ഓഹരി വിപണിയിൽ നിരവധി അദാനി ഗ്രൂപ്പ് ഓഹരികളുണ്ട്. പലതും മൾട്ടിബാഗർ റിട്ടേൺ നൽകിയ ഓഹരികളാണ്. എന്നാൽ കഴിഞ്ഞ ആറ് മാസത്തിനിടെ 10 ശതമാനത്തോളം നഷ്ടം നേരിട്ട ഓഹരിയാണ് അദാനി എനർജി സൊല്യൂഷൻസ്. ഭാവിയിൽ ഓഹരി വലിയ മുന്നേറ്റം നടത്താനുള്ള സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് പറയുന്നത്. എന്താണ് അതിനുള്ള കാരണമെന്നും ടാർഗെറ്റ് വില എത്രയാണെന്നും പരിശോധിക്കാം.
ഓഹരി വില
ബിഎസ്ഇയിൽ 1,009.65 രൂപ എന്ന നിരക്കിലാണ് തിങ്കളാഴ്ച 2.84അദാനി എനർജി സൊല്യൂഷൻസ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.84 ശതമാനം നഷ്ടം ഓഹരി നേരിട്ടു. 2.36 ശതമാനമാണ് ഒരു മാസത്തെ ഇടിവ്. 2024-ൽ ഇതുവരെ 4.22 ശതമാനം ഇടിവും ഓഹരി വിലയിലുണ്ടായി. അതേസമയം കഴിഞ്ഞ ഒരു വർഷത്തെ പ്രകടനം പരിശോധിച്ചാൽ 24.92 ശതമാനം വളർച്ച അദാനി എനർജി സൊല്യൂഷൻസ് നേടിയിട്ടുണ്ടെന്ന് കാണാം.
1,347.90 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 686.90 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ബ്രോക്കറേജ് വിലയിരുത്തൽ
അദാനി എനർജി സൊല്യൂഷൻസ് സ്മാർട്ട് മീറ്ററുകൾക്കായുള്ള രണ്ടാമത്തെ വലിയ ലേലക്കാരനും രാജ്യത്തെ രണ്ടാമത്തെ വലിയ ട്രാൻസ്മിഷൻ കമ്പനിയുമാണ്. സിഇഎ പ്രകാരം ബിഡുകളിൽ 40 ശതമാനം വിപണി വിഹിതമുണ്ടെന്ന് ബ്രോക്കറേജ് ചൂണ്ടിക്കാട്ടി. എസ്റ്റിമേറ്റ് ഇബിഐടിഡിഎ 2024 സാമ്പത്തിക വർഷത്തിലെ 58 ബില്യൺ ഡോളറിൽ നിന്ന് 2027 സാമ്പത്തിക വർഷത്തിന്‍റെ നാലാം പാദത്തിൽ 132 ബില്യണായി ഉയരുമെന്ന് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു.

ടാർഗെറ്റ് വില
പുതിയ ട്രാൻസ്മിഷൻ അവസരങ്ങൾ, മുംബൈ ഡിസ്‌കോമിലെ വളർച്ച, നിലവിലുള്ള സ്മാർട്ട് മീറ്റർ വിജയങ്ങൾ, പുതിയ അവസരങ്ങൾ തുടങ്ങിയ കമ്പനിയുടെ വളർച്ചയുടെ പ്രധാന കാരണങ്ങളാണ്. അതുകൊണ്ടു തന്നെ 1318 രൂപ ടാർഗെറ്റ് വിലയോടെ അദാനി എനർജി സൊല്യൂഷൻസ് ഓഹരി വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് ശുപാർശ ചെയ്യുന്നത്. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 31 ശതമാനത്തിന്‍റെ വളർച്ച.
പ്രധാന അപകടസാധ്യതകൾ
പ്രതീക്ഷിച്ചതിലും കുറവ് പ്രോജക്ടുകൾ സ്വീകരിക്കുക, കടുത്ത മത്സരം നേരിടുക, കൌണ്ടർപാർട്ടി റിസ്ക് കൈകാര്യം ചെയ്യുക, നടപ്പാക്കൽ അപകടസാധ്യത കൈകാര്യം ചെയ്യുക, ഡോളർ-ബോണ്ട് ഇഷ്യുവുമായി ബന്ധപ്പെട്ട റീഫിനാൻസിങ്, എഫ്എക്സ് റിസ്കുകൾ എന്നിവ കൈകാര്യം ചെയ്യുക തുടങ്ങിയ കാര്യമായ അപകടസാധ്യതകൾ ബ്രോക്കറേജ് ചൂണ്ടിക്കാണിക്കുന്നു.

അദാനി എനർജി സൊല്യൂഷൻസ്
പവര്‍ ട്രാന്‍സ്മിഷന്‍, ഡിസ്ട്രിബ്യൂഷന്‍, സ്മാര്‍ട്ട് മീറ്ററിംഗ്, കൂളിംഗ് സൊല്യൂഷന്‍സ് എന്നിങ്ങനെ എനര്‍ജി ഡൊമെയ്നിന്റെ വിവിധ മേഖലകളില്‍ സാന്നിധ്യമുള്ള ഒരു ബഹുമുഖ സ്ഥാപനം. ഇന്ത്യയിലെ ഏറ്റവും വലിയ പ്രൈവറ്റ് ട്രാന്‍സ്മിഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ്.
കുതിപ്പ് തുടരുമെന്ന് കാൻ്റർ ഫിറ്റ്‌സ്‌ജെറാൾഡ്
അദാനി ഓഹരി വരും ദിവസങ്ങളിൽ കുതിച്ച് ഉയരുമെന്ന് യുഎസ് ആസ്ഥാനമായുള്ള ബ്രോക്കറേജ് സ്ഥാപനം കാൻ്റർ ഫിറ്റ്‌സ്‌ജെറാൾഡ് സെപ്തംബർ 21-ആം തീയ്യതി പുറത്തിറക്കിയ വിശകലനക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. അദാനി എനർജി സൊല്യൂഷൻസ് (എഇഎസ്എൽ) ട്രാൻസ്മിഷൻ അസറ്റുകൾ, ഡിസ്ട്രിബ്യൂഷൻ അസറ്റുകൾ, സ്മാർട്ട് മീറ്ററിംഗ് ബിസിനസ്സ് എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ ഉണ്ട്. ഏകദേശം 18.5 ബില്യൺ ഡോളറിൻ്റെ എൻ്റർപ്രൈസ് മൂല്യമുള്ള, ഇന്ത്യയുടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഊർജ്ജ വിപണികളിൽ നിന്നും നേട്ടമുണ്ടാക്കാൻ അദാനി കമ്പനിക്ക് സാധിക്കുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്. ബ്രോക്കറേജ് സ്ഥാപനം അദാനി എനർജി സൊല്യൂഷൻസ് ഓഹരിയിൽ 'ഓവർ വെയ്‌റ്റ്' ശുപാർശയും 2251 രൂപ ടാർഗെറ്റ് വിലയും നിശ്ചയിച്ച് കവറേജ് ആരംഭിക്കുകയും ചെയ്തിരുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു: ഇന്ത്യൻ ഓട്ടോ ഓഹരികൾക്ക് ഇനി എന്ത് സംഭവിക്കും?

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?



Click it and Unblock the Notifications