നഷ്ടങ്ങളെല്ലാം തിരിച്ച് പിടിക്കുകയാണ് ഇന്ത്യൻ ഓഹരി വിപണി. കഴിഞ്ഞ നാല് ദിവസവും ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിക്കാൻ ഓഹരി സൂചികകൾക്ക് സാധിച്ചു. വ്യാഴാഴ്ച പ്രധാന സൂചികകൾ ഏകദേശം 2 ശതമാനം വീതം നേട്ടമുണ്ടാക്കി. ബിഎസ്ഇ സെൻസെക്സ് 2 ശതമാനം അഥവാ 1,536 പോയിന്റ് ഉയർന്ന് 78,581 ലും നിഫ്റ്റി 50 സൂചിക 1.77 ശതമാനം അഥവാ 414 പോയിന്റ് ഉയർന്ന് 23,851.45 ലും എത്തി. വരും ദിവസങ്ങളിലും സമാന കുതിപ്പ് തുടരാനുള്ള സാധ്യതയുണ്ടെന്നാണ് മാർക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ. അതുകൊണ്ടു തന്നെ ഈ സമയം മികച്ച അവസരമാക്കി മാറ്റാൻ നിക്ഷേപകർക്ക് സാധിക്കും.
ആനന്ദ് രതിയുടെ ശുപാർശ
ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രതി പൊതുമേഖലാ ഓഹരിയായ എൽഐസിയിൽ ബുള്ളിഷാണ്. ഓഹരിയിൽ ഇപ്പോൾ നിക്ഷേപിച്ചാൽ 22 ശതമാനത്തോളം ലാഭമുണ്ടാക്കാൻ സാധിക്കുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയായ 1,222 രൂപയിൽ എത്തിയ ശേഷം എൽഐസി ഓഹരി കുത്തനെയുള്ള തിരുത്തലിന് സാക്ഷ്യം വഹിച്ചു. ഏകദേശം 41 ശതമാനത്തിന്‍റെ നഷ്ടമാണ് പൊതുമേഖലാ ഓഹരി നേരിട്ടത്. അതേസമയം ഓഹരിയുടെ കഷ്ടകാലം അവസാനിച്ചെന്നും വരും ദിവസങ്ങളിൽ എൽഐസി മുകളിലേക്ക് കുതിക്കുമെന്നാണ് ആനന്ദ് രതിയിലെ മാർക്കറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ബ്രോക്കറേജിന്‍റെ സാങ്കേതിക വിശകലനം അനുസരിച്ച് കഴിഞ്ഞ 2-3 ആഴ്ചകളായി ഓഹരി 750-800 രൂപ ശ്രേണിയിൽ ശക്തമായ അടിത്തറ രൂപപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. ഈ ഏകീകരണ ഘട്ടത്തിൽ ഒരു വിപരീത ഹെഡ് & ഷോൾഡേഴ്‌സ് പാറ്റേൺ രൂപപ്പെട്ടിട്ടുണ്ട്. ദിവസേനയുള്ള ആർഎസ്ഐയിലെ ബുള്ളിഷ് വ്യതിയാനം ഇതിനെ കൂടുതൽ പിന്തുണയ്ക്കുന്നു ഇത് സാധാരണയായി വിൽപ്പന സമ്മർദ്ദം കുറയുന്നതിനെയും ആക്കം കൂടാനുള്ള സാധ്യതയെയും സൂചിപ്പിക്കുന്നു എന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.
ടാർഗെറ്റ് വില
780 രൂപയ്ക്കും 805 രൂപയ്ക്കും ഇടയിൽ എൽഐസി ഓഹരിയിൽ നിക്ഷേപകർക്ക് ലോംഗ് പൊസിഷനുകൾ ആരംഭിക്കുന്നത് പരിഗണിക്കണമെന്നാണ് ആനദ് രതി നിർദ്ദേശിക്കുന്നത്. 975 രൂപയാണ് ടാർഗെറ്റ് വില. ആറ് മാസമാണ് നിക്ഷേപ കാലാവധി. 699 രൂപ സ്റ്റോപ്പ് ലോസായി ക്രമീകരിക്കണമെന്നും നിർദ്ദേശമുണ്ട്. ടാർഗെറ്റ് വില പരിഗണിക്കുമ്പോൾ ബുധനാഴ്ചത്തെ ക്ലോസിംഗിൽ നിന്ന് 22.28 ശതമാനം ഉയർച്ച.

മുൻകാല പ്രകടനം
എൻഎസ്ഇയിൽ 0.51 ശതമാനം നേട്ടത്തോടെ 801.70 രൂപ എന്ന നിരക്കിലാണ് വ്യാഴാഴ്ച എൽഐസി ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3.01 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 5.85 ശതമാനമാണ് ഒരു മാസത്തെ വളർച്ച. എന്നാൽ കഴിഞ്ഞ ആറ് മാസത്തെ പ്രകടനം പരിശോധിച്ചാൽ പൊതുമേഖലാ ഓഹരിക്ക് 14.25 ശതമാനം നഷ്ടമുണ്ടായിട്ടുണ്ടെന്ന് കാണാം. 10.56 ശതമാനമാണ് 2025ൽ ഇതുവരെ നേരിട്ട നഷ്ടം.
കഴിഞ്ഞ ഒരു വർഷത്തിനിടെ 16.58 ശതമാനം ഇടിവ് ഓഹരി നേരിട്ടു. 1222 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 715.30 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
ഭാരതത്തിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ് 1956-ൽ സ്ഥാപിതമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. 9 ലക്ഷം കോടി രൂപയ്ക്ക് മേൽ ആസ്തിയുള്ള ഈ കേന്ദ്രസർക്കാർ പൊതുമേഖല സ്ഥാപനം, ഭാരതസർക്കാരിന്റെ ഏകദേശം 24.6% ചെലവുകൾക്ക് ധനസഹായം നൽകുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
