2024 ലെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ 2025 സാമ്പത്തിക വർഷത്തേക്ക് പ്രതിരോധ മേഖലയ്ക്കായി 6.21 ലക്ഷം കോടി രൂപയാണ് അനുവദിച്ചത്. സായുധ സേനയ്ക്ക് 1.72 ലക്ഷം കോടി രൂപയാണ് അനുവദിച്ചത്. വിമാനങ്ങൾക്കും എയ്‌റോ എഞ്ചിനുകൾക്കുമുള്ള വിഹിതം 67% വർധിച്ചു. അതേസമയം വ്യോമസേനയുടെ പദ്ധതികൾക്കുള്ള വിഹിതത്തിലും വർദ്ധനയുണ്ട്.
നേട്ടമുണ്ടാക്കുന്ന ഓഹരികൾ
2025 സാമ്പത്തിക വർഷത്തേക്കുള്ള ഓർഡറുകളും ബജറ്റ് വിഹിതവും പരിഗണിക്കുമ്പോൾ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് (എച്ച്എഎൽ), ഭാരത് ഇലക്ട്രോണിക്സ് (ബിഇഎൽ), ഭാരത് ഡൈനാമിക്സ് (ബിഡിഎൽ), ആസ്ട്ര മൈക്രോവേവ് പ്രോഡക്ട്സ്, സോളാർ ഇൻഡസ്ട്രീസ് എന്നീ ഓഹരികൾ നേട്ടമുണ്ടാക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് വിലയിരുത്തുന്നത്.
ഓഹരികളുടെ നേട്ടം എങ്ങനെ..?
വിമാനങ്ങൾക്കും എയ്‌റോ എൻജിനുകൾക്കുമുള്ള മൂലധന ചെലവ് 9% ഉയർന്നു. എൽസിഎ തേജസ് എംകെ-1എയെ സംബന്ധിച്ചിടത്തോളം ഇത് എച്ച്എഎല്ലിന് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു. മിസൈലുകൾ, റഡാർ, ഇഡബ്ല്യു സിസ്റ്റങ്ങൾ എന്നിവയ്ക്ക് ഉയർന്ന തലത്തിലുള്ള മറ്റ് ഉപകരണങ്ങൾക്കായുള്ള ബജറ്റ് ചെലവ് അനുകൂലമാണ്. അതുകൊണ്ട് തന്നെ ഭാരത് ഇലക്ട്രോണിക്സ് (ബിഇഎൽ), ഭാരത് ഡൈനാമിക്സ് (ബിഡിഎൽ), ആസ്ട്ര മൈക്രോവേവ് പ്രോഡക്ട്സ് തുടങ്ങിയ ഓഹരികൾക്ക് നേട്ടമുണ്ടാക്കാൻ സാധിക്കും.

സാങ്കേതിക വികസനം എന്ന വിഭാഗത്തിന് കീഴിലുള്ള വ്യോമസേനയുടെ പദ്ധതികൾക്കുള്ള വകയിരുത്തൽ 4.4 മടങ്ങ് വർധിച്ച് 1,697 കോടി രൂപയായി. ഇത് എച്ച്എഎല്ലിന് അനുകൂലമാണ്.
അതേസമയം, അമോണിയം നൈട്രേറ്റിൻ്റെ അടിസ്ഥാന കസ്റ്റംസ് തീരുവ (ബിസിഡി) 7.5% ൽ നിന്ന് 10% ആയി ഉയർത്തി. ഇത് സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള ചെലവ് വർദ്ധിപ്പിക്കും. വസ്തുക്കളുടെ വിലയുടെ ഏകദേശം 60% അമോണിയം നൈട്രേറ്റാണ്. അതുകൊണ്ടു തന്നെ സോളാർ ഇൻഡസ്ട്രീസിന് നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.
1. ആസ്ട്ര മൈക്രോവേവ് പ്രൊഡക്ട്സ് | ടാർഗെറ്റ് വില: 935 രൂപ
എൻഎസ്ഇയിൽ 899 രൂപ എന്നതാണ് ഓഹരി വില. ആറ് മാസം കൊണ്ട് 58.94 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 145.18 ശതമാനം മുന്നേറ്റമാണ് ഒരു വർഷത്തിനിടെ നേടിയത്.

2. ആസാദ് എഞ്ചിനീയറിംഗ് | വാങ്ങുക | ടാർഗെറ്റ് വില: 2,450 രൂപ
എൻഎസ്ഇയിൽ 1,597.45 രൂപ എന്നതാണ് ഓഹരി വില. ആറ് മാസത്തിനിടെ 136.26 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 135 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
3. സെൻ ടെക്നോളജീസ് | ടാർഗെറ്റ് വില: 2,000 രൂപ
1,455 രൂപ എന്നതാണ് സെൻ ടെക്നോളജീസ് ഓഹരിയുടെ വില. ആറ് മാസം കൊണ്ട് 100.41 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 130.33 ശതമാനമാണ് ഒരു വർഷത്തെ നേട്ടം.
4. ഡൈനാമാറ്റിക് ടെക്നോളജീസ് | ടാർഗെറ്റ് വില: 10,250 രൂപ
എൻഎസ്ഇയിൽ 6,915 രൂപ എന്നതാണ് ഓഹരിയുടെ വില. കഴിഞ്ഞ ആറ് മാസത്തിനിടെ 7 ശതമാനത്തോളം വളർച്ചയാണ് ഓഹരി നേടിയത്. ഒരു വർഷത്തിനുള്ളിൽ 76.06 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications