2025 സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച് ഇന്ത്യയിലെ കേബിൾ, വയർ വ്യവസാം 90000 കോടി രൂപയുടേതാണ്. വരും വർഷങ്ങളിൽ ഈ മേഖല 12 ശതമാനത്തോളം വാർഷിക വളർച്ചാ നിരക്ക് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2028 സാമ്പത്തിക വർഷമാകുന്നതോടെ വ്യവസായം 1.25 ലക്ഷം കോടിയിലെത്തും. കുറഞ്ഞ മൂലധനം കണക്കിലെടുക്കുമ്പോൾ ഈ മേഖലയിൽ പുതിയ സംരംഭകർ ഉയർന്ന് വരാനുള്ള സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാൻഷ്യൽ പറയുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലയിലെ ഓഹരികളും മികച്ച മുന്നേറ്റം കാഴ്ചവയ്ക്കും. പോളികാബ് ഇന്ത്യ ലിമിറ്റഡ് , കെഇഐ ഇൻഡസ്ട്രീസ് ലിമിറ്റഡ് , ആർആർ കബേൽ ലിമിറ്റഡ് തുടങ്ങിയ കേബിൾ ആൻഡ് വയർ ഓഹരികളുടെ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
1. പോളികാബ് ഇന്ത്യ
1983-ൽ ആരംഭിച്ച പോളി കാബ് ഇൻഡസ്ട്രീസ് നിലവിൽ വയർ, കേബിൾ, വേഗം വിറ്റഴിയുന്ന വൈദ്യുത ഉപകരണങ്ങൾ (FMEG) വിപണിയിൽ എത്തിക്കുന്ന വലിയ സ്ഥാപനമായി മാറിയിരിക്കുന്നു. കെഇഐ പോലുള്ള സമപ്രായക്കാരേക്കാൾ പോളികാബിന്‍റെ വളർച്ച കുറവാണെങ്കിലും, 2025-2028 സാമ്പത്തിക വർഷത്തിലെ വിപണി നേതൃത്വം, മികച്ച മാർജിനുകൾ, ഉയർന്ന ശരാശരി റിട്ടേൺ ഓൺ ഇക്വിറ്റി (RoE), റിട്ടേൺ ഓൺ ക്യാപിറ്റൽ എംപ്ലോയ്ഡ് (RoCE) എന്നിവ കണക്കിലെടുക്കുമ്പോൾ കമ്പനി മികച്ച് നിൽക്കുന്നുണ്ടെന്നാണ് ജെഎം ഫിനാൻഷ്യൽ വ്യക്തമാക്കുന്നത്.

ടാർഗെറ്റ് വില
എൻഎസ്ഇയിൽ 6,789.50 രൂപ എന്ന നിരക്കിലാണ് നിലവിൽ (14-07-2025, 2.30 PM) പോളികാബ് ഇന്ത്യയുടെ ഓഹരി വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.38 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. ഒരുമാസത്തിനിടെ 11.5 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. 7900 രൂപ ടാർഗെറ്റ് വിലയോടെ പോളികാബ് ഇന്ത്യ ഓഹരി വാങ്ങാമെന്നാണ് ജെഎം ഫിനാൻഷ്യൽ ശുപാർശ ചെയ്യുന്നത്. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 17 ശതമാനം വളർച്ച.
2. കെ.ഇ.ഐ ഇൻഡസ്ട്രീസ്
കേബിൾ മേഖലയിൽ ബിസിനസ് ചെയ്യുന്ന മിഡ്ക്യാപ് കമ്പനി. ഇന്ത്യയിലെ മുൻനിര കേബിൾ & വയർ നിർമതാക്കളാണ് കെ.ഇ.ഐ ഇൻഡസ്ട്രീസ്. സഹ കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ റീട്ടെയിൽ, കയറ്റുമതി വിഭാഗങ്ങളിലെ മുൻതൂക്കം, പുതിയ പദ്ധതികൾ എന്നിവ കെ.ഇ.ഐ ഇൻഡസ്ട്രീസിന് വേറിട്ട് നിർത്തുന്നു എന്നാണ് ബ്രോക്കറേജ് റിപ്പോർട്ടിലുള്ളത്.
ടാർഗെറ്റ് വില
എൻഎസ്ഇയിൽ 3,716.40 രൂപ എന്നതാണ് നിലവിൽ ഓഹരി വില. കഴിഞ്ഞ ഒരുമാസത്തിനിടെ 0.85 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. അതേസമയം 2025-ൽ ഇതുവരെ 16 ശതമാനത്തോളം ഇടിവ് ഓഹരി നേരിട്ടു. 4500 രൂപ ടാർഗെറ്റ് വിലയോടെ കെ.ഇ.ഐ ഇൻഡസ്ട്രീസ് ഓഹരി വാങ്ങാമെന്നാണ് ജെഎം ഫിനാൻഷ്യൽ ശുപാർശ. നിലവിലെ ഓഹരി വിലയിൽ നിന്നും 23 ശതമാനത്തോളം നേട്ടം.
3. ആർ ആർ കബേൽ
1995-ൽ സ്ഥാപിതമായ ആർആർ കബേൽ ഹൗസ് വയറുകൾ, ഇൻഡസ്ട്രിയൽ വയറുകൾ, പവർ കേബിളുകൾ, സ്പെഷ്യൽ കേബിളുകൾ എന്നിവയുൾപ്പെടെയുള്ളവയും ഫാനുകൾ, ലൈറ്റിംഗ്, സ്വിച്ചുകൾ, വീട്ടുപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള എഫ്എംഇജി ഉപകരണങ്ങളുൽ നൽകുന്നു. ആർആർ കാബേലിന്‍റെ ഇപിഎസ് വളർച്ച അതിന്‍റെ സമപ്രായക്കാരായ പോളികാബിനേക്കാളും കെഇഐ-യേക്കാളും ഉയർന്നതാണെന്ന് ജെഎം ഫിനാൻഷ്യൽ പറഞ്ഞു.
ടാർഗെറ്റ് വില
എൻഎസ്ഇയിൽ 1,365 രൂപ എന്നതാണ് നിലവിലെ ഓഹരി വില. ഒരുമാസത്തിനിടെ 1.25 ശതമാനവും ആറുമാസത്തിനിടെ 3.5 ശതമാനവും വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 1640 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. ഇത് 22 ശതമാനം വളർച്ചയെ സൂചിപ്പിക്കുന്നു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications