തുടർച്ചയായ രണ്ട് സെഷനുകളിൽ ഇടിഞ്ഞതിന് ശേഷം ആഭ്യന്തര ബെഞ്ച്മാർക്ക് സൂചികകൾ വ്യാഴാഴ്ച കുതിച്ചു. സെൻസെക്‌സ് 280.04 പോയിൻ്റ് ഉയർന്ന് 81,781.40ലും നിഫ്റ്റി 58.2 പോയിൻ്റ് ഉയർന്ന് 25,029.50ലുമെത്തി. ഈ ചാഞ്ചാട്ടത്തിനിടയിൽ 5 ഓഹരികൾ വാങ്ങാൻ ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് ഡയറക്റ്റ് ശുപാർശ ചെയ്യുന്നുണ്ട്. കോൾ ഇന്ത്യ, ബജാജ് ഫിൻസെർവ്, എസ്ബിഐ കാർഡുകൾ, ടാറ്റ ടെക്നോളജീസ്, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് എന്നിവ വാങ്ങാനാണ് നിർദ്ദേശം. നമുക്ക് വിശദമായി പരിശോധിക്കാം.
1. കോൾ ഇന്ത്യ
എൻഎസ്ഇയിൽ 491.65 രൂപ എന്നതാണഅ നിലവിൽ കോൾ ഇന്ത്യൻ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 0.45 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 0.64 ശതമാനം വളർച്ചയാണ് ഒരു മാസത്തിനിടെ ഓഹരി നേടിയത്. 543.55 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
492-497.5 രൂപ പരിധിയിൽ കോൾ ഇന്ത്യൻ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് ഡയറക്റ്റ് ശുപാർശ ചെയ്യുന്നത്. 524.5 രൂപയാണ് ടാർഗറ്റ് വില. സ്റ്റോപ്പ് ലോസ് 488.5 രൂപയിൽ നിലനിർത്തണമെന്നും ബ്രോക്കറേജ് വ്യക്തമാക്കി.
2. ബജാജ് ഫിൻസെർവ്
എൻഎസ്ഇയിൽ 1,816.75 രൂപ എന്നതാണ് നിലവിൽ ബജാജ് ഫിൻസെർവ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.51 ശതമാനം ഇടിവ് ഓഹരി നേരിട്ടു. 2,029.90 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
1,845-1,865 രൂപയുടെ ഈ സ്റ്റോക്ക് 1,830 രൂപയുടെ സ്റ്റോപ്പ് ലോസോടെ 1,970 ടാർെഗറ്റ് വിലയോടെ വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശിച്ചു.

3. എസ്ബിഐ കാർഡ്സ് ആൻഡ് പേയ്‌മെൻ്റ് സർവ്വീസ്
742.70 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 0.61 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. അതേസമയം ഒരു മാസത്തിനിടെ 6 ശതമാനം നഷ്ടം ഓഹരി നേരിട്ടിട്ടുണ്ട്.
736-743 രൂപ പരിധിയിൽ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് ഡയറക്റ്റ് ശുപാർശ ചെയ്യുന്നത്. 788 രൂപയാണ് ടാർഗറ്റ് വില. സ്റ്റോപ്പ് ലോസ് 728 രൂപയിൽ നിലനിർത്തണമെന്നും ബ്രോക്കറേജ് വ്യക്തമാക്കി.
4. ടാറ്റ ടെക്നോളജീസ്
എൻഎസ്ഇയിൽ 1,071.45 രൂപ എന്നതാണ് ടാറ്റ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 0.94 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 1400 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.

ബ്രോക്കറേജ് സ്ഥാപനം അനുസരിച്ച്, നിക്ഷേപകർക്ക് ടാറ്റ ടെക്‌നോളജീസിൻ്റെ ഓഹരി 1050-1065 രൂപ പരിധിയിൽ വാങ്ങാം. 1167 രൂപയാണ് ടാർഗെറ്റ് വില. 1039 രൂപ സ്റ്റോപ്പ് ലോസ് നിശ്ചിയിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
5. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്
എൻഎസ്ഇയിൽ 4,561 രൂപ എന്നതാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ഓഹരിയുടെ നിലവിലെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.3 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 2 ശതമാനത്തോളം വളർച്ചയാണ് ഒരു മാസത്തിനിടെ ഓഹരി നേടിയത്. 5,674.75 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
നിക്ഷേപകർക്ക് 4,604-4,650 രൂപ പരിധിയിലുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ഓഹരികൾ 4,845 രൂപയ്ക്ക് 4,585 രൂപയുടെ സ്റ്റോപ്പ് ലോസോടെ വാങ്ങാമെന്നാണ് ശുപാർശ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

അബോട്ട് ഇന്ത്യ ഓഹരിയിൽ വൻ ഇടിവ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി ജെപി മോർഗൻ

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ: യാത്ര ഇനി അതിവേഗം

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?



Click it and Unblock the Notifications