്തിനിടെ 10 ശതമാനം ഇടിവ് ഓഹരി നേരിട്ടു.
ലക്ഷ്യ വില: ₹ 435 | സ്റ്റോപ്പ് ലോസ്: ₹ 225
3. രാംകോ സിമൻ്റ്
എൻഎസ്ഇയിൽ 795.15 രൂപയാണ് രാംകോ സിമന്‍റ് ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 5 ശതമാനം ഇടിവ് ഓഹരി നേരിട്ടു.
ലക്ഷ്യ വില: ₹ 965 | സ്റ്റോപ്പ് ലോസ്: ₹ 680

4. എച്ച്ബിഎൽ പവർ
നിക്കല്‍ കാഡ്മിയം ബാറ്ററികളുടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ നിര്‍മ്മാതാക്കളാണ് എച്ച്ബിഎൽ പവർ. എൻഎസ്ഇയിൽ 594.90 രൂപ എന്നതാണ് ഓഹരിയുടെ നിലവില വില. ഒരു മാസത്തിനിടെ 19.37 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു.
ലക്ഷ്യ വില: ₹ 765 | സ്റ്റോപ്പ് ലോസ്: ₹ 430
5. എസ്ബിഐ കാർഡ്
733.20 രൂപ എന്നതാണ് നിലവിൽ എസ്ബിഐ കാർഡ് ഓഹരിയുടെ വില. ഒരു മാസത്തിനിടെ 0.45 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു.
ലക്ഷ്യ വില: ₹ 840 | സ്റ്റോപ്പ് ലോസ്: ₹ 595
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications