ബ്രോക്കറേജ് സ്ഥാപനമായ ജെപി മോർഗൻ അതിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ സിമന്‍റ് മേഖലയിലെ 5 ഓഹരികളിൽ ബുള്ളിഷാണ്. നഗരവൽക്കരണവും ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റുകളും ഡിമാൻഡ് വർധിപ്പിക്കണമെന്നാണ് ബ്രോക്കറേജ് ചൂണ്ടിക്കാട്ടുന്നത്. ഗവൺമെൻ്റ് ക്യാപെക്‌സ് വർഷം തോറും 40 ശതമാനം വളരുന്നതിനാൽ വ്യവസായം സമീപകാല ദൗർബല്യത്തിൽ നിന്ന് കരകയറുമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
അൾട്രാടെക് സിമൻ്റ്, അംബുജ സിമൻ്റ്‌സ്, എസിസി സിമൻ്റ്‌സ്, ശ്രീ സിമൻ്റ്, ഡാൽമിയ ഭാരത് എന്നീ ഓഹരികളെയാണ് ബ്രോക്കറേജ് ചൂണ്ടിക്കാട്ടുന്നത്. നമുക്ക് വിശദമായി പരിശോധിക്കാം.
1. അൾട്രാടെക് സിമൻ്റ്
എൻഎസ്ഇയിൽ 11,084 രൂപ എന്ന നിലയിലാണ് വെള്ളിയാഴ്ച അൾട്രാടെക് സിമൻ്റ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ആറ് മാസത്തിനിടെ 15.88 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 33.14 ശതമാനം വളർച്ചയാണ് ഒരു വർഷത്തിനിടെ ഓഹരി നേടിയത്. 12,138 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
ടാർഗെറ്റ് വില
ജെപി മോർഗൻ 13,750 രൂപ ടാർഗെറ്റ് വിലയിൽ അൾട്രാടെക് സിമൻ്റ് ഓഹരിയിൽ 'ഓവർ വെയിറ്റ്' റേറ്റിംഗ് ആരംഭിച്ചു. കമ്പനിയുടെ മൊത്തം വിപണി മൂല്യം 3,19,992.47 കോടി രൂപയാണ്.

2. അംബുജ സിമൻ്റ്‌സ്
എൻഎസ്ഇയിൽ 571.10 രൂപ എന്ന നിലയിലാണ് വെള്ളിയാഴ്ച അംബുജ സിമൻ്റ്‌സ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ആറ് മാസത്തിനിടെ 7 ശതമാനം നഷ്ടം ഓഹരി നേരിട്ടിട്ടുണ്ട്. അതേസമയം കഴിഞ്ഞ ഒരു വർഷത്തിനിടെ 37.30 ശതമാനം വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു. 706.95 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ടാർഗെറ്റ് വില
ജെപി മോർഗൻ, അംബുജ സിമൻ്റ്‌സ് ഓഹരിയിൽ ഒരു ന്യൂട്രൽ റേറ്റിംഗ് ആരംഭിച്ചു. ഇത് ലക്ഷ്യ വിലയായ 590 രൂപയായി നിശ്ചയിച്ചു.
3. എസിസി ലിമിറ്റഡ്
എൻഎസ്ഇയിൽ 2,283 രൂപ എന്നതാണ് എസിസി ഓഹരിയുടെ വില. കഴിഞ്ഞ ഒരു വർഷത്തിനിടെ 21 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 2,844 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
ടാർഗെറ്റ് വില
എസിസി ലിമിറ്റഡിൻ്റെ ഓഹരികളിൽ ജെപി മോർഗൻ ഓവർ വെയ്റ്റ് റേറ്റിംഗും നിലനിർത്തിയിട്ടുണ്ട്. ഇത് ടാർഗെറ്റ് വില 3020 രൂപയായി നിശ്ചയിച്ചു.

4. ശ്രീ സിമൻ്റ്
എൻഎസ്ഇയിൽ 24,349.55 രൂപ എന്നതാണ് ശ്രീ സിമന്‍റ് ഓഹരിയുടെ വില. ആറ് മാസത്തിനിടെ 0.19 ശതമാനം നഷ്ടം ഓഹരി നേരിട്ടു. 5.27 ശതമാനം ഇടിവാണ് ഒരു വർഷത്തിനിടെ ഓഹരിയിൽ സംഭവിച്ചത്.
ടാർഗെറ്റ് വില
ജെപി മോർഗൻ 27125 രൂപ ടാർഗെറ്റ് വിലയുള്ള ഒരു ന്യൂട്രൽ റേറ്റിംഗ് ശുപാർശ ചെയ്തിട്ടുണ്ട്.
5. ഡാൽമിയ ഭാരത്
എൻഎസ്ഇയിൽ 1,840 രൂപ എന്ന നിലയിലാണ് ഡാൽമിയ ഭാരത് വെള്ളിയാഴ്ച ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ആറ് മാസത്തിനിടെ 6 ശതമാനവും ഒരു വർഷത്തിനിടെ 11.34 ശതമാനം നഷ്ടവും ഓഹരി നേരിട്ടു. 2,430.70 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ടാർഗെറ്റ് വില
ജെപി മോർഗൻ 1550 രൂപ ടാർഗെറ്റ് വിലയുള്ള അണ്ടർവെയ്റ്റ് റേറ്റിംഗ് ആരംഭിച്ചു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും



Click it and Unblock the Notifications