കഴിഞ്ഞ രണ്ട് മാസങ്ങളിലും നേട്ടത്തോടെയാണ് ഇന്ത്യൻ ഓഹരി വിപണി അവസാനിച്ചത്. ബാങ്കിംഗ്, എഫ്എംസിജി, റിയൽറ്റി മേഖലകൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഏപ്രിലിൽ നിഫ്റ്റി 50 ഉം സെൻസെക്സും 3 ശതമാനം വീതം നേട്ടമുണ്ടാക്കി. മെയ് ആദ്യ ദിവസത്തെ സൂചികകളുടെ പ്രകടനവും കുതിപ്പിനുള്ള സൂചനകളാണ് നൽകുന്നത്. അതുകൊണ്ടു തന്നെ നിക്ഷേപകർ മികച്ച ഓഹരികൾ കണ്ടെത്തി പണമിറക്കുന്നതിലൂടെ ഭാവിയിൽ മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കും. ധനകാര്യം, അടിസ്ഥാന സൗകര്യങ്ങൾ, റിയൽ എസ്റ്റേറ്റ്, ഓട്ടോമൊബൈൽസ്, ഐടി എന്നിവയുൾപ്പെടെ നിരവധി ഓഹരികൾ വിശകലന വിദഗ്ധർ ശുപാർശ ചെയ്തിട്ടുണ്ട്.
ആക്സിസ് സെക്യൂരിറ്റീസ്, സെൻട്രം ബ്രോക്കിംഗ്, ആനന്ദ് രതി എന്നിവയിലെ വിശകലന വിദഗ്ധർ ബജാജ് ഫിനാൻസ്, ജിആർ ഇൻഫ്രാപ്രോജക്റ്റ്സ്, ഉഗ്രോ ക്യാപിറ്റൽ തുടങ്ങിയ നിരവധി ലാർജ്ക്യാപ്, മിഡ്ക്യാപ്, സ്മോൾക്യാപ് ഓഹരികൾ തിരഞ്ഞെടുത്തിട്ടുണ്ട്. നമുക്ക് കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.
1. ജിആർ ഇൻഫ്രാപ്രോജക്റ്റ്സ്
1.34 ശതമാനം നേട്ടത്തോടെ 1,052 രൂപ നിരക്കിലാണ് ജിആർ ഇൻഫ്രാപ്രോജക്റ്റ്സ് വെള്ളിയാഴ്ച ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 1,166 രൂപ എന്ന ലക്ഷ്യത്തോടെ ജിആർ ഇൻഫ്രാപ്രൊജക്റ്റ്‌സിന്റെ ഓഹരികൾ വാങ്ങാൻ ആക്സിസ് സെക്യൂരിറ്റീസ് ശുപാർശ ചെയ്യുന്നു.
2. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്
1.86 ശതമാനം നേട്ടത്തോടെ 66.10 രൂപ നിരക്കിലാണ് വെള്ളിയാഴ്ച ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 77 രൂപ എന്ന ലക്ഷ്യത്തോടെ ബാങ്ക് ഓഹരികൾ വാങ്ങാൻ ആനന്ദ് രതി ശുപാർശ ചെയ്യുന്നു.
3. ഒബ്റോയ് റിയാലിറ്റി
1.68 ശതമാനം നഷ്ടത്തോട 1,614.10 രൂപ നിരക്കിലാണ് ഒബ്റോയ് റിയാലിറ്റി ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. 1,860 രൂപ എന്ന ലക്ഷ്യത്തോടെ ഒബ്‌റോയ് റിയാലിറ്റി ഓഹരികൾ വാങ്ങാൻ ആക്സിസ് സെക്യൂരിറ്റീസ് നിർദ്ദേശിക്കുന്നു.

4. ബജാജ് ഫിനാൻസ്
8,868 രൂപ എന്നതാണ് നിലവിൽ ബജാജ് ഓഹരിയുടെ വില. വെള്ളിയാഴ്ച 2.7 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 10,320 രൂപ എന്ന ലക്ഷ്യത്തോടെ ബജാജ് ഫിനാൻസ് ഓഹരികൾ വാങ്ങാൻ ആനന്ദ് രതി ശുപാർശ ചെയ്യുന്നു.
5. ഉഗ്രോ ക്യാപിറ്റൽ
എൻഎസ്ഇയിൽ 173.53 രൂപ എന്നതാണ് നിലവിൽ ഉഗ്രോ ക്യാപിറ്റൽ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8 ശതമാനം നഷ്ടം ഓഹരി നേരിട്ടിട്ടുണ്ട്. 319 രൂപ എന്ന ലക്ഷ്യത്തോടെ ഉഗ്രോ ക്യാപിറ്റൽ ഓഹരികൾ വാങ്ങാൻ സെൻട്രം ബ്രോക്കിംഗ് ശുപാർശ ചെയ്യുന്നു.
6. ഡിസിബി ബാങ്ക്
എൻഎസ്ഇയിൽ 135.50 രൂപ എന്നതാണ് നിലവിൽ ഡിസിബി ബാങ്ക് ഓഹരിയുടെ വില. 171 രൂപ എന്ന ലക്ഷ്യത്തോടെ ഡിസിബി ബാങ്ക് ഓഹരികൾ വാങ്ങാൻ ആനന്ദ് രതി നിർദ്ദേശിക്കുന്നു.
7. ട്രെന്‍റ്
വെള്ളിയാഴ്ച 0.7 ശതമാനം നഷ്ടത്തോടെ 5,133 രൂപയിലാണ് ട്രെന്‍റ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 6,650 രൂപ എന്ന ലക്ഷ്യത്തോടെ ട്രെന്റ് ഓഹരികൾ വാങ്ങാൻ ആക്സിസ് സെക്യൂരിറ്റീസ് ശുപാർശ ചെയ്യുന്നു.
8. ഗ്രീൻപ്ലൈ ഇൻഡസ്ട്രീസ്
387 രൂപ എന്ന ലക്ഷ്യത്തോടെ ഗ്രീൻപ്ലൈ ഇൻഡസ്ട്രീസിന്റെ ഓഹരികൾ വാങ്ങാൻ ആനന്ദ് രതി ശുപാർശ ചെയ്തിട്ടുണ്ട്.
9. കെപിഐടി ടെക്നോളജീസ്
1,498 രൂപ എന്ന ലക്ഷ്യത്തോടെ കെപിഐടി ടെക്നോളജീസ് ഓഹരികൾ വാങ്ങാൻ ആനന്ദ് രതി ശുപാർശ ചെയ്യുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications